അഞ്ച് ഇസ്രായേലി സൈനിക താവളങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ നാശംവിതച്ചു; സാറ്റലൈറ്റ് വിവരങ്ങള്‍ വിശകലം ചെയ്ത് റിപ്പോര്‍ട്ട്; സൈനിക താവളങ്ങളില്‍ പതിച്ചത് ആറ് റോക്കറ്റുകള്‍; വ്യോമ പ്രതിരോധത്തെ തകര്‍ത്ത് 36 മിസൈലുകള്‍ ഇസ്രായേലിനുള്ളില്‍ പതിച്ചു; പ്രതികരിക്കാതെ ഐഡിഎഫ്

അഞ്ച് ഇസ്രായേലി സൈനിക താവളങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ നാശംവിതച്ചു

Update: 2025-07-06 09:53 GMT

ടെല്‍ അവീവ്: കഴിഞ്ഞ മാസം 12 ദിവസം നടന്ന യുദ്ധത്തില്‍ ഇറാന്‍ ആക്രമിച്ചത് ഇസ്രായേലിന്റെ അഞ്ച് സൈനിക താവളങ്ങള്‍. സമീപകാലത്ത് ഇസ്രായേലിന് നേരിടേണ്ടി വന്നതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇറാന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധമേഖലകളിലെ നാശനഷ്ടങ്ങള്‍ ഉപഗ്രഹങ്ങള്‍ വഴി ട്രാക്ക് ചെയ്യുന്ന ഒറിഗോണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ദി ടെലിഗ്രാഫിന് ലഭിച്ച റഡാര്‍ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

ടെല്‍ നോഫ് എയര്‍ബേസ്, ഗ്ലിലോട്ട് ഇന്റലിജന്‍സ് ബേസ്, സിപ്പോറിറ്റ് കവച - ആയുധ നിര്‍മ്മാണ കേന്ദ്രം എന്നിവയടക്കം ഇറാന്‍ ആക്രമിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ മാധ്യമങ്ങളും ടെലിഗ്രാഫ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇക്കാര്യം അറിയിക്കുന്നുണ്ട്. ഇസ്രായേല്‍ പ്രതിരോധ സേനാ താവളങ്ങളിലും മറ്റ് അതീവ രഹസ്യ സ്ഥലങ്ങളിലും ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ സൈനിക സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കാരണം നേരത്തെ ഇസ്രായേലില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല.

സൈനിക താവളങ്ങളില്‍ പതിച്ചതായി പറയപ്പെടുന്ന റോക്കറ്റുകള്‍ക്ക് പുറമെ, ഇസ്രായേലിന്റെയും യു.എസിന്റെയും വ്യോമ പ്രതിരോധത്തെ തകര്‍ത്ത് 36 മിസൈലുകള്‍ ഇസ്രായേലിനുള്ളില്‍ പതിച്ചു. 28 പേര്‍ കൊല്ലപ്പെടുകയും 240 കെട്ടിടങ്ങളിലായി 2,305 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രണ്ട് സര്‍വകലാശാലകളും ഒരു ആശുപത്രിയും ഉള്‍പ്പെടെ 13,000-ത്തിലധികം പേരാണ് തെരുവിലായത്. 12 ദിവസത്തെ യുദ്ധത്തില്‍ ഇറാന്‍ ഇസ്രായേലിന് നേരെ 500-ലധികം ബാലിസ്റ്റിക് മിസൈലുകളാണ് അയച്ചത്. 1,100 ഡ്രോണുകളും വിക്ഷേപിച്ചു.

ഓരോ ദിവസം കഴിയുംതോറും പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് എത്തുന്ന മിസൈലുകളുടെ എണ്ണം വര്‍ധിച്ചുവന്നതായും ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണങ്ങളില്‍. ഇതില്‍ 28 പേര്‍ കൊല്ലപ്പെടുകയും 2,305 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രണ്ട് സര്‍വകലാശാലകളും ഒരു ആശുപത്രിയും ഇതിലുള്‍പ്പെടുന്നു. 13,000ത്തിലധികം ഇസ്രായേലികളാണ് ആക്രമണം മൂലം വീട്ടില്‍ നിന്നിറങ്ങാന്‍ നിര്‍ബന്ധിതരായത്.

ഇസ്രായേലിന് നേരെ 500ലധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചതെങ്കിലും അധികവും തടുക്കാനായി. 1,100 ഡ്രോണുകള്‍ വിക്ഷേപിച്ചതില്‍ ഒന്ന് മാത്രമാണ് ഇസ്രായേലിനുള്ളില്‍ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പ്രതിരോധിച്ച മിസൈലുകളുടെ എണ്ണം ഉയര്‍ന്നതാണെങ്കിലും ഓരോ ദിവസം കഴിയുംതോറും പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് എത്തുന്ന മിസൈലുകളുടെ എണ്ണം വര്‍ധിച്ചുവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ട് പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ഇറാന്‍ മിസൈലുകള്‍ക്കായി എന്ന് പറയുന്നില്ല.

അതേസമയം ഇസ്രയേല്‍ പ്രതിരോധ സേനയുടെ താവളങ്ങളിലും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സൈനിക സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കാരണം ഇസ്രയേലില്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞിട്ടുണ്ട്. ഇറാന് ഉപകാരനാകുമെന്ന് കണ്ടാണ് ഇസ്രായേലിന്റെ നീക്കം. എന്നാല്‍ ടെലഗ്രാഫ് റിപ്പോര്‍ട്ടിനോട് ഐഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News