കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയായ സിഡിയു തന്നെ മുന്‍പില്‍; വലത് വംശീയ പാര്‍ട്ടിയെ എ എഫ് ഡി വന്‍ കുതിപ്പ് നടത്തി രണ്ടാമത്; കുടിയേറ്റ വിരുദ്ധ വികാരവും ഭീകരാക്രമണവും മനസ്സ് മാറ്റിയ ജര്‍മന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്

Update: 2025-02-23 01:53 GMT

ബര്‍ലിന്‍: ഇന്ന് ജര്‍മനിയില്‍ പൊതുതിരഞ്ഞെടുപ്പ്. 59.2 ദശലക്ഷം പൗരന്മാര്‍ സമ്മതിദാനവകാശം വിനിയോഗിക്കും. ആധുനിക ജര്‍മനിയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ സാധ്യതയുള്ളതായിരിക്കും നാളത്തെ തിരഞ്ഞെടുപ്പെന്നാണ് പ്രവചനം. സാമ്പത്തികവും കുടിയേറ്റവും ആണ് ഇത്തവണത്തെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയം.

സി ഡി യു സി എസ് യു സഖ്യം എസ് പി ഡിയുമായി മുഖാമുഖം ഏറ്റുമുട്ടുന്ന പതിവ് രീതിക്ക് മാറുകയാണ്. തീവ്ര വലതുപക്ഷ പ്രസ്ഥാനമായ എഎഫ് ഡിയുടെ വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. സി ഡി യു സി എസ് യു സഖ്യത്തിന്റെ ഫ്രെഡറിക് മെര്‍സ് ആയിരിക്കും അടുത്ത ചാന്‍സലറെന്നാണ് കണക്കുകൂട്ടലെങ്കിലും പാര്‍ട്ടിക്ക് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യമല്ല. ഒരു പക്ഷേ, പ്രധാന എതിരാളികളായ എസ് പി ഡിയെ തന്നെ കൂട്ടുപിടിച്ചാലേ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകൂ. ചെറിയ പാര്‍ട്ടികളായ ഗ്രീന്‍, എഫ് ഡി പി തുടങ്ങിയവയുടെ നിലപാടും നിര്‍ണായകമായേക്കാം. കുടിയേറ്റവിരോധവും, കുടിയേറ്റക്കാര്‍ നിരന്തരം നടത്തുന്ന അക്രമണപരമ്പരയും ഒക്കെ എഎഫ്ഡിയുടെ വളര്‍ച്ചയ്ക്കും, മുന്നേറ്റത്തിനും കാരണമാകുന്നാണ് വിലയിരുത്തല്‍.

നിലവിലെ സര്‍വേ പ്രകാരം വലതുപക്ഷ പ്രതിപക്ഷ പാര്‍ട്ടികളാണ് മുന്‍പില്‍. യാഥാസ്ഥിതിക ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനും (സിഡിയു) അതിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയനും (സിഎസ്യു) 30% പിന്തുണയും തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) 20% പിന്നിലുമാണ്. നിലവിലെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ മധ്യഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 15% വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്, അതേസമയം അവരുടെ സഖ്യകക്ഷികളായ ഗ്രീന്‍ പാര്‍ട്ടി 13% ന് മുകളില്‍ നാലാം സ്ഥാനത്താണ്.

നവംബറില്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷൊള്‍സ് അവിശ്വാസപ്രമേയത്തിലൂടെ പുറത്തായതിനെ തുടര്‍ന്നാണ് ജര്‍മനിയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അധികാരത്തിലുണ്ടായിരുന്ന മധ്യഇടതുപക്ഷ സഖ്യത്തിനുപകരം പ്രധാനപ്രതിപക്ഷമായ യാഥാസ്ഥിതിക ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥി ഫ്രെഡ്രിക് മെര്‍സ് അധികാരത്തില്‍വരുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. നവനാസി ആശയങ്ങള്‍ പുലര്‍ത്തുന്ന ജര്‍മന്‍ തീവ്രവലതുപക്ഷ പാര്‍ടി എഎഫ്ഡി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശതകോടീശ്വരനും അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രധാന ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌ക് എഎഫ്ഡിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News