പട്ടാളത്തെ ഇറക്കി തൂത്തുവാരി ടെന്റിലാക്കും; പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ ലോകത്തിന്റെ നാനാഭാഗത്തേക്ക് നാട് കടത്തും; വിധി കാത്ത് 15 ലക്ഷം പേർ; ചുമതല ഏറ്റാലുടൻ അനധികൃത കുടിയേറ്റക്കാരെ നാട് കടത്താൻ പദ്ധതിയൊരുക്കി ട്രംപ്: പുറത്താവുന്നതിൽ 18000 പേർ ഇന്ത്യക്കാരായതിനാൽ ഇവിടെ നെഞ്ചത്തടിയും നിലവിളിയും
വാഷിങ്ടൻ: അമേരിക്കയുടെ ചരിത്രത്തിലെ തന്നെ അവരുടെ ഏറ്റവും വലിയ നാടുകടത്തല്‍ പദ്ധതി എന്നാണ് വിശേഷിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം 18,000 ഇന്ത്യക്കാരെ ബാധിക്കുമെന്നതില്‍ യാതൊരു തര്‍ക്കവും വേണ്ട.
നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) നവംബറില്‍ പുറത്തുവിട്ടിരുന്നു. അതില്‍ 17,940 പേര് ഇന്ത്യക്കാരാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഏറെ പ്രതീക്ഷകളോടെയാണ് ട്രംപ് വീണ്ടും അധികാരത്തിലേറാൻ പോകുന്നത്. അദ്ദേഹം അധികാരത്തിൽ വന്നാൽ ഉടൻ തന്നെ രാജ്യത്തെ ഏറ്റവും വലിയ നാടുകടത്തൽ പദ്ധതിക്ക് തുടക്കമിടുമെന്നാണ് പറയുന്നത്. അനധികൃത കുടിയേറ്റക്കാരെ പട്ടാളത്തെ ഇറക്കി തൂത്തുവാരി ടെന്റിലാക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്.
പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് നാട് കടത്തുമെന്ന് അധികൃതർ പറയുന്നു. ഇതിനോടകം പതിനഞ്ച് ലക്ഷം പേരാണ് വിധി കാത്ത് നിൽക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ട്രംപ് ചുമതല ഏറ്റാലുടൻ അനധികൃത കുടിയേറ്റക്കാരെ നാട് കടത്തും എന്ന് തന്നെയാണ് ഇതിന്റെയൊക്കെ സൂചനകൾ.
അതിൽ ഇന്ത്യക്കാരും ഉൾപ്പെടുമെന്നതിൽ യാതൊരു തർക്കവും വേണ്ട. ട്രംപിന്റെ നയത്തിന് പിന്നാലെ ഇന്ത്യക്കാരും ആശങ്കയിലാണ്. കൂട്ട ഒഴിപ്പിച്ചുവിടലിൽ ഇന്ത്യക്കാരെ എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ അറിയാം.
അതേസമയം, കഴിഞ്ഞ ഒക്ടോബറിൽ മതിയായ രേഖകളില്ലാതെ രാജ്യത്തുകഴിയുന്ന നൂറോളം ഇന്ത്യക്കാരെ ചാർട്ടേഡ് വിമാനത്തിൽ അമേരിക്ക തിരിച്ചയച്ചിരുന്നു. ഇന്ത്യൻ സർക്കാരിന്റെ സഹകരണത്തോടെ 2023-24 സാമ്പത്തികവർഷം 1100-ഓളം പേരെ നാടുകടത്തിയെന്നാണ് യു.എസ്. ആഭ്യന്തരസുരക്ഷാവകുപ്പ് അന്ന് പറഞ്ഞിരിന്നു. അക്കാലയളവിൽ 145 രാജ്യങ്ങളിൽനിന്നുള്ള 1.6 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചെന്നും അതിനായി 495 അന്താരാഷ്ട്ര വിമാനസർവീസുകൾ നടത്തിയെന്നും വ്യക്തമാക്കുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം 18,000 ഇന്ത്യക്കാരെ ബാധിക്കുമെന്നതിൽ യാതൊരു തർക്കവും വേണ്ട.
നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) നവംബറിൽ പുറത്തുവിട്ടിരുന്നു. അതിൽ 17,940 പേർ ഇന്ത്യക്കാരാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഒഴിപ്പിച്ചു. സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അധികവും. ഇവരെ ഇന്ത്യയിലേക്ക് തിരികെ അയച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാൻ വിദേശ സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ വ്യക്തമാക്കി.
അധികൃതരുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി ഐസിഇ ഇന്ത്യയെ സഹകരിക്കാത്തവരുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മടങ്ങി എത്തുന്ന പൗരന്മാരെ സ്വീകരിക്കുന്നതിൽ രാജ്യങ്ങൾ കാണിക്കുന്ന നിസഹകരണം അടിസ്ഥാനമാക്കിയാണ് ഈ തരംതിരിവ്. പതിനഞ്ച് രാജ്യങ്ങൾ ഈ പട്ടികയിലുണ്ടെന്നും വിവരങ്ങൾ ഉണ്ട്.
ഇതിനിടെ, കുടിയേറ്റക്കാരെ പുറത്താക്കാൻ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജൻസികളെയും ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. മതിയായ രേഖകളില്ലാതെ രാജ്യത്തു കഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറിൽ ചാർട്ടേഡ് വിമാനത്തിൽ യുഎസ് തിരിച്ചയച്ചിരുന്നു. ഇന്ത്യൻ സർക്കാരിന്റെ സഹകരണത്തോടെ 2023-24 സാമ്പത്തികവർഷം 1100 ഓളം പേരെ നാടുകടത്തിയെന്നാണ് യുഎസ് ആഭ്യന്തരസുരക്ഷാ വകുപ്പിന്റെ കണക്ക്.
അതുപോലെ, പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുപ്രകാരം ഇന്ത്യയിൽനിന്നുള്ള 7.25 ലക്ഷം നിയമവിരുദ്ധകുടിയേറ്റക്കാർ അമേരിക്കയിൽ ഉണ്ട്. മെക്സിക്കോയ്ക്കും എൽ സാൽവദോറിനുംശേഷം യു.എസിലെ നിയമവിരുദ്ധകുടിയേറ്റകാര്യത്തിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ എന്നാണ് അവരുടെ കണക്കുകൾ. കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷത്തിനിടെ അതിർത്തിവഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചതിന് 90,000 ഇന്ത്യക്കാർ പിടിയിലാവുകയും ചെയ്തു.