അഭയാര്‍ത്ഥികളെ പ്രായ പരിശോധന നിര്‍ത്തും; മുതിര്‍ന്നവരും കുട്ടികളെന്ന് പറഞ്ഞാല്‍ അഭയം നല്‍കും; അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ നിയമ ഇളവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍; അമേരിക്ക അനധികൃത കുടിയേറ്റത്തിനെതിരെ കടുപ്പിക്കുമ്പോള്‍ ബ്രിട്ടന്‍ നിയന്ത്രണങ്ങള്‍ ഉപേക്ഷിക്കുന്നു

അമേരിക്ക അനധികൃത കുടിയേറ്റത്തിനെതിരെ കടുപ്പിക്കുമ്പോള്‍ ബ്രിട്ടന്‍ നിയന്ത്രണങ്ങള്‍ ഉപേക്ഷിക്കുന്നു

Update: 2025-02-03 00:57 GMT

ലണ്ടന്‍: കുടിയേറ്റത്തിനെതിരെ ബ്രിട്ടീഷ് ജനതയുടെ ശബ്ദം ശക്തിപ്പെടുമ്പോഴും, കുടിയേറ്റക്കാര്‍ക്ക് നേരെ മൃദു സമീപനമാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റേതെന്ന ആരോപണം ഉയരുന്നു. അമേരിക്ക അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ ബ്രിട്ടന്‍ നീങ്ങുന്നത്, മറ്റ് വഴിക്കാണ്.

അനധികൃതമായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടീഷ് പൗരന്മാര്‍ ആകുന്നതില്‍ വിഘാതമായ നിയമങ്ങള്‍ റദ്ദാക്കുകയാണ് പ്രധാനമന്ത്രി എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കണ്‍സര്‍വേറ്റീവ് സര്‍ക്കാന്‍ കൊണ്ടുവന്ന നിയമങ്ങളില്‍ ചിലതാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരുത്തുന്നത്. അനധികൃത കുടിയേറ്റക്കാര്‍, ശാസ്ത്രീയമായ പ്രായപരിശോധനക്ക് വിസമ്മതിച്ചാല്‍ അവരെ മുതിര്‍ന്നവരായി കണക്കാക്കാം എന്ന നിയമമാണ് മാറ്റുന്നത്.

കാല്‍ മുട്ടിന്റെയും തോളെല്ലിന്റെയും എം ആര്‍ ഐ സ്‌കാന്‍, കൈകള്‍, കൈത്തണ്ട എന്നിവയുടേ എക്സ്‌റേ എന്നിവ അടങ്ങിയതാണ് ഈ പരിശോധനകള്‍. ഈ നിയമം ഇല്ലാതായതോടെ കൂടുതല്‍ അഭയാര്‍ത്ഥികള്‍, തങ്ങള്‍ പ്രായപൂര്‍ത്തി ആകാത്തവരാണെന്ന അവകാശവുമായി എത്തിയേക്കും എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്ന നിലയില്‍ അവര്‍ക്ക് അഭയം ലഭിക്കുകയും ചെയ്യും. മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് ഏറെ സഹായകരമാണ് നിയമം പിന്‍വലിച്ച നടപടി എന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ്പ് ഫിലിപ് പ്രതികരിച്ചു.

2024 ന്റെ ആദ്യ പകുതിയില്‍ ഏകദേശം 1300 ഓളം അനധികൃത കുടിയേറ്റക്കാരെയാണ് പ്രായത്തിന്റെ കാര്യത്തില്‍ വ്യാജ വിവരങ്ങള്‍ നല്‍കിയതിന് പിടികൂടിയത്. ഇപ്പോള്‍ ചെറു യാനങ്ങളില്‍ എത്തുന്ന അഭയാര്‍ത്ഥികളെ അവരുടെ ശരീര പ്രകൃതി വിലയിരുത്തിയാണ് ഹോം ഓഫീസ് ജീവനക്കാര്‍ പ്രായം കണക്കാക്കുന്നത്. എന്നാല്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ മറ്റ് യൂറോപ്യന്‍ രാജ്യങള്‍ പലതിലും ഇതിനായി മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. അഭയാര്‍ത്ഥികളായി എത്തുന്നവര്‍ ഇത്തരം പരിശോധനകള്‍ക്ക് വിധേയരാകണം.

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ലേബര്‍ സര്‍ക്കാരിന്റെ ബോര്‍ഡര്‍ സെക്യൂരിറ്റി, അസൈലം, ആന്‍ഡ് മൈഗ്രേഷന്‍ ബില്ലില്‍, പഴയ സര്‍ക്കാരിന്റെ പല നയങ്ങളും തിരുത്തിയിരിക്കുകയാണ്. ചെറു യാനങ്ങളില്‍ അനധികൃത അഭയാര്‍ത്ഥികള്‍ എത്തുന്നത് തടയുന്നതിനായി, മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ പലതും എടുത്തു കളഞ്ഞു എന്ന് മാത്രമല്ല, റുവാണ്ടന്‍ പദ്ധതി ഔപചാരികമായി റദ്ദാക്കുകയും ചെയ്തു.പുതിയ നിയമമനുസരിച്ച്, ചാനലില്‍ വെച്ച് അഭയാര്‍ത്ഥികളെ അവരുടെ യാനങ്ങളില്‍ നിന്നും മാറ്റുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും.

അതുപോലെ, മനുഷ്യക്കടത്തിന് ഉപയോഗിക്കുന്ന ബോട്ടുകള്‍, അതിന്റെ ഭാഗങ്ങള്‍ എന്നിവ വില്‍ക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് 14 വര്‍ഷം വരെ തടവ് ലഭിക്കുമെന്നും ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പുതിയ ബില്ലില്‍ പറയുന്നു.അേേതമയം, മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന, കുട്ടികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അധികാരവും, അതുപോലെ, മോഡേണ്‍ സ്ലേവറി പ്രൊട്ടക്ഷന്‍ നിയമങ്ങള്‍, അഭയാര്‍ത്ഥികള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമവും അതേപടി തുടരും.

Tags:    

Similar News