പണമില്ലെങ്കില്‍ മിസൈലും ഡ്രോണും പോര്‍വിമാനങ്ങളും മതി! പാക്കിസ്ഥാന്റെ കടം വീട്ടാന്‍ സൗദിക്ക് ആയുധം; ആ കൂട്ടുകെട്ടിലേക്ക് എര്‍ദോഗാനും വരുന്നു; നാറ്റോയെ കൈവിട്ട് തുര്‍ക്കി ഇസ്ലാം രാജ്യങ്ങളുടെ കാവല്‍ക്കാരനാകുമോ? മധ്യപൂര്‍വേഷ്യയില്‍ പുതിയ പ്രതിരോധ അച്ചുതണ്ട് രൂപപ്പെടുമ്പോള്‍ ഇന്ത്യക്കും ആശങ്കയോ?

പാക്കിസ്ഥാന്റെ കടം വീട്ടാന്‍ സൗദിക്ക് ആയുധം

Update: 2026-01-13 05:19 GMT

റിയാദ്: സൗദി-പാക്കിസ്ഥാന്‍ പരസ്പര പ്രതിരോധ കരാറില്‍ തുര്‍ക്കിയും പ്രവേശനം തേടുന്നതായി വാര്‍ത്ത. നാല് മാസം മുമ്പാണ് പാക്കിസ്ഥാനും സൗദിയും കരാറില്‍ ഒപ്പ് വെച്ചത്. ബ്ലൂംബര്‍ഗാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. ചര്‍ച്ചകളുമായി ബന്ധപ്പെട്ടിരുന്നവര്‍ പറയുന്നത് ഈ സമയക്രമം പ്രധാനമാണ് എന്നാണ്. ട്രംപ് രണ്ടാം വട്ടവും അമേരിക്കന്‍ പ്രസിഡന്റായ സന്ദര്‍ഭത്തിലാണ് തുര്‍ക്കി അമേരിക്കയോടുള്ള അവരുടെ നിലപാടില്‍ വലിയ തോതിലുള്ള മാറ്റം വരുത്തിയത്.

നാറ്റോ സഖ്യത്തില്‍ നിന്നും തുര്‍ക്കി വ്യതിചലിക്കുന്നു എന്നും പലരും കണക്കാക്കിയിരുന്നു. മധ്യ പൂര്‍വ്വേഷ്യയില്‍ സുരക്ഷ സംബന്ധിച്ച് എല്ലാ രാജ്യങ്ങളും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഈ വര്‍ഷം സുരക്ഷ തീരുമാനിക്കുന്നത് ഉടമ്പടികളിലൂടെ മാത്രമല്ല. ധനസഹായം, സഹ-ഉല്‍പ്പാദനം, ലോജിസ്റ്റിക്സ് എന്നിവയിലും കൂടെയാണ്. എന്നാല്‍ കൂട്ടായ പ്രതിരോധ വ്യവസ്ഥ ഒരു കൂട്ടായ പ്രതിരോധ ശേഷിയല്ല എന്നാണ് പലരും പറയുന്നത്.

നാറ്റോയുടെ ആര്‍ട്ടിക്കിള്‍ അഞ്ച് ശക്തമാണ്. കാരണം എല്ലാ രാജ്യങ്ങളും അതിനെ പിന്തുണയ്ക്കുന്നു. എഴുപത് വര്‍ഷത്തെ പാരമ്പര്യവും പ്രവര്‍ത്തന പരിചയവുമാണ് നാറ്റോയ്ക്ക് ഉള്ളത്. എന്നാല്‍ 2025 സെപ്റ്റംബറില്‍ ഒപ്പുവച്ച സൗദി-പാകിസ്ഥാന്‍ ഉടമ്പടിയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നമായി മാറുന്നത്. ഇ്ക്കാര്യം തുര്‍ക്കിയെ പോലെയുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറൈ നിര്‍ണായകമാണ്.

പാക്കിസ്ഥാനുള്ള സൗദി വായ്പകളെ സൈനിക ഉപകരണ പാക്കേജുകളാക്കി മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതനുസരിച്ച് പാക്കിസ്ഥാന്‍ സൗദി അറേബ്യയില്‍ നിന്ന് വാങ്ങിയ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ സൗദിക്ക് പകരമായി അവരുടെ പോര്‍വിമാനങ്ങള്‍ നല്‍കി കടം വീട്ടാനാണ് നീക്കം. തുര്‍ക്കി ഈ ചട്ടക്കൂടില്‍ ചേരുകയാണെങ്കില്‍, ആദ്യത്തെ കര്‍ശനമായ സൂചനകള്‍ നാടകീയമായ സുരക്ഷാ ഗ്യാരണ്ടികളായിരിക്കില്ല.

തുര്‍ക്കി അങ്കാറ നാറ്റോ സഖ്യം വിട്ടിട്ടില്ല. എന്നാല്‍ നാറ്റോ സഖ്യ രാജ്യങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് റഷ്യയില്‍ നിന്നുള്ള എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം അവര്‍ സ്വന്തമാക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള പ്രതിരോധ-വ്യാവസായിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍, കയറ്റുമതി ബന്ധങ്ങള്‍ പ്രത്യേകിച്ച് ഡ്രോണുകള്‍ എന്നിവയൊക്കെയാണ് തുര്‍ക്കിയുടെ ലക്ഷ്യം. സൗദി-പാകിസ്ഥാന്‍ ചട്ടക്കൂടിലേക്കുള്ള പ്രവേശിക്കുന്നത് ഇത്തരം കാര്യങ്ങളില്‍ ഗുണകരമാകും എന്നാണ് അവര്‍ പറയുന്നത്.

സൗദി ഇപ്പോഴും അമേരിക്കയുമായുളള ബന്ധത്തിന് വലിയ വില കല്‍പ്പിക്കുന്നുണ്ട്. അതേസമയം തുര്‍ക്കി നാറ്റോ സഖ്യ കക്ഷിയാണ്. എന്നാല്‍ പാക്കിസ്ഥാന് നിരവധി താല്‍പ്പര്യങ്ങളാണ് കരാറുമായി ബന്ധപ്പെട്ട് ഉള്ളത്. സൗദി-പാകിസ്ഥാന്‍ ഉടമ്പടിയിലേക്ക് തുര്‍ക്കി നീങ്ങുകയാണെങ്കില്‍, ആ പരിവര്‍ത്തനത്തില്‍ ഒരു ചുവടുവയ്പ്പായി ഇത് ് മാറും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News