യുക്രെയിനെ തീറെഴുതി കൊടുത്താല്‍ സുരക്ഷ പോലും ഉറപ്പ് നല്‍കാത്ത കരാര്‍; കരട് കരാര്‍ വായിച്ച് പൊട്ടിത്തെറിച്ച് അലറി വിളിച്ച് സെലന്‍സ്‌ക്കി; പ്രസിഡന്റിന്റെ അലര്‍ച്ച കേട്ട് ഓടിയെത്തി ജീവനക്കാര്‍; സെലന്‍സ്‌കിയുടെ തനിനിറം കണ്ട് പേടിച്ച് വിറച്ച് അമേരിക്കന്‍ ട്രെഷറി സെക്രട്ടറി
കീവ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദൂതനായി എത്തിയ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അവതരിപ്പിച്ച ധാതു വിഭവ കരട് കരാറിന്റെ ചതിയറിഞ്ഞു കോപാകുലനായി വോലോദിമിര്‍ സെലന്‍സ്‌കി. കരാറിലെ വ്യവസ്ഥകള്‍ വായിച്ചറിഞ്ഞപ്പോള്‍ തന്നെ യുക്രെയിനെ തീറെഴുതി കൊടുത്താല്‍ സുരക്ഷ പോലും ഉറപ്പ് നല്‍കാത്ത കരാറാണിതെന്ന് സെലന്‍സ്‌കിക്ക് മനസ്സിലായി. കരട് കരാര്‍ വായിച്ച് ഉടന്‍ തന്നെ അദ്ദേഹം കയര്‍ക്കുകയും തന്റെ രാജ്യം വില്‍ക്കില്ലെന്ന് തറപ്പിച്ചുപറയുകയും ചെയ്തു.
അമേരിക്കന്‍ സഹായത്തിന് പ്രത്യുപകാരമായി യുക്രെയിന്‍ ഏറ്റവും നിര്‍ണായകമായ ധാതുസമ്പത്തുകള്‍ അമേരിക്കയ്ക്ക് വിട്ടു നല്‍കണമെന്ന തരത്തിലുള്ള കരാറിനെതിരെ സെലന്‍സ്‌ക്കിയുടെ അതിശക്തമായ പ്രതികരണം ഉണ്ടായി. യഥാര്‍ത്ഥ സുരക്ഷാ ഉറപ്പുകളൊന്നുമില്ലാതെയും പൂര്‍ണമായും യുക്രെയിനെ സാമ്പത്തികമായി അടിമപ്പെടുത്താന്‍ ശ്രമിക്കുന്ന തരത്തിലുമുള്ള കരാര്‍ ആയിരുന്നു ഇത്.
കീവിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ കരാര്‍ പരിശോധിച്ച ശേഷം സെലന്‍സ്‌ക്കി രോഷാകുലനാകുകയും, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിനെ ചോദ്യംചെയ്യുകയും അദ്ദേഹത്തിന് നേരെ കയര്‍ക്കുകയും ചെയ്തു. സെലന്‍സ്‌ക്കിയുടെ അലര്‍ച്ച കേട്ട് ജീവനക്കാരും ഉപദേശകരും ഓടിയെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
അനവധി പ്രത്യേകവ്യവസ്ഥകളടങ്ങിയ ഈ കരാര്‍ യുക്രെയിന്റെ രക്ഷയ്ക്ക് എന്ന പേരിലാണ് ബെസന്റ് അവതരിപ്പിച്ചത്. എന്നാല്‍, അതിന്റെ പിന്നിലെ വാസ്തവം മനസിലാക്കിയ സെലന്‍സ്‌ക്കി കരട് കരാറിന്റെ പകര്‍പ്പ് ചിതറിച്ച് രോഷാകുലനായി. 'ഞാന്‍ എന്റെ രാജ്യത്തെ വില്‍ക്കില്ല!' എന്നായിരുന്നു സെലന്‍സ്‌ക്കിയുടെ ഉഗ്രനിലപാട്.
'500 ബില്യണ്‍ ഡോളര്‍' യുഎസ് സഹായത്തിന് പകരം, യുക്രെയിന്റെ ക്രിറ്റിക്കല്‍ മിനറല്‍സില്‍ 50 ശതമാനം ഓഹരിയാണ് ട്രംപ് ചോദിക്കുന്നത്. ഇത് രണ്ടാംലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിക്ക് വിധിച്ച കടുത്ത ഉപരോധം പോലെയാണ്, എന്നും അതിനേക്കാള്‍ ചൂഷണം നിറഞ്ഞതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ ഖനനാനുമതികള്‍ നല്‍കിയാല്‍, അതിന്റെ 50% സാമ്പത്തിക മൂല്യവും യുഎസിനായി മാറ്റിവെക്കണം. ഇതിനൊപ്പം ഭാവിയിലെ റഷ്യന്‍ ആക്രമണങ്ങളില്‍ നിന്ന് യഥാര്‍ത്ഥമായ സുരക്ഷാ ഉറപ്പുകളൊന്നും നല്‍കുന്നില്ലെന്നതാണ് ഈ കരാറിന്റെ ഏറ്റവും വലിയ ചതി.
നിലവില്‍ സെലന്‍സ്‌കിയും ട്രംപ് ഭരണകൂടവും തമ്മിലുള്ള ബന്ധം വല്ലാത ഉലഞ്ഞിരിക്കുകയാണ്. ട്രംപ്, സെലന്‍സ്‌ക്കിയെ ടസ്വേച്ഛാധിപതി' എന്ന് വിശേഷിപ്പിച്ച് ട്രൂത്ത് സോഷ്യലില്‍ കുറിപ്പിട്ടതും യുക്രെയിന്‍-അമേരിക്ക ബന്ധം കൂടുതല്‍ വഷളാക്കി. യുക്രെയിന്‍ ഈ കരാര്‍ പൂര്‍ണമായും തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. പുതിയ കരാര്‍ ചര്‍ച്ചകളില്‍, യുയ്രെിന്റെ സുരക്ഷയെ കുറിച്ചുള്ള ഉറപ്പുകള്‍ ആവശ്യപ്പെടുമെന്നും യു.എസിന്റെ സഹായം കടമാക്കാനുളള ശ്രമം അംഗീകരിക്കില്ലെന്നും സെലന്‍സ്‌ക്കി വ്യക്തമാക്കിയിട്ടുണ്ട്.