'ട്രംപ് വെടിയേറ്റാലും മുഷ്ടി ചുരുട്ടി വിജയം നേടുന്നയാള്‍; ജോ ബൈഡന്‍ വിമാനത്തിന്റെ സ്റ്റെപ് പോലും കയറാന്‍ കഴിവില്ലാത്തയാള്‍'; ബട്ട്‌ലറിലെ തിരഞ്ഞെടുപ്പ് വേദിയില്‍ ട്രംപിന് വേണ്ടി പരസ്യമായി വോട്ട് ചോദിച്ച് ഇലോണ്‍ മസ്‌ക്

മുന്‍പ് വെടിയേറ്റ അതേ വേദിയില്‍ വെച്ചായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

Update: 2024-10-06 11:41 GMT

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് വേണ്ടി വോട്ട് ചോദിച്ച് പ്രമുഖ ടെക് വ്യവസായിയും ടെസ്‌ല സി.ഇ.ഒയുമായ ഇലോണ്‍ മസ്‌ക് തിരഞ്ഞെടുപ്പ് വേദിയില്‍. പെന്‍സില്‍വാനിയയിലെ ബട്ട്ലറിലെ തിരഞ്ഞെടുപ്പ് വേദിയിലാണ് ഇലോണ്‍ മസ്‌ക് ട്രംപിന് പരസ്യ പിന്തുണയുമായി എത്തിയത്. ഇതേ വേദിയില്‍വച്ചാണ് മുന്‍പ് ട്രംപിനെ കൊലപ്പെടുത്താനുളള ശ്രമം നടന്നത്. ട്രംപിനുള്ള പിന്തുണ ഇലോണ്‍ മസ്‌ക് മുന്‍പ് പലതവണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ക്യാംപെയിനില്‍ മസ്‌ക് എത്തുന്നത്.

ട്രംപ് അനുകൂലികള്‍ക്കിടയിലേക്ക് തുള്ളിച്ചാടി കൈവീശിക്കൊണ്ടാണ് മസ്‌ക് എത്തിയത്. ഡോണള്‍ഡ് ട്രംപ് തന്നെയാണ് മസ്‌കിനെ വേദിയിലേക്ക് ക്ഷണിച്ചത്. കൈകൊടുത്ത് പരസ്പരം ആശ്ലേഷിച്ചാണ് മസ്‌ക് സംസാരിച്ചു തുടങ്ങിയത്. ഈ തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടാല്‍ അവസാന തിരഞ്ഞെടുപ്പാകും ഇതും എന്ന് മസ്‌ക് പറയുന്നു.

ട്രംപ് തന്നെയാണ് മസ്‌കിനെ വേദിയിലേക്ക് ക്ഷണിച്ചത്. ട്രംപിനെ പുകഴ്ത്തിയും പ്രസിഡന്റ് ജോ ബൈഡനെ ഇകഴ്ത്തിയുമായിരുന്നു മസ്‌കിന്റെ പ്രസംഗം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിമാനത്തിന്റെ സ്റ്റെപ് പോലും കയറാന്‍ കഴിവില്ലാത്ത ആളാണെന്ന് പരിഹസിച്ച മസ്‌ക് എന്നാല്‍ വെടിയേറ്റാലും മുഷ്ടി ചുരുട്ടി വിജയം നേടുന്നയാളാണ് ട്രംപെന്നും പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടാല്‍ അവസാന തിരഞ്ഞെടുപ്പാകും. അമേരിക്കയുടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ട്രംപിന്റെ വിജയം അനിവാര്യമാണെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

നമുക്ക് മുന്‍പില്‍ രണ്ട് സ്ഥാനാര്‍ഥികളുണ്ട്, ഒരാള്‍ക്ക് വിമാനത്തിന്റെ സ്റ്റെപ് പോലും കയറാന്‍ കഴിവില്ലാത്തയാള്‍, മറ്റെയാള്‍ വെടിയേറ്റാലും മുഷ്ടി ചുരുട്ടി വിജയം നേടുന്നയാള്‍ എന്നിങ്ങനെ ജോ ബൈഡനെയും ട്രംപിനെയും താരതമ്യം ചെയ്തും മസ്‌ക് സദസിനെ കയ്യിലെടുത്തു . ട്രംപിനുള്ള പിന്തുണ പലതവണ പ്രകടിപ്പിച്ചതാണെങ്കിലും ഇതാദ്യമായാണ് ഒരു ക്യാംപെയിന്‍ വേദിയില്‍ ട്രംപിന് വോട്ട് ചോദിച്ച് മസ്‌ക് എത്തുന്നത്.

Tags:    

Similar News