അന്ന് അമേരിക്കയുടെ കോവിഡ് നയത്തെ വിമര്‍ശിച്ചു; 'ഗ്രേറ്റ് ബാറിംഗ്ടണ്‍ ഡിക്ലറേഷന്റെ' സഹരചയിതാവ്; ഡോ. ജെയ് ഭട്ടാചാര്യ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറാകും; നിയമനം പ്രഖ്യാപിച്ച് ട്രംപ്

ജെയ് ഭട്ടാചാര്യ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറാകും

Update: 2024-11-27 10:39 GMT

വാഷിങ്ടണ്‍: യു എസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. അമേരിക്കയുടെ കോവിഡ് നയത്തെ നിശിതമായി ശക്തമായി വിമര്‍ശിച്ച അമേരിക്കന്‍ ഫിസിഷ്യനും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമാണ് ഡോ. ജയ് ഭട്ടാചാര്യ. 1968ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ജയ് ഭട്ടാചാര്യ, ആരോഗ്യ നയം, സാമ്പത്തിക ശാസ്ത്രം, പകര്‍ച്ചവ്യാധികളുടെ എപ്പിഡെമിയോളജി എന്നിവയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട ഗവേഷകനാണ്.

അടുത്തിടെ റോബര്‍ട്ട് എഫ്.കെന്നഡി ജൂനിയറെ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങളും നൂതന മെഡിക്കല്‍ പഠനങ്ങള്‍ക്കുള്ള ധനസഹായവും ഉള്‍പ്പെടെയുള്ള യുഎസ് ബയോമെഡിക്കല്‍ ഗവേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എന്‍ഐഎച്ച് പുനഃസ്ഥാപിക്കണമെന്നതാണ് ജെയ്യുടെ നിലപാട്. രാജ്യത്തിന്റെ മുന്‍ ചീഫ് മെഡിക്കല്‍ അഡൈ്വസറായ ഡോ.ആന്റണി ഫൗച്ചിയുടെ കടുത്ത വിമര്‍ശകനാണ് ജെയ് ഭട്ടാചാര്യ.

1968-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ജയ് ഭട്ടാചാര്യ, സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്നാണ് എംഡിയും പിഎച്ച്ഡിയും നേടിയത്. നിലവില്‍ സ്റ്റാന്‍ഫഡില്‍ ഹെല്‍ത്ത് പോളിസി പ്രഫസറാണ്. സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡെമോഗ്രഫി ആന്‍ഡ് ഇക്കണോമിക്‌സ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഏജിങ് തലവനും നാഷനല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചില്‍ റിസര്‍ച്ച് അസോഷ്യേറ്റുമാണ്.

ഭട്ടാചാര്യയുടെ യോഗ്യതകളെയും അമേരിക്കന്‍ ആരോഗ്യ ഫലങ്ങള്‍ മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും പ്രശംസിച്ചുകൊണ്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. 'പിഎച്ച്ഡി എംഡി ജയ് ഭട്ടാചാര്യയെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഡോ. റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിനൊപ്പം രാജ്യത്തിന്റെ മെഡിക്കല്‍ ഗവേഷണത്തിന് നേതൃത്വം നല്‍കാനും അമേരിക്കയുടെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ വികസിപ്പിക്കാനും ഭട്ടാചാര്യ പ്രവര്‍ത്തിക്കും' -ഡൊണാള്‍ഡ് ട്രംപ് പ്രസ്തവനയില്‍ പറഞ്ഞു.

ഭട്ടാചാര്യ വിവാദപരമായ 'ഗ്രേറ്റ് ബാറിംഗ്ടണ്‍ ഡിക്ലറേഷന്റെ' സഹരചയിതാവാണ്. ദുര്‍ബലരായ ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കോവിഡ് -19 പാന്‍ഡെമിക് കൈകാര്യം ചെയ്യാനുള്ള ബദല്‍ സമീപനം ആവശ്യപ്പെട്ട രൂപരേഖയായിരുന്നു ഗ്രേറ്റ് ബാറിംഗ്ടണ്‍ ഡിക്ലറേഷന്‍. കൂടാതെ ഫ്‌ലോറിഡയുടെ മാസ്‌ക് നിരോധനത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തിരുന്നു.

ഭട്ടാചാര്യ അടുത്തിടെ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിനെ സന്ദര്‍ശിച്ചിരുന്നു. ഭട്ടാചാര്യയുടെ നാമനിര്‍ദ്ദേശത്തിനൊപ്പം യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിലെ മുന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജിം ഒ. നീലിനെ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഡെപ്യൂട്ടി സെക്രട്ടറിയായും ട്രംപ് നിയമിച്ചു. അദ്ദേഹം ആരോഗ്യ നയത്തിന്റെയും പ്രവര്‍ത്തന മാനേജ്‌മെന്റിന്റെയും മേല്‍നോട്ടം വഹിക്കും.

നിലവില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഹെല്‍ത്ത് പോളിസി പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഡെമോഗ്രഫി ആന്‍ഡ് ഇക്കണോമിക്‌സ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഏജിംഗ് ഡയറക്ടറാണ്. അമേരിക്കന്‍ അക്കാദമി ഓഫ് സയന്‍സസ് ആന്‍ഡ് ലെറ്റേഴ്സ് ഭട്ടാചാര്യയെ ബൗദ്ധിക സ്വാതന്ത്ര്യത്തിനുള്ള പരമോന്നത ബഹുമതി നല്‍കി ആദരിച്ചിരുന്നു.

Tags:    

Similar News