ഇടത് കാലിൽ മുറിവ്; ആറ് വാരിയെല്ലുകള്‍ക്ക് പൊട്ടൽ; തൃശൂരിൽ സിപിഎം വിമത സ്ഥാനാർത്ഥിക്ക് അപകടത്തിൽ ഗുരുതര പരിക്ക്; പ്രവർത്തകർ ആശങ്കയിൽ

Update: 2025-12-06 11:03 GMT

തൃശൂർ: മാള പഞ്ചായത്ത് ഒമ്പതാം വാർഡിലെ സി.പി.എം. വിമത സ്ഥാനാർത്ഥിയായ ടി.പി. രവീന്ദ്രന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മാള പോസ്റ്റോഫീസ് വളവിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.

അപകടത്തിൽ സ്കൂട്ടർ സഹിതം തെറിച്ചുവീണ രവീന്ദ്രന്റെ ഇടതുവശത്തെ ആറ് വാരിയെല്ലുകൾക്ക് പൊട്ടലേറ്റു. ഇടത് കാലിന് മുറിവുകളുമുണ്ട്. മുൻപ് മാള പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന രവീന്ദ്രനെ വിമത സ്ഥാനാർത്ഥിയായതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹം മാള പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം ചികിത്സയിലാണ്.

Tags:    

Similar News