അമേരിക്കയുടെ സുരക്ഷക്കായി ഡെന്മാര്‍ക്കിനെ വിരട്ടി ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ട്രംപ് റഷ്യയെ നേരിടാന്‍ പോളണ്ടും ചൈനയെ നേരിടാന്‍ ഇന്ത്യയും പിടിച്ചെടുക്കുമോ? ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ഡെമോക്രാറ്റിക് നേതാക്കള്‍
ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ഡെമോക്രാറ്റിക് നേതാക്കള്‍
വാഷിങ്ടണ്‍: അമേരിക്കയുടെ സുരക്ഷക്കായി ഡെന്‍മാര്‍്ക്കിനെ ഭീഷണിപ്പെടുത്തി ഗ്രാന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെമോക്രാറ്റിക് നേതാക്കള്‍. മസാച്ചുസെറ്റ്സില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററായ സേത്ത് മൗള്‍ട്ടനാണ് ട്രംപിന്റെ വാദഗതികളെ ചോദ്യം ചെയ്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ നിലപാട് അസംബന്ധവും ശരിയായ രീതിയില്‍ വിദേശനയം നടപ്പിലാക്കുന്ന കാര്യത്തിലെ പിടിപ്പുകേടും ആണെന്നാണ് അവര്‍ ആരോപിക്കുന്നത്.
പുതിയതായി ഓരോ രാജ്യങ്ങളും സ്വന്തമാക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങളെ അവര്‍ രൂക്ഷമായ ഭാഷയിലാണ് കളിയാക്കിയത്. ഡെന്‍മാര്‍ക്കിനെ വിരട്ടി ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ട്രംപ് റഷ്യയെ നേരിടാന്‍ പോളണ്ടിനേയും ചൈനയെ നേരിടാന്‍ ഇന്ത്യയേയും പിടിച്ചെടുക്കുമോ എന്നും മൗള്‍ട്ടന്‍ കളിയാക്കി. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പോളണ്ട് എന്നത് കൊണ്ടും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ചൈന എന്ന കാരണം കൊണ്ടും ഈ രാജ്യങ്ങളെ ട്രംപ് പിടിച്ചെടുക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മൗള്‍ട്ടന്‍ ഈ പരിഹാസം ഉന്നയിച്ചത്. ചൈനയ്ക്കും ഇന്ത്യക്കും ഇടയ്ക്കുള്ള രാജ്യമായ മംഗോളിയയേും ഇക്കണക്കിന് അമേരിക്ക ഏറ്റെടുക്കേണ്ടി വരുമായിരിക്കും എന്നും അദ്ദേഹം കളിയാക്കി. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമേരിക്കയുടെ സുരക്ഷ മുന്‍നിര്‍ത്തി ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന് ട്രംപ് വെളിപ്പെടുത്തിയത്.
അന്താരാഷ്ട്ര സുരക്ഷിതത്വത്തിനും ഇത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആര്‍്ട്ടിക്് മേഖലയില്‍ ചൈനയുടേയും റഷ്യയുടേയയും നാവിക സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡിനെ വില്‍പ്പനയ്ക്ക് വെച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഡെന്‍മാര്‍ക്ക് ട്രംപിന് മറുപടി നല്‍കിയത്. കൂടാതെ ആര്‍ട്ടിക്ക് മേഖലയിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ തീരുമാനിച്ചതായി റഷ്യയും വ്യക്തമാക്കിയിരുന്നു.
ശരിക്കും ആര്‍ട്ടിക്് മേഖല നേരിടുന്ന പ്രതിസന്ധി കാലാവസ്ഥ വ്യതിയാനമാണ് എന്നാണ് മൗള്‍ട്ടന്‍ ചൂണ്ടിക്കാട്ടിയത്. മേഖലയില്‍ ഏറ്റവും വലിയ ഭീഷണി ചൈനയും റഷ്യയും ചൈനയും അല്ലെന്നും കാലാവസ്ഥ വ്യതിയാനം ആണെന്നുമനുള്ള കാര്യം ട്രംപിന് എന്താണ് അറിഞ്ഞുകൂടാത്തത് എന്നും അദ്ദേഹം കളിയാക്കി. അമേരിക്കയുടെ അതിര്‍ത്തികളിലെ സുരക്ഷ ഉറപ്പാക്കാന്‍ എന്ന പേരില്‍ ട്രംപ് നടത്തുന്ന നീക്കങ്ങള്‍ വിപരീതഫലമായിരിക്കും ഉണ്ടാക്കുക എന്നും മൗള്‍ട്ടന്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ സഖ്യ കക്ഷികള്‍ പോലും തങ്ങളെ വിശ്വസിക്കാത്ത അവസ്ഥയില്‍ ഇത് കൊണ്ടെത്തിക്കുമെന്നും നാളെ ഒരാവശ്യം വന്നാല്‍ അവര്‍ ആരും അമേരിക്ക്ക്ക് ഒപ്പം നില്‍ക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജെ.ഡി വാന്‍സും ഭാര്യ ഉഷയും കഴിഞ്ഞ ദിവസം ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അവിടുത്തെ സ്ത്രീകള്‍ ഉഷാ വാന്‍സിനെ കാണാന്‍ വിസമ്മതിച്ചത് അമേരിക്കക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി ഡെന്‍മാര്‍ക്കിന്റെ ആധിപത്യത്തില്‍ കഴിയുകയാണ് രാജ്യം.