ഇന്ത്യയും പാക്കിസ്ഥാനും ഞങ്ങളുടെ സഹോദരതുല്യരാായ അയല്‍രാജ്യങ്ങള്‍; വെല്ലുവിളികള്‍ നിറഞ്ഞ സമയത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന് ഇടപെടാം: മധ്യസ്ഥ വാഗ്ദാനവുായി ഇറാന്‍
: മധ്യസ്ഥ വാഗ്ദാനവുായി ഇറാന്‍
ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധത്തിലെ സംഘര്‍ഷം പെരുകുന്നതിനിടെ, മധ്യസ്ഥ വാഗ്ദാനവുമായി
ഇറാന്‍. മേഖലയില്‍ സമാധാനവും സ്ഥിരതയും വാഴേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഇറാന്‍ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരഗ്ചി ഈ വാഗ്ദാനം മുന്നോട്ടുവച്ചത്.
'ഇറാന്റെ സഹോരതുല്യ രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സാംസ്‌കാരികവും നാഗരികവുമായ ബന്ധത്തിന്റെ വേരുകള്‍ ഉള്ളവരാണ്. മറ്റ് അയല്‍ക്കാരെപ്പോലെ ഞങ്ങള്‍ അവരെ ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കുന്നു. ഈ വെല്ലുവിളികള്‍ നിറഞ്ഞ സമയത്ത് ഇരുവരുമായി നല്ല ധാരണയുണ്ടാക്കാന്‍ ശ്രമിക്കാന്‍ ഇറാന്‍ തയ്യാറാണ്.' സയേദ് അബ്ബാസ് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്സില്‍ കുറിച്ചു
മനുഷ്യബന്ധങ്ങളെയും, അനുകമ്പയെയും ഐക്യദാര്‍ഢ്യത്തെയും പ്രതിഫലിപ്പിക്കുന്ന പേഴ്‌സ്യന്‍ കവി സാദിയുടെ പരാമര്‍ശങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു