ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപ് ഇറങ്ങിയാല്‍ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യമാകും; വെനിസ്വേലക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡിലും ഇടപെടല്‍ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് എതിരെ നാറ്റോ സഖ്യരാജ്യങ്ങള്‍ കൂട്ടത്തോടെ രംഗത്ത്; ധാതുക്കളാല്‍ സമ്പന്നമായ ഈ ദ്വീപ് വിട്ടുനല്‍കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ഡെന്‍മാര്‍ക്ക്

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപ് ഇറങ്ങിയാല്‍ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യമാകും

Update: 2026-01-06 07:02 GMT

വാഷിങ്ടണ്‍: വെനിസ്വേലക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡിലും ഇടപെടല്‍ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് എതിരെ നാറ്റോ സഖ്യരാജ്യങ്ങള്‍ രംഗത്ത് എത്തിയതോടെ അമേരിക്കന്‍ പ്രസിഡന്റ് അടുത്തതായി ഏത് രാജ്യത്തെയാണ് ലക്ഷ്യമിടുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമവും നാറ്റോയുടെ അന്ത്യത്തിന് കാരണമാകുമെന്ന് ഡെന്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ധാതുക്കളാല്‍ സമ്പന്നമായ ഈ ദ്വീപ് തന്റെ അടുത്ത ഹിറ്റ് ലിസ്റ്റിലായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് സൂചന നല്‍കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം നടക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ട്രംപിനോട് നാറ്റോ സഖ്യ രാജ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഡെന്‍മാര്‍ക്കിന്റെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെതിരായ യുഎസ് ഭീഷണികളെ ഗൗരവമായി കാണണമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെന്‍ പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധം മുതല്‍ പാശ്ചാത്യ സുരക്ഷയുടെ അടിത്തറയായ നാറ്റോ സഖ്യത്തെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമവും തകര്‍ക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റ് ഗ്രീന്‍ലാന്‍ഡ് വേണമെന്ന് പറയുമ്പോള്‍ അക്കാര്യം ഗൗരവമായി കാണണമെന്ന് താന്‍ വിശ്വസിക്കുന്നതായും എന്നാല്‍ മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാന്‍ അമേരിക്ക തീരുമാനിച്ചാല്‍, നാറ്റോ ഉള്‍പ്പെടെ എല്ലാം നിലയ്ക്കുമെന്നും അതുവഴി രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതല്‍ സ്ഥാപിച്ച സുരക്ഷയും നിര്‍ത്തുമെന്നും താന്‍ വ്യക്തമാക്കും എന്നും മെറ്റ് ഫ്രെഡറിക്സണ്‍ ചൂണ്ടിക്കാട്ടി.

ഈ തന്ത്രം തിരിച്ചടിയാകുമെന്ന് മുന്‍ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സര്‍ ബെന്‍ വാലസും മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ 'യുകെ സര്‍ക്കാര്‍ എന്ത് വിചാരിച്ചാലും, അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. വെനിസ്വേലയിലെ ആക്രമണത്തെക്കുറിച്ച് ട്രംപുമായി അടിയന്തരമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കീര്‍സ്റ്റാമര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റുമായി ഇതുവരെ ഒരു ഫോണ്‍ കോള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സമ്മതിച്ചു.

ഈ ദിവസങ്ങളില്‍ ഒന്നും തന്നെ അതിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ കീര്‍സ്റ്റാമര്‍ പിന്നീട് ഗ്രീന്‍ലാന്‍ഡിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. യുഎസ് ഇടപെടലിന് വിധേയമാകുന്ന അവസാന രാജ്യം വെനിസ്വേല ആയിരിക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. തീര്‍ച്ചയായും തങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണ് എന്ന്

ട്രംപ് ദി അറ്റ്ലാന്റിക് മാസികയോട് പറഞ്ഞിരുന്നു.

നാറ്റോ അംഗമെന്ന പദവി ഉണ്ടായിരുന്നിട്ടും പ്രസിഡന്റ് ട്രംപ് ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാന്‍ ശ്രമിക്കാന്‍ '30 ശതമാനം സാധ്യത' ഉണ്ടെന്നാണ് പല പ്രതിരോധ വൃത്തങ്ങളും സൂചിപ്പിക്കുന്നത്. നേരത്തേ കാനഡയേയും ഇറാനേയും കൊളംബിയയേും ക്യൂബയേയും ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News