ഇന്ത്യയെ ചൊറിയാന്‍ ഖലിസ്ഥാന്‍ ഭീകരരുമായി കൂട്ടുകൂടിയപ്പോള്‍ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലനില്‍പ് പരുങ്ങലില്‍; സ്ഥാനമൊഴിയണമെന്ന് അന്ത്യശാസനം നല്‍കി എം.പിമാര്‍

ഇന്ത്യയെ ചൊറിയാന്‍ ഖലിസ്ഥാന്‍ ഭീകരരുമായി കൂട്ടുകൂടിയപ്പോള്‍ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി

Update: 2024-10-24 08:49 GMT

ഒട്ടാവ: ഇന്ത്യയെ ചൊറിയാന്‍ ഖലിസ്ഥാന്‍ ഭീകരരുമായി കൈകോര്‍ത്ത കനേഡിയന്‍ പ്രധാനമന്ത്രി സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് അറിഞ്ഞില്ല. ജസ്റ്റിന്‍ ട്രൂഡോയുടെ നിലനില്‍പ് പരുങ്ങലില്‍. ഉടന്‍ രാജിവെക്കണമെന്ന അന്ത്യശാസനവുമായി ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി. ഇതോടെ സ്ഥാനമൊഴിയാതെ ഗത്യന്തരമില്ലാത്ത അവസ്ഥയിലാണ് ട്രൂഡോ.

ലിബറല്‍ പാര്‍ട്ടി എം.പിമാരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതില്‍ 20 എം.പിമാര്‍ ജസ്റ്റിന്‍ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 28നകം ട്രൂഡോ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. പാര്‍ലമെന്റില്‍ 153 ലിബറല്‍ പാര്‍ട്ടി അംഗങ്ങളുണ്ട്. ഇവരുടെ വ്യാപക പിന്തുണ വിമത നീക്കത്തിന് ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വിമത നീക്കം ട്രൂഡോയുടെ രാഷ്ട്രീയഭാവിയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് ഒരു ബദല്‍ നേതാവ് ഉയര്‍ന്ന് വരാത്തത് അദ്ദേഹത്തിന് ഗുണകരമാവുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ വാര്‍ത്തകളെ പുഞ്ചിരികൊണ്ട് നേരിട്ട ട്രൂഡോ 'പാര്‍ട്ടി ഒറ്റക്കെട്ടാണ്' എന്നുമാത്രം പ്രതികരിച്ചു. ലിബറല്‍ പാര്‍ട്ടി എം.പിമാര്‍ യോഗം ചേര്‍ന്നതും ട്രൂഡോ സമീപകാലങ്ങളില്‍ എടുത്തുവരുന്ന സ്വന്തം നിലപാടുകളില്‍ തങ്ങളുടെ വിയോജിപ്പ് ശക്തമായി അറിയിച്ചതും വലിയ രാഷ്ട്രീയ മാറ്റമായി വിലയിരുത്തപ്പെടുന്നു.

ഹൗസ് ഓഫ് കോമണ്‍സ് സെഷന്‍ നടക്കുന്ന സമയത്ത് നടക്കുന്ന പ്രതിവാര യോഗങ്ങളുടെ മുന്നോടിയായിട്ടായിരുന്നു ഈ ഒത്തുചേരല്‍. 153 ലിബറല്‍ പാര്‍ട്ടി എം.പിമാരാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ഉള്ളത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും വലിയ സമ്മര്‍ദ്ദം നേരിടുകയാണ് ട്രൂഡോ. ലിബറല്‍ പാര്‍ട്ടിയിലെ വിമത എം.പിമാര്‍ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത് ട്രൂഡോയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ലിബറല്‍ നേതൃസ്ഥാനത്തുനിന്നും ട്രൂഡോയെ നീക്കം ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് 24 എം. പിമാര്‍ ഒപ്പുവെച്ച നിവേദനം തയ്യാറായി എന്നാണ് റേഡിയോ കാനഡ റിപ്പോര്‍ട്ടുചെയ്യുന്നത്.വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സംഭവിച്ച മാറ്റത്തിനു സമാനമായ അനുകൂല സാഹചര്യം അവസ്ഥ ട്രൂഡോയുടെ രാജിക്കുശേഷം ലിബറല്‍ പാര്‍ട്ടിക്കും ഉണ്ടാവുമെന്നും എം.പിമാര്‍ ചര്‍ച്ചകളില്‍ വിലയിരുത്തി.

വിയോജിപ്പുകള്‍ നേരിട്ട് ട്രൂഡോയെ അറിയിക്കുകയും ശബ്ദമുയര്‍ത്തി പ്രതിഷധിക്കുകയും ചെയ്തത ലിബറല്‍ പാര്‍ട്ടി എം.പിമാരെ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി മാക് മില്ലര്‍ അഭിനന്ദിച്ചു.ഇതുവരെയുള്ളതുപോല മുന്നോട്ടുപോവുമെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാട്. നാലാമതും ട്രൂഡോ അധികാരത്തിലെത്തിയാല്‍ അത് ചരിത്രമാകും. കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ ആരും തന്നെ തുടര്‍ച്ചയായി നാലുതവണ കാനഡയില്‍ പ്രധാനമന്ത്രിപദം അലങ്കരിച്ചിട്ടില്ല.. അതേസമയം ട്രൂഡോയുടെ മന്ത്രിമാര്‍ അദ്ദേഹത്തെ പരസ്യമായി പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ രൂക്ഷപ്രസ്താവനകള്‍ കനേഡിയന്‍ പാര്‍ലമെന്റില്‍ വെച്ച് നടത്തിയപ്പോള്‍ ട്രൂഡോ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഹര്‍ദീപ് സിങ് നിജ്ജര്‍ വധിക്കപ്പെട്ടതില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ വിയോജിപ്പുകള്‍ ഉണ്ടാവുകയും ട്രൂഡോയ്‌ക്കെതിരെ നിശിത വിമര്‍ശനംഉയരുകയും ചെയ്തിരുന്നു. ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഇരുരാജ്യവുംനയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഒടുവില്‍ കൃത്യമായ തെളിവില്ലായിരുന്നുവെന്നും ഇന്റിലജന്‍സ് വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും ട്രൂഡോ നിലപാട് തിരുത്തിയിരുന്നു.

Tags:    

Similar News