ജപ്പാനില്‍ വിദേശ മാതാപിതാക്കള്‍ക്ക് ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഉയരുന്നു; നവജാതശിശുക്കളില്‍ 3 ശതമാനത്തില്‍ അധികം ജാപ്പനീസ് ഇതര ദമ്പതികള്‍ക്ക് ജനിച്ചവരെന്ന് ആരോഗ്യമന്ത്രാലയം; വികസിര രാജ്യമായ ജപ്പാനിലും കുടിയേറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
ജപ്പാനില്‍ വിദേശ മാതാപിതാക്കള്‍ക്ക് ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഉയരുന്നു;
ടോക്യോ: കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ വിദേശ മാതാപിതാക്കള്‍ക്ക് ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തി. കുടിയേറ്റത്തെ രാജ്യത്തെ രാഷ്ട്രീയ ചര്‍ച്ചയുടെ കേന്ദ്രബിന്ദുവാക്കി മാറ്റിയ സംഭവമായി ഇത് മാറുകയാണ്. 20,000-ത്തിലധികം കുട്ടികള്‍ ജാപ്പനീസ് ഇതര ദമ്പതികള്‍ക്ക് ജനിച്ചിരുന്നു. ഇത് മൊത്തം നവജാതശിശുക്കളില്‍ 3%-ത്തിലധികം വരും എന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ഒരു നൂറ്റാണ്ടിലേറെയായി ജപ്പാനില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തുകയാണ്.
വിദേശ നവജാതശിശുക്കളുടെ എണ്ണവും അനുപാതവും റെക്കോര്‍ഡ് ഉയരത്തിലാണെന്ന് നിക്കി ബിസിനസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ പ്രായമാകുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. തൊഴില്‍ വിപണിയിലെ വിടവുകള്‍ നികത്താന്‍ കൂടുതല്‍ കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്നതിനാല്‍ സമീപ വര്‍ഷങ്ങളില്‍ അവരുടെ ജാപ്പനീസ് ഇതര ജനസംഖ്യ കുതിച്ചുയര്‍ന്നു . കുടിയേറ്റത്തെ ആദ്യമായി ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റിയ ഒരു പ്രവണതയാണിത്.
കഴിഞ്ഞ വര്‍ഷം 22,878 വിദേശ കുട്ടികള്‍ ജനിച്ചതായി മന്ത്രാലയത്തിന്റെ ഡാറ്റ കാണിക്കുന്നു. ജാപ്പനീസ് ഇതര മാതാപിതാക്കളുടെയോ അവിവാഹിതയായ വിദേശ അമ്മയുടെയോ സന്തതികള്‍ എന്ന് നിര്‍വചിക്കപ്പെടുന്നു. ഇത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 3,000 ല്‍ അധികം വര്‍ദ്ധനവാണ്, കൂടാതെ ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാള്‍ 50% വര്‍ദ്ധനവും സൂചിപ്പിക്കുന്നതായി നിക്കി പറഞ്ഞു. ജാപ്പനീസ് ദമ്പതികള്‍ക്ക് ജനിച്ച കുട്ടികളുടെ എണ്ണം 686,173 ആയി കുറഞ്ഞു.
ദേശീയത അനുസരിച്ച്, വിദേശ അമ്മമാരില്‍ ഏറ്റവും വലിയ വിഭാഗം ചൈനീസ് സ്ത്രീകളാണ്, തൊട്ടുപിന്നാലെ ഫിലിപ്പീന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളും. ജപ്പാനിലെ വിദേശ നിവാസികളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവിന്റെ പ്രതിഫലനമാണ് ഈ വര്‍ധന. നിയമപരമായ വിദേശ താമസക്കാരുടെ എണ്ണം 3.95 ദശലക്ഷമായി ഉയര്‍ന്നതായി ഇമിഗ്രേഷന്‍ സര്‍വീസസ് ഏജന്‍സി കഴിഞ്ഞ ആഴ്ച പറഞ്ഞു. പലരും 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്.
ഇവര്‍ കൂടുതല്‍ കാലം രാജ്യത്ത് തുടരാനും കുട്ടികളുണ്ടാകാനും കൂടുതല്‍ സാധ്യതയുണ്ട്. 2040 ആകുമ്പോഴേക്കും വിദേശികളുടെ അനുപാതം ജനസംഖ്യയുടെ 10% കവിയുമെന്ന് നീതിന്യായ മന്ത്രി കെയ്‌സുകെ സുസുക്കി അടുത്തിടെ വ്യക്തമാക്കിയിരുന്നു. 'ഇവിടെ ജനിക്കുന്ന വിദേശ കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള നയങ്ങളും സഹായവും പല പ്രദേശങ്ങളിലും പിന്നിലാണ് എന്നാണ് പറയപ്പെടുന്നത്.
'വിദേശികളുടെ കുട്ടികള്‍ വളരുമ്പോള്‍, ജാപ്പനീസ് സംസാരിക്കുകയും, ജാപ്പനീസ് പൗരന്മാരെപ്പോലെ സമ്പാദിക്കുകയും, സ്വന്തം കുടുംബങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സമൂഹം സൃഷ്ടിക്കപ്പെടും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.