തുടക്കം ഇടതിന് അനുകൂലം; ഇടതു നേട്ടം തുടരമോ എന്ന് അറിയാന്‍ ഒരു മണിക്കൂര്‍ കൂടി വേണം; തിരുവനന്തപുരത്തും കൊച്ചിയിലും എല്ലാം ഇടതിന് തുടക്കത്തില്‍ മുന്‍തൂക്കം; തപാല്‍ ബാലറ്റിലെ ഫലത്തില്‍ മുന്‍തൂക്കം സിപിഎം മുന്നണിയ്ക്ക്; കേരളം വോട്ടണ്ണലില്‍; പത്ത് മണിയ്ക്ക് ചിത്രം തെളിയും; ജില്ലാ പഞ്ചായത്ത് ഫലം ഉച്ചയോടെ; സെമിഫൈനല്‍ എണ്ണല്‍ തുടരുന്നു

Update: 2025-12-13 02:41 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിച്ചു. ചില കേന്ദ്രങ്ങളില്‍ ആശയക്കുഴപ്പമുണ്ട്. ഏതാണ്ട് പത്തോളം ഇടങ്ങളില്‍ സ്‌ട്രോങ് റൂം തുറക്കാന്‍ ആയിട്ടില്ല. തപാല്‍ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങി. ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതാണ് ഇതിന് കാരണം. തിരുവനന്തപുരത്തും വടകരയിലും കൊല്ലത്തും പ്രശ്‌നങ്ങളുണ്ട്. ആദ്യഫലം രാവിലെ 8.30നും പൂര്‍ണ ഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. വോട്ടുനില വെബ്‌സൈറ്റില്‍ (https://trend.sec.kerala.gov.in) അപ് ലോഡ് ചെയ്യും. ആദ്യ ഫല സൂചനകള്‍ ഇടതിന് അനുകൂലമാണ്.

ഫലമറിയാന്‍ 'ട്രെന്‍ഡ്'

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ 'ട്രെന്‍ഡ്' വെബ്‌സൈറ്റില്‍ തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാവും. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ല അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന വിധം സൈറ്റില്‍ ലഭ്യമാകും.

വടകരയില്‍ വോട്ടെണ്ണല്‍ വൈകുകയാണ്. ഇത് സംഘര്‍ഷത്തിന് കാരണമായി. വോട്ടങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം എത്തി തുടങ്ങും. പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങള്‍ 9.30 ന് ശേഷം പ്രഖ്യാപിക്കും. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. ഇത്തവണ കുറഞ്ഞ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 73.68 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 70.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. ആകെ 2,10,79,021 പേരാണ് സംസ്ഥാനത്ത് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. തുടര്‍ന്ന് ഡിസംബര്‍ 11ന് തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളിലും വോട്ടെടുപ്പ് നടന്നിരുന്നു.

Similar News