അഞ്ച് ബന്ദികളെ ഇസ്രായേലിന് കൈമാറി ഹമാസ്, ഒരാളെ കൂടി മോചിപ്പിക്കും; പകരം ഇസ്രായേല്‍ മോചിപ്പിക്കുന്നത് ജയിലില്‍ കഴിയുന്ന 602 ഫലസ്തീനികളെ; ഷിറീ ബീബസിന്റെ യഥാര്‍ഥ മൃതദേഹം ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍

അഞ്ച് ബന്ദികളെ ഇസ്രായേലിന് കൈമാറി ഹമാസ്

Update: 2025-02-22 13:49 GMT

ഗാസ: ഗാസയില്‍ അഞ്ച് ബന്ദികളെ കൂടി ഇസ്രായേലിന് കൈമാറി ഹമാസ്. നുസൈറത്തിലും റഫയിലുമായാണ് അഞ്ച് പേരെ മോചിപ്പിച്ചത്. ഗസ്സ സിറ്റിയില്‍ ഒരാളെ കൂടി കൈമാറും. വെടിനിര്‍ത്തല്‍ ധാരണ പ്രകാരം ഇന്ന് ആറ് ബന്ദികളെയാണ് ഹമാസ് ഇസ്രായേലിന് കൈമാറേണ്ടത്. പകരമായി ഇസ്രായേല്‍ തങ്ങളുടെ ജയിലിലുള്ള 602 ഫലസ്തീനികളെ മോചിപ്പിക്കും. ഇത് പ്രകാരമാണ് ഹമാസ് നടപടികള്‍ വേഗത്തിലാക്കുന്നത്.

റെഡ് ക്രോസിനാണ് ഹമാസ് ബന്ദികളെ കൈമാറുന്നത്. ശേഷം ഇസ്രായേല്‍ സൈന്യത്തിന് കൈമാറുകയാണ് ചെയ്യുന്നത്. അഞ്ച് ബന്ദികളെ കൈമാറിയ വിവരം ഹമാസിനൊപ്പം ഇസ്രായേലും സ്ഥിരീകരിച്ചു. ബന്ദികളെ ഇസ്രായേലിലേക്ക് കൊണ്ടു പോയി പ്രാഥമിക വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. നേരത്തെ ഹമാസ് കൈമാറിയ മൃതദേഹങ്ങളില്‍ ഒന്നിനെ ചൊല്ലി വിവാദം നിലനില്‍ക്കുന്നുണ്ടായിരുന്നു.

ഷിറീ ബീബസിന്റെ യഥാര്‍ഥ മൃതദേഹം ഹമാസ് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. റെഡ്‌ക്രോസിനാണ് മൃതദേഹം കൈമാറിയത്. മൃതദേഹം പരിശോധിച്ച് ഷിറീ ബീബസ് തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ ഇസ്രായേല്‍ നടപടികള്‍ തുടങ്ങി. ഹമാസി ബന്ദിയായിരിക്കെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഷിറീ മരിച്ചത് എന്നാണ് ഹമാസ് പറയുന്നത്. അതേസമയം ഹമാസ് തന്നെ കൊലപ്പെടുത്തിയെന്നാണ് ഇസ്രായേലിന്റെ അവകാശവാദവും.

ഷിറീ ബീബസിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഇസ്രായേല്‍ വ്യോമാക്രമത്തില്‍ ചിതറിയ മറ്റ് മൃതദേഹ അവശിഷ്ടങ്ങളുമായി കലര്‍ന്നുവെന്ന് കരുതുന്നതായാണ് ഹമാസിന്റെ വിശദീകരണം. ഇതേച്ചൊല്ലി ഇസ്രായേലും ഹമാസും തമ്മിലും തര്‍ക്കം തുടരുകയാണ്. ഷിറീ ബിബാസിന്റെ മൃതദേഹം വിട്ടുനല്‍കുന്നതില്‍ പരാജയപ്പെട്ടതിന് ഹമാസിനോട് പ്രതികാരം ചെയ്യുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന്, ഗസ്സയില്‍ തടവിലായിരിക്കെ കൊല്ലപ്പെട്ട നാല് ഇസ്രായേലികളുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഹമാസ് വിട്ടുകൊടുത്തിരുന്നു. 2023 ഒക്ടോബര്‍ 7ന് ഹമാസിന്റെ നടപടിയില്‍ കിബ്ബൂട്ട്സ് നിര്‍ ഓസില്‍ നിന്നുള്ള ബന്ദികളില്‍പ്പെട്ട ഷിറീ ബിബാസും മക്കളായ ഏരിയലും കഫീറും ഒപ്പം മറ്റൊരാളായ ഒഡെഡ് ലിഫ്ഷിറ്റ്സും ആണ് ഇവരെന്നും ഹമാസ് പറഞ്ഞിരുന്നു.

Tags:    

Similar News