പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് യുവാവിനെ വലിച്ചിറക്കിയ ശേഷം കാമുകിയെ റേപ്പ് ചെയ്ത് അനധികൃത കുടിയേറ്റക്കാര്‍; ഗതിയില്ലാതെ വലിഞ്ഞുകയറി വന്നവര്‍ക്ക് അഭയം കൊടുത്തപ്പോള്‍ തനിക്കൊണം പുറത്ത്; ഇറ്റലിയില്‍ അഭയാര്‍ഥികള്‍ക്കെതിരെ വന്‍ ജനരോഷം
പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് യുവാവിനെ വലിച്ചിറക്കിയ ശേഷം കാമുകിയെ റേപ്പ് ചെയ്ത് അനധികൃത കുടിയേറ്റക്കാര്‍
റോം: ഒരുഗതിയും പരഗതിയുമില്ലാതെ വലിഞ്ഞുകയറി വന്നപ്പോള്‍ അഭയം നല്‍കിയവരോട് അക്രമം കാട്ടാന്‍ മടിയില്ലാത്ത ഹീനജന്മങ്ങള്‍ ഇറ്റലിയില്‍ നടത്തിയത് അതിക്രൂരമായ ബലാത്സംഗം. പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും യുവാവിനെ വലിച്ചിറക്കി, കാറിലുണ്ടായിരുന്ന അയാളുടെ പ്രതിശ്രുധ വധുവായ 18 കാരിയെ അഭയാര്‍ത്ഥികളായി എത്തിയവര്‍ ബലാത്സംഗം ചെയ്തു എന്നാണ് റോമിലെ പോലീസ് പറയുന്നത്. നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള താരതമ്യേന ശാന്തമായ ടോര്‍ ട്രെ ടെസ്റ്റെ പാര്‍ക്കിലെ കാര്‍ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലായിരുന്നു ഈ ക്രൂര സംഭവം നടന്നത്.
പ്രതിശ്രുത വരനും വധും അല്പം സ്വകാര്യത തേടിയായിരുന്നു ശാന്തമായ പാര്‍ക്കില്‍ എത്തിയത്. കാര്‍ പാര്‍ക്ക് ചെയ്ത് അധികം താമസിയാതെ തന്നെ ഒരു സംഘം ആളുകള്‍കാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കാറിന്റെ കണ്ണാടിച്ചില്ല് തകര്‍ത്ത് അവര്‍ 24 കാരനെ പുറത്തേക്ക് വലിച്ചിറക്കുകയായിരുന്നു. പിന്നീട് യൂവതിയെ കാറില്‍ നിന്നും വലിച്ചു പുറത്തിറക്കി. തന്നെ രണ്ടുപേര്‍ പിടിച്ചു നിര്‍ത്തിയപ്പോള്‍ മറ്റൊരാള്‍ യുവതിയെ വലിച്ചിഴച്ച് ദൂരത്തേക്ക് കൊണ്ടുപോയി എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
അയാള്‍, യുവതിയെ ബലാത്സംഗം ചെയ്യുമ്പോള്‍, പ്രതിശ്രുത വരന്‍ സഹായത്തിനായി അലറി വിളിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും പിന്നീട് അപേക്ഷിക്കുകയും ചെയ്തെങ്കിലും ബന്ധനത്തില്‍ നിന്നും മോചിതനാകാന്‍ കഴിഞ്ഞില്ല. ആക്രമത്തിനു ശേഷം മൂന്ന് പേരും സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇറ്റലിക്കാരായ യുവാവും യുവതിയും ഉടനടി പോലീസുമായി ബന്ധപ്പെടുകയായിരുന്നു. അധികം വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട് മൂന്ന് മൊറോക്കന്‍ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബര്‍ 25 ന് നടന്ന സംഭവത്തിലെ അറസ്റ്റ്, തെളിവുകള്‍ ശേഖരിക്കുന്നതിനായി രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും എടുത്ത വിരലടയാളങ്ങള്‍ പ്രതികളുടേതാണ് തെളിഞ്ഞതോടെയാണ് കേസിന്റെ കാര്യം പുറത്ത് വിട്ടത്. ഇത് ഇറ്റലിയില്‍ കനത്ത ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒരു 13 കാരിയെ പൊതു ശുചിമുറിയിലേക്ക് വലിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിരുനു. പിന്നീട് കഴിഞ്ഞ വര്‍ഷം ഒക്ല്‌ടോബറിലും ഒരു ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 24 കാരനായ ഒരു ബംഗ്ലാദേശി പൗരന്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.
