ഒക്ടോബര്‍ 7 ലെ നോവ ഫെസ്റ്റിവലില്‍ ഭീകരാക്രമണം നയിച്ച ഹമാസ് കമാന്‍ഡറെയും തീര്‍ത്ത് ഇസ്രായേല്‍ സേന; ഹസ്സന്‍ മഹ്‌മൂദ് ഹസ്സന്‍ ഹുസൈന്‍ കൊല്ലപ്പെട്ടത് ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍; 16 പേരെ കൊലപ്പെടുത്തുകയും ബന്ദികളെ രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്തത് ഹസ്സന്‍ മഹ്‌മൂദ്
ഒക്ടോബര്‍ 7 ലെ നോവ ഫെസ്റ്റിവലില്‍ ഭീകരാക്രമണം നയിച്ച ഹമാസ് കമാന്‍ഡറെയും തീര്‍ത്ത് ഇസ്രായേല്‍ സേന
ഗാസ: ഒക്ടോബര്‍ 7ലെ ഭീകരാക്രമണത്തിന് അതേനാണയത്തില്‍ മറുപടി നല്‍കി ഇസ്രായേല്‍ സേന. ഈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും തിരഞ്ഞു പിടിച്ചു വകവരുത്തുകയാണ് ഇസ്രായേല്‍ സൈന്യം. നോവ ഫെസ്റ്റിവലില്‍ ഭീകരാക്രമണം അഴിച്ചുവിടുകയും ആളുകളുടെ ബന്ദികളാക്കി രഹസ്യകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്ത ഭീകരനെയാണ് ഐഡിഎഫ് ഇസ്രായേല്‍ പ്രതിരോധ സേന വകവരുത്തിയത്. 16 പേരുടെ കൊലപാതകത്തിനും നാലുപേരുടെ തട്ടിക്കൊണ്ടുപോകലിനും നേതൃത്വം നല്‍കിയ ഹമാസ് കമാന്‍ഡര്‍ ഹസ്സന്‍ മഹ്‌മൂദ് ഹസ്സന്‍ ഹുസൈനെ വധിച്ചുവെന്നാണ് ഇസ്രായേല്‍ സൈന വ്യക്താക്കിയത്. ഗാസ മുനമ്പില്‍ അടുത്തിടെ നടന്ന ഒരു വ്യോമാക്രമണത്തിലാണ് ഹുസൈന്‍ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു.
ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ നൂവ സംഗീതോത്സവത്തില്‍ പങ്കെടുത്ത നിരവധി പേര്‍ ഭീകരരില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നതിനിടയിലാണ് റോഡരികിലുള്ള ഒരു ബോംബ് ഷെല്‍ട്ടറില്‍ അഭയം തേടിയത്. എന്നാല്‍, ഹമാസ് തീവ്രവാദികള്‍ ഈ ഷെല്‍ട്ടര്‍ കണ്ടെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞും വെടിയുതിര്‍ത്തും ഭീകരര്‍ അഭയം തേടിയവരെ ലക്ഷ്യമിട്ടു.
ഹുസൈന്‍, ഹമാസിന്റെ കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്ന് 16 ഇസ്രായേലിക്കാരെ കൊലപ്പെടുത്തിയതിനും നാല് പേരെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയതു്. ഇസ്രായേല്‍ പൗരനായ ഹെര്‍ഷ് ഗോള്‍ഡ്ബെര്‍ഗ്-പോളിയും തട്ടിക്കൊണ്ടു പോയത് ഇയാളായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഹെര്‍ഷ് ഗോള്‍ഡ്ബര്‍ഗ്-പോളിന്‍ പിന്നീട് ഗാസയില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു.
ഹുസൈനൊപ്പം ആക്രമണത്തില്‍ പങ്കാളിയായ മറ്റൊരു ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് അബു അട്ടാവിയെ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഒരു ഇസ്രായേലി ആക്രമണത്തില്‍ വധിച്ചിരുന്നു. അഭയകേന്ദ്രത്തിലുണ്ടായിരുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, ഒരു ധീരനായ ബ്രിട്ടീഷ്-ഇസ്രായേലി പൗരന്‍, അനര്‍ എല്യാക്കിം ഷാപ്പിറ എന്ന 22-കാരന്‍, ഏഴ് ഗ്രനേഡുകള്‍ തിരികെ ഭീകരരുടെ നേര്‍ക്ക് വലിച്ചെറിഞ്ഞ് താന്‍ ഏഴുപേരുടെ ജീവന്‍ രക്ഷിച്ചിരുന്നു. എട്ടാമത്തെ ഗ്രനേഡ് തന്റെ കയ്യില്‍ വെച്ച് പൊട്ടിത്തെറിച്ചാണ് ഷാപ്പിറ കൊല്ലപ്പെട്ടത്. എന്നിട്ടും തീവ്രവാദികള്‍ ഷെല്‍ട്ടറിലേക്ക് പ്രവേശിച്ച് അവിടെയുണ്ടായിരുന്ന 27 പേരില്‍ 16 പേരെ കൊലപ്പെടുത്തുകയും നാല് പേരെ ബന്ദികളാക്കുകയുമായിരുന്നു.
ജീവിതം തിരിച്ചുപിടിച്ചവര്‍ മരണപ്പെട്ടവരുടെ ശരീരത്തിനടിയില്‍ മണിക്കൂറുകളോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് രക്ഷപ്പെട്ടത്. തീവ്രവാദികള്‍ ഷെല്‍ട്ടറില്‍ നിന്ന് ജീവനോടെ പിടികൂടിയവരെ പിക്ക്-അപ്പ് ട്രക്കുകളില്‍ കയറ്റി ഗാസയിലേക്ക് കൊണ്ടുപോകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹമാസ് കമാന്‍ഡര്‍മാരില്‍ ഒരാളായ ഹസ്സന്‍ ഹുസൈനെ വധിച്ച നടപടി, ഒക്ടോബര്‍ 7-ലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ലക്ഷ്യം വെച്ചുള്ള ഇസ്രായേലിന്റെ നടപടികളിലെ സുപ്രധാനമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. ഈ നീക്കം, ഇസ്രായേലിന് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങള്‍ക്ക് കാരണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള അവരുടെ പ്രതിബദ്ധതയെ അടിവരയിടുന്നു.
നേരത്തെ ഹമാസിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചിരുന്നു. ഹമാസിന്റെ നേതൃനിരയിലെ പ്രമുഖരെയെല്ലാം ഇസ്രായേല്‍ തീര്‍ത്തിരുന്നു.