പഹല്‍ഗാമിലെ സൂത്രധാരനെ തേടി ബൈക്കില്‍ അജ്ഞാതര്‍ എത്തുമോ എന്ന ഭയത്തില്‍ പാക്കിസ്ഥാന്‍; ഇന്ത്യന്‍ വിരുദ്ധതയും ഭീകരവാദവും പ്രകരിപ്പിച്ചവരുടെ ഗതി ഹാഫിസ് സെയ്ദിന് വരുമോ എന്ന് ആശങ്ക; ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ പാക്കിസ്ഥാന്റെ കമാണ്ടോ സുരക്ഷ; ഇന്ത്യന്‍ നീക്കങ്ങളില്‍ ഭയന്നു വിറച്ച് പാക്കിസ്ഥാന്‍
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ സൂത്രധാരനെ തേടി ബൈക്കില്‍ അജ്ഞാതര്‍ എത്തുമോ എന്ന ഭയത്തില്‍ പാക്കിസ്ഥാന്‍. ഇന്ത്യന്‍ വിരുദ്ധതയും ഭീകരവാദവും പ്രകരിപ്പിച്ച പലരും ഈ അടുത്ത കാലത്ത് അജ്ഞാത ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആരാണ് കൊന്നതെന്ന് പോലും കണ്ടെത്താന്‍ പാക്കിസ്ഥാനായിരുന്നില്ല. ഇങ്ങനെ മരിച്ചവര്‍ എല്ലാം പാക്കിസ്ഥാന്‍ കൊടും ഭീകര പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
ഈ ഹചര്യത്തിലാണ് ഇന്ത്യയുടെ തിരിച്ചടി ഭയന്ന് കൊടുംഭീകരനും ലഷ്‌കര്‍-ഇ-തൊയ്ബ തലവനുമായ ഹാഫിസ് സെയ്ദിന് സുരക്ഷ ശക്തമാക്കി പാക്കിസ്ഥാന്‍ തീരുമാനിച്ചത്. ലാഹോറിലെ സെയ്ദിന്റെ വസതിയില്‍ പാക് സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ മുന്‍ കമാന്‍ഡോകളെ വിന്യസിച്ചു. തല്‍ക്കാലം ഹാഫിസ് സെയ്ദ് പുറത്തേയ്ക്കും ഇറങ്ങില്ല. ഹാഫിസ് സെയ്ദിന്റെ വീടിന് ഒരു കിലോമീറ്റല്‍ ചുറ്റളവില്‍ സിസിടിവികളും സ്ഥാപിച്ചു. പാക് കരസേനാ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ഇവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.
ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയത് എന്നതാണ് റിപ്പോര്‍ട്ട്. മുമ്പ് നിരവധി തവണ ഹാഫിസ് സെയ്ദിനെതിരെ ഇന്ത്യ ശക്തമായ നിലപാടുകള്‍ എടുത്തിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ അടക്കം ഇയാള്‍ ഗൂഡാലോചന പങ്കാളിയാണ്. ആ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ നീക്കം. അതേസമയം സെയ്ദ് ഇപ്പോള്‍ ജയിലിലാണെന്നാണ് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്പില്‍ അവകാശപ്പെടുന്നത്.
സവിശേഷമായ അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം കശ്മീര്‍ കണ്ട ഏറ്റവും മാരകമായ ഭീകരാക്രമണമാണ് പഹല്‍ഗാമിലേത്. 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനുമേല്‍ നയതന്ത്ര തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ ത്വയ്ബ മേധാവിയുമായ ഹാഫിസ് സയീദിന്റെ നിയന്ത്രണത്തിലുള്ള ഉപവിഭാഗമായ 'ദ് റസിസ്റ്റന്റ് ഫ്രണ്ട്' ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കശ്മീരിലെ പ്രാദേശിക തീവ്രവാദികളുടെ പിന്തുണയോടെയാണ് ആക്രമണം.
കശ്മീരിന്റെ പലയിടങ്ങളിലായി ഈ സംഘം ദീര്‍ഘകാലമായി വളരെ രഹസ്യസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. സോനാമാര്‍ഗ്, ബുട്ട പത്രി, ഗന്ധര്‍ബെല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരവധി പ്രമുഖരെ ലക്ഷ്യംവെച്ച് മുന്‍പ് നടത്തിയ ആക്രമണങ്ങള്‍ക്കെല്ലാം പിറകില്‍ ഇവരുടെ കരങ്ങളുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. വലിയ ഒരാക്രമണം നടത്തിയശേഷം ഒളിത്താവളങ്ങളിലേക്ക് പോകുന്നതാണ് ഇവരുടെ രീതി. തുടര്‍ന്ന് പാക്കിസ്ഥാനില്‍ അവരുടെ നേതൃത്വത്തില്‍നിന്ന് അടുത്ത ഉത്തരവ് കിട്ടുന്ന മുറയ്ക്ക് വീണ്ടും സജീവമാകും.
അതുവരെ ഇടതൂര്‍ന്ന കാടുകള്‍ക്കകത്തെ രഹസ്യ താവളങ്ങളില്‍ കഴിയും. ഹാഫിസ് സയീദും അനുയായിയായ സൈഫുള്ളയുമാണ് ഇവരുടെയെല്ലാം തലപ്പത്ത്. ഇരുവരും പാക്കിസ്ഥാനില്‍ നിന്നാണ് നിയന്ത്രണങ്ങള്‍ നടത്തുന്നത്. ഇവരുടെ ഭീകരപ്രവര്‍ത്തനത്തിന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും അകമഴിഞ്ഞ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെടുന്നു. പാക്കിസ്ഥാനില്‍ ത്തന്നെയുള്ളവരാണ് സംഘത്തില്‍ കൂടുതലും.