എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ടൗൺ വാർഡിൽ നിന്ന് അനൗൺസ്മെന്റ്; പ്രസംഗം പാതി ആയതും കുഴഞ്ഞുവീണ് വയോധികന് മരണം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
By : സ്വന്തം ലേഖകൻ
Update: 2025-12-06 11:45 GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനൗൺസ്മെന്റ് ചെയ്തുകൊണ്ടിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര പൂവാർ സ്വദേശിയായ താജുദ്ദീനാണ് മരണപ്പെട്ടത്.
എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വേണ്ടി പൂവാർ ടൗൺ വാർഡിൽ ഉച്ചയോടെ അനൗൺസ്മെന്റ് നടത്തുന്നതിനിടെയാണ് സംഭവം. കുഴഞ്ഞുവീണ താജുദ്ദീനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പ് ചൂടിനിടെയുണ്ടായ ഈ ആകസ്മിക മരണം പൂവാറിലെ രാഷ്ട്രീയ പ്രവർത്തകരെയും നാട്ടുകാരെയും ഞെട്ടിച്ചു. താജുദ്ദീൻ പ്രദേശത്തെ സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു.