ട്രംപിന്റെ ഭരണം തീര്‍ന്ന ശേഷമേ ഇനി അമേരിക്കയിലേക്കുള്ളൂ എന്ന് പറയുന്നവരുടെ എണ്ണം കൂടുന്നു; എലന്‍ മസ്‌ക്കിന്റെ മകളടക്കം അമേരിക്ക വിടുന്നു; ട്രംപ് ഭരണം തീരും വരെ നാല് വര്‍ഷം കഴിയാന്‍ ടൂര്‍ പാക്കേജുമായി ക്രൂയിസ് കമ്പനിയും
ട്രംപിന്റെ ഭരണം തീര്‍ന്ന ശേഷമേ ഇനി അമേരിക്കയിലേക്കുള്ളൂ എന്ന് പറയുന്നവരുടെ എണ്ണം കൂടുന്നു
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചതോടെ പലരും രാജ്യം വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.ഇക്കൂട്ടത്തില്‍ സാധാരണക്കാര്‍ മാത്രമല്ല പ്രമുഖരും ഉള്‍പ്പെടുന്നു. അടുത്ത നാല് വര്‍ഷം ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ എങ്ങനെ ജീവിക്കും എന്ന വസ്ത്ുതയാണ് ഇവരെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ദിവസം ടെസ്ല ഉടമയും ലോക കോടീശ്വരനുമായ ഇലോണ്‍ മസ്‌ക്കിന്റെ മകള്‍ താന്‍ രാജ്യം വിട്ടു പോകുകയാണെന്നും നാല് വര്‍ഷം കഴിഞ്ഞ് ട്രംപിന്റെ ഭരണം കഴിഞ്ഞാലും താന്‍ ഇനി അമേരിക്കയിലേക്ക് ഇല്ല എന്നാണ് അവര്‍ വ്യക്തമാക്കിയത്. മസ്‌ക്കിന്റെ മകനായിരുന്ന വ്യക്തിയാണ് പിന്നീട് വിവിയന്‍ ജെന്നാ വില്‍സണ്‍ എന്ന പേരില്‍ ട്രാന്‍സ്ജെന്‍ഡറായി മാറിയത്. വിവിയന്റെ പിതാവായ ഇലോണ്‍
മസ്‌ക്ക് ആകട്ടെ ട്രംപിന് പൂര്‍ണ പിന്തുണയുമായി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഒപ്പം ഉണ്ടായിരുന്ന വ്യക്തിയാണ്.
മകന്‍ ഇത്തരത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആയി മാറുന്നതിനെ മസ്‌ക്ക് എതിര്‍ത്തിരുന്നതും ഒരു പക്ഷെ വിവിയനെ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പ്രേരണയായി മാറിക്കാണും എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധേയമായി മാറിയിരിക്കുന്നത് ഒരു ക്രൂയിസ് കമ്പനി നല്‍കുന്ന അമ്പരപ്പിക്കുന്ന ടൂര്‍ പാക്കേജാണ്. ട്രംപിന്റെ ഭരണ കാലാവധി തീരുന്നത് വരെ അതായത് നാല് വര്‍ഷം നീണ്ടു നില്‍ക്കുന്ന ടൂര്‍ പാക്കേജാണ് കമ്പനി മുന്നോട്ട് വെയ്ക്കുന്നത്.
ട്രംപ് ഭരിക്കുന്നതില്‍ താല്‍പ്പര്യമില്ലാത്ത വ്യക്തികള്‍ക്ക് ഈ ടൂര്‍ പാക്കേജില്‍ പങ്കെടുക്കാം. ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വില്ലാ വി റസിഡന്‍സസ് ന്നെ ക്രൂയിസ് കമ്പനിയാണ് ടൂര്‍ പാക്കേജ് സംഘടിപ്പിക്കുന്നത്. ഏഴ് ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിക്കുന്ന പാക്കേജാണ് കമ്പനി ഉദ്ദേശിക്കുന്നത്. കൂടാതെ അന്‍രാര്‍ട്ടിക്കയില്‍ യാത്രക്കാരെ കൊണ്ട് പോകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. എസ്‌ക്കേപ്പ് ഫ്രം റിയാലിറ്റി എന്നാണ് ഈ ടൂര്‍ പാക്കേജിന് പേരിട്ടിരിക്കുന്നത്.
നാല് വര്‍ഷവും തുടര്‍ച്ചയായി യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി 1-2-3 വര്‍ഷങ്ങളുടെ പാക്കേജും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് നാല്‍പ്പതിനായിരം ഡോളര്‍ എന്നാണ് യാത്രാക്കൂലി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് മാറ്റം വരുത്താനും സാധ്യതയുണ്ട്. 140 രാജ്യങ്ങളിലെ 425 തുറമുഖങ്ങളില്‍ ഈ കപ്പല്‍ എത്തിച്ചേരും. യാത്രക്കാര്‍ക്കായി വന്‍ ആഡംബര സംവിധാനങ്ങളാണ് കപ്പലില്‍ ക്രമീകരിച്ചിരിക്കുന്നത്.
അമേരിക്കയില്‍ നിന്നും ഏറ്റവുമധികം പേര്‍ താമസം മാറാന്‍ പോകുന്നത് തൊട്ടടുത്തുള്ള കാനഡയിലേക്കാണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇടത് ആഭിമുഖ്യം പുലര്‍ത്തുന്ന ചില ശതകോടീശ്വരന്‍മാരും രാജ്യം വിടാന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. കാനഡ കൂടാതെ ഓസ്ട്രേലിയ, ബ്രിട്ടന്‍, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുമാണ് പലരും കുടിയേറാന്‍ ഉദ്ദേശിക്കുന്നത്. ചില ഹോളിവുഡ് താരങ്ങളും ട്രംപിനെ ബഹിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി അമേരിക്ക വിടാന്‍ തീരുമാനിച്ചതായും പറയപ്പെടുന്നു.