ഈ യുദ്ധം ഞങ്ങള്‍ വിജയിക്കുമെന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും പറഞ്ഞ നെതന്യാഹൂ; ഗാസയില്‍ തുരുതുരാ ബോംബിട്ട് ഹമാസിനെ ഉന്മൂലനം ചെയ്യുക ആദ്യ ലക്ഷ്യം; അതു കഴിഞ്ഞാല്‍ ഹിസ്ബുള്ള; രണ്ടു ശത്രുക്കളേയും ഉന്മൂലനം ചെയ്യാന്‍ ഇസ്രയേല്‍; ഗാസയില്‍ ആക്രമണം തുടരുമ്പോള്‍

Update: 2024-10-20 01:06 GMT

ജറുസലം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കൊലപ്പെടുത്താനുള്ള ആ ഡ്രോണ്‍ ആക്രമണം ലക്ഷ്യം കണ്ടില്ല. ഇതോടെ ഇസ്രയേല്‍ കൂടുതല്‍ പ്രകോപിതതരായി. ആദ്യം ഹമാസ്. പിന്നെ ഹിസ്ബുള്ള. ഈ ഉന്മൂലന തന്ത്രത്തിലേക്ക് അതിവേഗം കടക്കുകയാണ് ഇസ്രയേല്‍. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടു. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നത്. നിരവധി ആളുകള്‍ക്ക് പരുക്കേറ്റെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സിന്‍വര്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇസ്രയേലിനു നേര്‍ക്ക് ആക്രമണം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഹമാസും ഹിസ്ബുള്ളയും. പോരാട്ടത്തിന്റെ പുതിയ മുഖം തുറക്കുമെന്നും ഇസ്രയേലിലേക്കു കൂടുതല്‍ ഡ്രോണ്‍ ആക്രമണം നടത്തുമെന്നും ഹിസ്ബുള്ള അറിയിച്ചിട്ടുണ്ട്. അപ്പോഴും ഗാസയിലെ ഹമാസിനെയാണ് ഇസ്രയേല്‍ പ്രധാനമായും ഇപ്പോള്‍ ലക്ഷ്യമിട്ടത്. ഗാസാ ഓപ്പറേഷന് ശേഷമാകും ഹിസ്ബുള്ളയ്‌ക്കെതിരെ കൂടുതല്‍ ആക്രമണം തുടങ്ങുക. ഹിസ്ബുള്ള നേതൃത്വത്തേയും തുടച്ചു നീക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബെയ്റ്റ് ലഹിയ പട്ടണത്തിലെ കെട്ടിടസമുച്ചയത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമീപമുള്ള നിരവധി വീടുകളും ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ഇസ്രയേല്‍ അറിയിച്ചു. ഗാസയില്‍ ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ശനിയാഴ്ച ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 108 ആയി. ബൈയ്ത് ലഹിയയിലെ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുകയാണ്. ഹിസ്ബുള്ളയിലേക്ക് ശ്രദ്ധ തിരിഞ്ഞാല്‍ ഹമാസ് വീണ്ടും ഉദിച്ചുയരുമെന്ന കണക്കുകൂട്ടലിലാണ് ഇത്. യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയതോടെ ഹമാസിന് നേതൃത്വം ഇല്ലാതെയായി. ഈ അവസരം മുതലെടുത്ത് ഹമാസിനെ കൂടുതല്‍ ദുര്‍ബ്ബലമാക്കാനാണ് ശ്രാം,

ഈ യുദ്ധം ഞങ്ങള്‍ വിജയിക്കുമെന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു വിശദീകരിച്ചിരുന്നു. ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ സിന്‍വറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകള്‍ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യം വിമാനത്തില്‍ നിന്നു വിതറി. ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്നായിരുന്നു ലഘുലേഖകളില്‍ ഉണ്ടായിരുന്നത്. ആയുധം വച്ച് കീഴടങ്ങുന്നവരെയും ബന്ദികളായ ഇസ്രയേലുകാരെ വിട്ടയയ്ക്കുന്നവരെയും സമാധാനമായി ജീവിക്കാന്‍ അനുവദിക്കുമെന്നും ലഘുലേഖയിലുണ്ട്. വടക്കന്‍ ബെയ്‌റൂട്ടില്‍ പൗരന്മാരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടും ലഘുലേഖകള്‍ വിതറി.

സിന്‍വറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്കു വസതിക്കു നേരെ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ടെല്‍ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. ലബനനില്‍നിന്നും വിക്ഷേപിച്ച ഒരു ഡ്രോണ്‍ കെട്ടിടത്തില്‍ ഇടിച്ചു തകര്‍ന്നതായും രണ്ടെണ്ണം വെടിവച്ചിട്ടതായും ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഗാസയിലേക്ക് ആക്രമണം ശക്തമാക്കിയത്. ഹമാസിനെ ദിവസങ്ങള്‍ക്കുള്ളില്‍ തുടച്ചു നീക്കാനാണ് പദ്ധതി. ഗാസയ്ക്കുള്ളില്‍ ഹമാസുകാര്‍ ആരുമില്ലെന്ന് ഉറപ്പിക്കും. ഖത്തറിലേക്ക് മാത്രമായി സംഘടനയെ ചുരുക്കുകയാണ് ലക്ഷ്യം.

ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ കൊല്ലപ്പെട്ടു. വസതിക്കു നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍ അതു തടയുന്നതില്‍ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെട്ടതായി സമ്മതിച്ചു. സൈറണ്‍ മുഴങ്ങിയെങ്കിലും ഡ്രോണുകളെ തടയാന്‍ ഇന്റര്‍സെപ്റ്ററുകള്‍ക്ക് കഴിഞ്ഞില്ല. സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വലിയ സുരക്ഷാ വീഴ്ചയാണ്.

Tags:    

Similar News