കോട്ടയത്തെ രാജാക്കന്മാരാകാന്‍ യുഡിഎഫ്! എല്‍ഡിഎഫ് അഞ്ചില്‍ നിന്ന് പൂജ്യത്തിലേക്ക് വീഴുമോ? അട്ടിമറി മണക്കുന്ന ചങ്ങനാശ്ശേരിയും പൂഞ്ഞാറും; യുഡിഎഫിന് 40 ശതമാനം വോട്ടുവിഹിതം കിട്ടുമ്പോള്‍ എല്‍ഡിഎഫിന് 34 ശതമാനമെന്നും മനോരമ ന്യൂസ്-സി-വോട്ടര്‍ സര്‍വേ ഫലം
കോട്ടയത്തെ രാജാക്കന്മാരാകാന്‍ യുഡിഎഫ്!
കോട്ടയം: മനോരമ ന്യൂസ്-സി വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ 2026 പ്രകാരം കോട്ടയം ജില്ലയില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. ജില്ലയിലെ ആകെ 9 നിയമസഭാ സീറ്റുകളില്‍ 7 മുതല്‍ 9 വരെ സീറ്റുകളില്‍ യുഡിഎഫിന് വിജയസാധ്യത കല്‍പ്പിക്കുമ്പോള്‍, എല്‍ഡിഎഫിന് 0 മുതല്‍ 2 സീറ്റുകളില്‍ ഒതുങ്ങേണ്ടി വരുമെന്നാണ് സര്‍വേ അനുമാനം. യുഡിഎഫിന് 40 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും എല്‍ഡിഎഫിന് 34 ശതമാനം വോട്ട് നേടാനേ കഴിയൂ എന്നും സര്‍വേ പറയുന്നു.
കഴിഞ്ഞ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ യുഡിഎഫ് നാല് സീറ്റുകളും എല്‍ഡിഎഫ് അഞ്ച് സീറ്റുകളും നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഈ ബലാബലത്തില്‍ കാര്യമായ മാറ്റം വരുമെന്നാണ് മനോരമ ന്യൂസ്‌സി വോട്ടര്‍ സര്‍വേ വ്യക്തമാക്കുന്നത്. എന്‍ഡിഎയ്ക്ക് 17 ശതമാനം വോട്ട് വിഹിതം ലഭിക്കുമെങ്കിലും സീറ്റുകളൊന്നും നേടാന്‍ സാധ്യതയില്ല. മറ്റുള്ള കക്ഷികളും സ്വതന്ത്രരും ചേര്‍ന്ന് 9 ശതമാനം വോട്ട് നേടിയേക്കാം. യുഡിഎഫും എല്‍ഡിഎഫും അല്ലാതെ മറ്റാര്‍ക്കും കോട്ടയം ജില്ലയില്‍ ജയസാധ്യത സര്‍വേ പ്രവചിക്കുന്നില്ല.
പ്രധാനപ്പെട്ട മത്സരം നടക്കുന്ന ഹോട്ട് സീറ്റുകളില്‍ ഒന്നാണ് ചങ്ങനാശ്ശേരി. 2021ല്‍ 55,425 വോട്ടുകള്‍ നേടി കേരളാ കോണ്‍ഗ്രസ് എമ്മിലെ (എല്‍ഡിഎഫ്) സിറ്റിങ് എംഎല്‍എ ജോബ് മൈക്കിളാണ് ഇവിടെ വിജയിച്ചത്. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച വി.ജെ.ലാലിയെ ആറായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് അന്ന് ജോബ് മൈക്കിള്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ ചങ്ങനാശ്ശേരി യുഡിഎഫിലേക്ക് ചാഞ്ഞേക്കാമെന്നാണ് സര്‍വേ ഫലം. യുഡിഎഫിന്റെ വിനു ജോബിനാണ് ഇവിടെ വിജയസാധ്യത കല്‍പ്പിക്കുന്നത്. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ ജോബ് മൈക്കിളും ബിജെപിക്കായി ബി.രാധാകൃഷ്ണ മേനോനും മത്സരിക്കുന്നു.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സര്‍വേ പ്രതീക്ഷിക്കുന്നത്. ഇവിടെ എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എയും കേരളാ കോണ്‍ഗ്രസ് എമ്മിലെ അംഗവുമായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കളത്തിലിറങ്ങുന്നു.
\