വരാനിരിക്കുന്ന കാലം ലോകത്തെ അടക്കിവാഴുന്ന സൂപ്പര്‍പവറായി ആരു വരും? പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചൈന ആധിപത്യം പുറത്തുമെന്ന് വിലയിരുത്തുകള്‍; അമേരിക്കയ്ക്ക് സാമ്പത്തിക സ്വാധീനവും സൈനിക ശക്തിയും സാംസ്‌ക്കാരിക സ്വാധീനവും കുറയുന്നുവെന്നും നിരീക്ഷണങ്ങള്‍

വരാനിരിക്കുന്ന കാലം ലോകത്തെ അടക്കിവാഴുന്ന സൂപ്പര്‍പവറായി ആരു വരും?

Update: 2025-08-11 07:54 GMT

മോസ്‌കോ: ആഗോള ആധിപത്യത്തിനായുള്ള മത്സരത്തില്‍ ആരാണ് വിജയിക്കുന്നത്? മൂന്ന് സൂപ്പര്‍ പവറുകള്‍ എങ്ങനെയാണ് ഭൂഖണ്ഡങ്ങളെ വിഭജിക്കുന്നതെന്ന് ഒരു സംഘം വിദഗ്ദ്ധര്‍ വിശദീകരിക്കുകയാണ്. റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി വെള്ളിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുട്ടിനും അലാസ്‌കയില്‍ നേരിട്ട് ചര്‍ച്ച നടത്തുകയാണ്. അതേസമയം യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി ഈ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ല എന്നതാണ് ട്രംപിന്റെ നിലപാട്.

അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് പുട്ടിനും സെലന്‍സല്കിയുമായി കൂടിക്കാഴ്ച നടത്തേണ്ടതല്ലേ എന്ന

ചോദ്യത്തിന് അതിന്റെ ആവശ്യമില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ചര്‍ച്ചയെ ഏറ്റവും കൃത്യമായി നിരീക്ഷിക്കുന്നത് ചൈനീസ് പ്രസിഡന്റ് ഷീജിങ് പിംഗ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കാരണം ചൈനയും റഷ്യയും തമ്മില്‍ മികച്ച ബന്ധമാണ് നിലവിലുള്ളത്. പുട്ടിന് മേല്‍ ട്രംപ് ഉ്ദ്ദേശിക്കാത്ത തരത്തിലുള്ള സ്വാധീനം ചൈനീസ് പ്രസിഡന്റിന് ഉണ്ടെന്നാണ് പൊതുവേ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ലോകം സൂപ്പര്‍ പവറുകള്‍ ഭരിക്കുന്ന വന്‍ശക്തികളുടെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചൈന, അമേരിക്ക, റഷ്യ എന്നിവര്‍ ആയിരിക്കും ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ഗതി തീരുമാനിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. മൂന്ന് സൈനിക ഭീമന്മാരും ആഗോള സ്വാധീനത്തിനായുള്ള പോരാട്ടത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. നമ്മുടെ ഭൂപടം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.

നീല നിറം അമേരിക്കയേയും അവരുടെ കീഴിലുള്ള രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്നു അതായത് യൂറോപ്പിന്റെ ഭൂരിഭാഗവും ഉള്‍പ്പെടെ. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയുടെ ഭൂരിഭാഗത്തിലും കൂടുതല്‍ ശക്തമായി പിടിമുറുക്കുന്ന ചൈനയ്ക്കാണ് ചുവപ്പ് നിറം. കിഴക്കന്‍ യൂറോപ്പ്, വടക്കേ ആഫ്രിക്ക, അതിനപ്പുറമുള്ള പ്രദേശങ്ങളില്‍ ആധിപത്യം റഷ്യക്കാണ്. ഇതിന് ഇരുണ്ട നിറമാണ്. റഷ്യ വലിയൊരു സൈനിക ശക്തിയാണ്.

ചൈനയാകട്ടെ വലിയൊരു സാമ്പത്തിക ശക്തിയായി മാറിയിരിക്കുകയാണ്. വികസ്വര രാജ്യങ്ങള്‍ക്ക് വലിയ തോതില്‍ ചൈന കടം നല്‍കുകയും പിന്നീട് തിരിച്ചടയ്ക്കാന്‍ അവര്‍ക്ക് കഴിയാതെ വരുന്ന സാഹചര്യത്തില്‍ ആ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് പതിവ്. അമേരിക്കയ്ക്ക് സാമ്പത്തിക സ്വാധീനവും സൈനിക ശക്തിയും മാത്രമല്ല, ഫാഷന്‍, സംഗീതം, സിനിമ, ഫാസ്റ്റ് ഫുഡ് എന്നീ മേഖലകളിലും ആധിപത്യമുണ്ട്. പക്ഷെ അവരുടെ സമ്പദ്വ്യവസ്ഥ ക്ഷയിച്ചുവരികയാണ്.

ഇത് പരിഹരിക്കാനാണ് മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ അടിച്ചേല്‍പ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. ഡോളര്‍ ഇപ്പോഴും ആഗോള കരുതല്‍ കറന്‍സിയാണ്. പക്ഷേ അതിന് മുമ്പത്തേക്കാള്‍ ആധിപത്യം കുറഞ്ഞു. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതുപോലെ അമേരിക്കയില്ലാതെ ലോകത്തിന് ജീവിക്കാന്‍ കഴിയും ചൈനയില്ലാതെ അതിന് കഴിയില്ല.

ചെനീസ് ഉല്‍പ്പന്നങ്ങള്‍ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുകയാണ്. റഷ്യയെ സംബന്ധിച്ച് വലിയൊരു ഊര്‍ജ്ജ ശേഖരം അവര്‍ക്ക് സ്വന്തമായിട്ടുണ്ട്. ബ്രസീല്‍ മുതല്‍ ഇന്ത്യയും ചൈനയും വരെയുള്ള രാജ്യങ്ങള്‍ ഇപ്പോഴും റഷ്യയെ ആശ്രയിച്ചിരിക്കുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News