മൂന്നാം ലോകമഹാ യുദ്ധം ഒഴിവാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് പാശ്ചാത്യ ശക്തികള്‍; റഷ്യയും ചൈനയും ലോക സമാധാനത്തിന് ഭീഷണി: സംയുക്ത യുദ്ധ പരിശീലനം നടത്തി മറ്റൊരു മഹാ യുദ്ധത്തിന് തയ്യാറെടുത്ത് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും
മൂന്നാം ലോകമഹാ യുദ്ധം ഒഴിവാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് പാശ്ചാത്യ ശക്തികള്‍
ന്യൂയോര്‍ക്ക്: ഒരു മൂന്നാം ലോകമാഹയുദ്ധം ഒഴിവാക്കാനാകില്ലെന്ന എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിരിക്കുകയാണ് പാശ്ചാത്യ ശക്തികള്‍. ഇതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സംയുക്ത യുദ്ധ പരിശീലനം നടത്തുകയാണ് അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും. നെവാഡാ മരുഭൂമിക്ക് മുകളില്‍ ഈ രാജ്യങ്ങളുടെ പോര്‍ വിമാനങ്ങള്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
അമേരിക്കയുടെ ഏറ്റവും നൂതനമായ സംവിധാനങ്ങളുള്ള എഫ് 35 ബി ഇനത്തില്‍ പെട്ട യുദ്ധവിമാനങ്ങളും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകാശത്ത് വെച്ച് തന്നെ ഈ വിമാനം മറ്റൊരു വിമാനത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനങ്ങളും ഉണ്ട്. അമേരിക്കയുടെ മൂന്ന് യുദ്ധവിമാനങ്ങളും ഓസ്ട്രേലിയയുടെ ഏറ്റവും സാങ്കേതിക സംവിധാനങ്ങളുള്ള ജെറ്റ് വിമാനങ്ങളും പരിശീലന പരിപാടിയിലെ താരങ്ങളാണ്. എ്കസര്‍സൈസ് റെഡ് ഫ്ളാഗ്് എന്നാണ് ഈ പരിശീലന പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
ദശാബ്ദങ്ങളായി ഈ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് സൈനിക പരിശീലനം നടത്തുന്നത് പതിവാണ്. റഷ്യയേയും ചൈനയേയും ലക്ഷ്യമിട്ടാണ് ഈ പാശ്ചാത്യ ശക്തികള്‍ ഇപ്പോള്‍ സംയുക്ത പരിശീലനം നടത്തുന്നതെന്നാണ് കരുതപ്പെടുന്നത്. നേരത്തേ അഫ്ഗാനിസ്ഥാനില്‍ താലിബനെ നേരിടുന്ന കാര്യത്തില്‍ ഈ മൂന്ന് രാജ്യങ്ങളും ശക്തമായ നീക്കങ്ങളാണ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത്യാധുനിക യുദ്ധവിമാനങ്ങളും മറ്റ് ആയുധ സന്നാഹങ്ങളും സ്വന്തമായിട്ടുള്ള ചൈനയോട് ഏറ്റുമുട്ടേണ്ടി വന്നാല്‍ ചെയ്യേണ്ട പ്രതിരോധ തയ്യാറെടുപ്പുകള്‍ തന്നെയാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് സൂചന.
1975 ലാണ് ഈ രാജ്യങ്ങള്‍ ആദ്യമായി എക്സര്‍സൈസ് റെഡ്ഫ്ളാഗ് ആരംഭിക്കുന്നത്്. അമേരിക്ക വിയറ്റ്നാമുമായി യുദ്ധം ചെയ്തപ്പോള്‍ ഏറ്റവുമധികം വിമാനങ്ങള്‍ നഷ്ടമായത് അമേരിക്കക്ക് ആയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് ഇത്തരത്തില്‍ സംയുക്ത നീക്കം ആരംഭിച്ചത്. എല്ലാ വര്‍ഷവും മുടക്കമില്ലാതെയാണ് ഈ പരിപാടി തുടരുന്നത്. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനായി എയര്‍ബസിന്റെ എ 330 ഇനത്തില്‍ പെട്ട വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വോയോജറിലൂടെയാണ് സാധ്യമാകുന്നത്.