ഫ്രഞ്ച് നാവികരുടെ മുന്‍പില്‍ വച്ച് അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി; ഇടപെടാതെ ബ്രിട്ടീഷ് നാവികരെ വിളിച്ച് ഫ്രാന്‍സ്; കുടിയേറ്റം ബ്രിട്ടണെ ഭീതിയിലാക്കുമ്പോള്‍

Update: 2025-03-06 04:31 GMT

ലണ്ടന്‍: അനധികൃത അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ഒരു ബോട്ട് ഫ്രഞ്ച് അതിര്‍ത്തിക്കുള്ളില്‍ വെച്ച് തകര്‍ന്നപ്പോള്‍ അതില്‍ ഇടപെടാതെ മാറിനിന്ന് ഫ്രഞ്ച് സൈനികര്‍. അതിനു പകരമായി അവര്‍ ചെയ്തത് ബ്രിട്ടീഷ് സൈന്യത്തെ വിവരം അറിയിക്കുകയായിരുന്നു.

60 യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. അധികവും പുരുഷയാത്രക്കാരുള്ള ബോട്ടിനെ ഫ്രഞ്ച് സൈനികര്‍ പിന്തുടരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പെട്ടെന്നായിരുന്നു ബോട്ടില്‍ നിന്നും കൂട്ട നിലവിളിയും സഹായാഭ്യര്‍ത്ഥനയും ഉയര്‍ന്നത്.

ബോട്ടില്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ വെള്ളം നിറഞ്ഞു എന്ന് മനസ്സിലാക്കിയിട്ടും ഫ്രഞ്ച് അധികൃതര്‍ അവരെ സഹായിക്കുകയോ, രക്ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. അതിനു പകരമായി അവര്‍ യു കെ ബോര്‍ഡര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 3224 അനധികൃത അഭയാര്‍ത്ഥികള്‍ ചാനല്‍ വഴി ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ഈ സംഭവം നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എത്തിയതിനേക്കാള്‍ 8 ശതമാനം കൂടുതല്‍ പേരാണ് ഈ വര്‍ഷം എത്തിയിരിക്കുന്നത്. തുടര്‍ന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടതു പ്രകാരം ബ്രിട്ടീഷ് അതിര്‍ത്തിയില്‍ എത്തിച്ച അഭയാര്‍ത്ഥികളെ ബ്രിട്ടീഷ് അതിര്‍ത്തി സേന ഡോവര്‍ തുറമുഖത്തെത്തിച്ചു. ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം കൂടുതല്‍ അപകടകരമായ നിലയിലെക്ക് എത്തുകയാണ്.

ഈ മാസം ആദ്യ നാല് ദിവസങ്ങളില്‍ മാത്രം 1,168 പേരാണ് ഇത്തരത്തില്‍ എത്തിയത്.ഈ വര്‍ഷം ഇതാദ്യമായാണ് നാല് ദിവസത്തില്‍ 1000 പേരില്‍ അധികം എത്തുന്നതെന്ന് ഹോം ഓഫീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

Similar News