റഷ്യയുടെ നിയന്ത്രണത്തില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തി മുമ്പിലെത്തിച്ചെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട്; പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ ഒന്നാമതെത്തിയ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കി റൊമേനിയന്‍ സുപ്രീം കോടതി; ഇത് അസാധാരണ ആയോഗ്യ കഥ

Update: 2024-12-07 04:06 GMT

റുമേനിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ ഒന്നാമതെത്തിയ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കി സുപ്രീംകോടതി. റഷ്യയുടെ നിയന്ത്രണത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ നടത്തിയാണ് ഈ സ്ഥാനാര്‍ത്ഥിയെ മുന്നിലെത്തിച്ചത് എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ കാലിന്‍ ജോര്‍ജെസ്‌ക്യൂവിനെയാണ് കോടതി അയോഗ്യനാക്കിയത്.

റഷ്യ സമൂഹ മാധ്യമപ്ലാറ്റ്ഫോമുകളായ ടിക്ക്ടോക്കും ടെലഗ്രാമും വഴിയാണ് ജോര്‍ജെസ്‌ക്യൂവിനെ പ്രചാരണരംഗത്ത് ഏറെ മുന്നിലെത്തിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഏറ്റവും കുറച്ച് പണമാണ് താന്‍ ചെലവഴിച്ചതെന്നാണ് അദ്ദേഹം നിരന്തരമായി അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ മാസലം 24 നാണ് റുമേനിയയില്‍ തെരഞ്ഞെടുപ്പ് നടന്നത്. സേവ് റൊമാനിയ യൂണിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ എലീന ലസ്‌ക്കേണിയാണ് ജോര്‍ജെസ്‌ക്യൂവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. കോടതി വിധിയെ കുരിച്ച് ജോര്‍ജെസ്‌ക്യൂ പ്രതികരിച്ചത് രാജ്യത്തെ ജനാധിപത്യം അപകടത്തിലായിരിക്കുന്നു എന്നാണ്.

62 കാരനായ അദ്ദേഹം മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ്. തന്റെ വിജയം അട്ടിമറിക്കാനുള്ള നീക്കങ്ങളെ ജനം എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും ജോര്‍ജെസ്‌ക്യൂ ആഹ്വാനം ചെയ്തു. അതേ സമയം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ താന്‍ പദവിയില്‍ തുടരുമെന്നാണ് നിലവിലെ പ്രസിഡന്റായ ക്ലോസ് ലൊഹാനിസ് വ്യക്തമാക്കി. പദവി ഒഴിയുന്നന തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന റൊമേനിയക്കാര്‍ക്കും വോട്ട് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനായി 951 പോളിംഗ് സ്റ്റേഷനുകളാണ് പല രാജ്യങ്ങളിലായി ക്രമീകരിച്ചിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒപ്പം തന്നെ റൊമേനിയന്‍ പാര്‍ലമെന്റിലേക്കും വോട്ടെടുപ്പ് നടത്തിയിരുന്നു. പാശ്ചാത്യ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് കൂടുതല്‍ സീറ്റുകള്‍ ഇതില്‍ നേടിയത്. സ്വന്തം രാജ്യത്ത് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വിദേശരാജ്യം ഇടപെടല്‍ നടത്തി എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നാണ് പ്രസിഡന്റ് ക്ലോസ് ലൊഹാനിസ് ചൂണ്ടിക്കാട്ടി. റഷ്യയുടെ പേരെടുത്ത് പറയാതെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണെന്നും ലൊഹാന്നീസ് അഭിപ്രായപ്പെട്ടു. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തീരെ പണം ചെലവിട്ടില്ലെന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മറ്റൊരു തരത്തില്‍ വന്‍ തോതില്‍ പ്രചാരണം നടത്തിയ കാര്യവും ലൊഹാനീസ് ചൂണ്ടിക്കാട്ടി. റൊമേനിയയുടെ താല്‍പ്പര്യങ്ങളോട് ഒരിക്കലും യോജിക്കാത്ത ഒരു രാജ്യമാണ് ഈ സ്ഥാനാര്‍ത്ഥിയെ ഇക്കാര്യത്തില്‍ സഹായിച്ചത് എന്ന കാര്യം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ആദ്യ റൗണ്ടില്‍ ജോര്‍ജെസ്‌ക്യൂ തന്റെ എതിരാളിയേക്കാള്‍ 22.95 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. നേരത്തേ യൂറോപ്യന്‍ യൂണിയന്‍ റൊമേനിയയിലെ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടുന്നതായി നേരത്തേ തന്നെ റെമോനിയന്‍ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജോര്‍ജെസ്‌ക്യൂ അറിഞ്ഞു തന്നെയാണോ ഇക്കാര്യം നടന്നത് എന്ന കാര്യം ഇനിയും വ്യക്തമല്ല.

Tags:    

Similar News