യുറേനിയം ശേഖരം പിടിച്ചെടുക്കല്‍ അതിസാഹസിക ദൗത്യം; ഖാര്‍ഗ് ദ്വീപ് അധിനിവേശവും 'ആത്മഹത്യാപരം'; ഹോര്‍മുസ് കടലിടുക്കിലെ ഭീഷണി അതിരൂക്ഷം; ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കലിലെ തിരിച്ചടി ഭയാനകമാകും; റഷ്യന്‍ സഹായവും പ്രതിസന്ധി; ഇറാന്‍ യുദ്ധം: ട്രംപിനെ കാത്തിരിക്കുന്നത് പത്ത് 'കുരുക്കുകള്‍'; അമേരിക്കന്‍ സൈന്യം കടുത്ത പ്രതിസന്ധിയിലോ?

Update: 2026-03-31 01:05 GMT

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സൈനിക നീക്കം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാനതകളില്ലാത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ യുഎസ് സൈനിക ആസ്തികള്‍ക്ക് നേരിട്ട തിരിച്ചടിയും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും ട്രംപിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. ഇറാനെതിരായ പോരാട്ടത്തില്‍ ട്രംപിനെ തളയ്ക്കാന്‍ സാധ്യതയുള്ള പത്ത് പ്രധാന വെല്ലുവിളികള്‍ ഇവയാണ്:

1. യുറേനിയം ശേഖരം പിടിച്ചെടുക്കല്‍: അതിസാഹസിക ദൗത്യം

ഇറാന്റെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നത് യുഎസ് കമാന്‍ഡോകള്‍ക്ക് വന്‍ വെല്ലുവിളിയാണ്. വന്‍തോതിലുള്ള സ്‌ഫോടകവസ്തുക്കളും ഖനന യന്ത്രങ്ങളും ഉപയോഗിച്ച് വേണം ഈ കോട്ടകള്‍ തകര്‍ക്കാന്‍. എന്നാല്‍, ഇതിനിടയില്‍ ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണമുണ്ടായാല്‍ നൂറുകണക്കിന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടേക്കാം.

2. ഖാര്‍ഗ് ദ്വീപ് അധിനിവേശം: 'ആത്മഹത്യാപരം'

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്. ഇത് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ തങ്ങളുടെ എണ്ണശേഖരത്തിന് ഇറാന്‍ തന്നെ തീയിട്ടേക്കാം. ഇത് വ്യോമാക്രമണങ്ങളെ തടസ്സപ്പെടുത്തുന്ന കറുത്ത പുകപടലങ്ങള്‍ സൃഷ്ടിക്കും. സൈനിക വിദഗ്ധര്‍ ഈ നീക്കത്തെ 'ആത്മഹത്യാപരം' എന്നാണ് വിശേഷിപ്പിക്കുന്നത്.

3. ഹോര്‍മുസ് കടലിടുക്കിലെ ഭീഷണി

ലോകത്തെ എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഏകദേശം അടച്ചുകഴിഞ്ഞു. കടലിടുക്കിന്റെ വീതി കുറവായതിനാല്‍ യുഎസ് കപ്പലുകള്‍ക്ക് ഇറാന്റെ തീരത്തുനിന്നുള്ള മിസൈലുകളെ പ്രതിരോധിക്കാന്‍ കേവലം രണ്ട് മിനിറ്റില്‍ താഴെ സമയം മാത്രമേ ലഭിക്കൂ. ഇത് എണ്ണക്കപ്പലുകളുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണ്.

4. ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കല്‍: തിരിച്ചടി ഭയാനകം

ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും, ഇതിന് പകരമായി ഖത്തറിലെയും സൗദിയിലെയും എണ്ണ-വാതക കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യമിട്ടാല്‍ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാകും കാര്യങ്ങള്‍ നീങ്ങുക.

5. ഹൂതികളുടെ ഇടപെടല്‍

ബാബ് അല്‍-മന്ദബ് കടലിടുക്ക് തടയുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ചുവന്ന കടലിലേക്കുള്ള പ്രവേശന കവാടം അടഞ്ഞാല്‍ ആഗോള എണ്ണവില ബാരലിന് 150 ഡോളര്‍ കടക്കുമെന്ന് ഉറപ്പാണ്.

6. കുടിവെള്ള വിതരണം തടസ്സപ്പെടും

ഗള്‍ഫ് രാജ്യങ്ങളിലെ കുടിവെള്ള സ്രോതസ്സായ കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളെ (ഉലമെഹശിമശേീി ജഹമിെേ) ഇറാന്‍ ലക്ഷ്യം വെച്ചാല്‍ മേഖലയില്‍ വന്‍ മാനുഷിക ദുരന്തമുണ്ടാകും. ഗള്‍ഫ് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ ഇത് നേരിട്ട് ബാധിക്കും.

7. യുഎസ് താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം

ഇതുവരെ മേഖലയിലെ 104 യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിക്കഴിഞ്ഞു. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് യുഎസ് സൈനികര്‍ക്ക് തങ്ങളുടെ താവളങ്ങളില്‍ നിന്ന് ഹോട്ടലുകളിലേക്കും മറ്റും മാറേണ്ടി വരുന്നത് ഏകോപനത്തെ ബാധിക്കുന്നുണ്ട്.

8. റഷ്യന്‍ സഹായം

സൗദിയിലെ യുഎസ് താവളങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ റഷ്യ ഇറാനു കൈമാറുന്നുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണങ്ങളുടെ കൃത്യത വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകുന്നു.

9. റഡാര്‍ സംവിധാനങ്ങളുടെ നാശം

ഏറ്റവും ഒടുവില്‍ സൗദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിനു നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്കയുടെ ഇ-3 സെന്‍ട്രി (ഋ3 ടലിൃ്യേ) ചാരവിമാനം തകര്‍ന്നു. ഇത് മേഖലയിലെ അമേരിക്കയുടെ നിരീക്ഷണ ശേഷിക്ക് വന്‍ തിരിച്ചടിയാണ്.

10. ആഭ്യന്തര പിന്തുണയിലെ കുറവ്

അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു 'അനന്തമായ യുദ്ധത്തിലേക്ക്' രാജ്യം നീങ്ങുന്നതില്‍ അമേരിക്കന്‍ ജനതയ്ക്ക് താല്പര്യമില്ല. സ്വന്തം അണികളില്‍ നിന്നുപോലും ട്രംപിന് ഇക്കാര്യത്തില്‍ വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്.

Similar News