റഷ്യയുമായി വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോഴും ശക്തിപ്രകടിപ്പിച്ച് യുക്രൈന്‍; 621 മൈല്‍ റേഞ്ചിലുള്ള പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; 'ലോങ് നെപ്റ്റിയൂണ്‍' റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ വരെ എത്താന്‍ കപ്പാസിറ്റിയുള്ള മിസൈല്‍; യുദ്ധമുഖത്ത് പ്രയോഗിച്ചോ എന്നതില്‍ സസ്‌പെന്‍സിട്ട് സെലന്‍സ്‌കി

പുതിയ മിസൈല്‍ പരീക്ഷിച്ചു യുക്രൈന്‍

Update: 2025-03-16 04:42 GMT

കീവ്: 621 മൈല്‍ റേഞ്ചിലുള്ള പുതിയ യുദ്ധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് യുക്രൈന്‍. വെള്ളിയാഴ്ചയാണ് വന്‍ പ്രഹര ശേഷിയുള്ള 'ലോങ് നെപ്റ്റിയൂണ്‍' എന്ന മിസൈല്‍ യുക്രൈന്‍ വിജയകരമായി പരീക്ഷിച്ചതെന്ന്പ്രസിഡന്റ് വ്ലോഡിമര്‍ സെലന്‍സ്‌കി അറിയിച്ചു. നിരവധി പരീക്ഷണങ്ങള്‍ വിജയിച്ചതിനാല്‍ ഈ ക്രൂയിസ് മിസൈല്‍ നിലവില്‍ യുദ്ധമേഖലയില്‍ വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

യുദ്ധ മേഖലയില്‍ 'ലോങ് നെപ്റ്റിയൂണ്‍' മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി സെലന്‍സ്‌കി എക്സില്‍ കുറിച്ചു. യുക്രൈനിന്റെ ഈ പുതിയ മിസൈലിന് ആയിരം കിലോമീറ്റര്‍ വരെ പ്രഹര ശേഷിയുണ്ട്. മിസൈല്‍ വികസിപ്പച്ച യുക്രൈന്‍ സാങ്കേതിക വിദഗ്ദര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പട്ടാളക്കാര്‍ക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. യുക്രൈനിനെ സംരക്ഷിക്കാനുള്ള പ്രയത്നം തുടരുമെന്നും അദ്ദേഹം കുറിച്ചു. 621 മൈല്‍ പ്രഹര ശേഷിയുള്ള ഈ മിസൈലിന് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ വരെ എത്താനുള്ള കപ്പാസിറ്റിയുണ്ട്.

അതേസമയം ഈ മിസൈല്‍ നിലവില്‍ യുദ്ധമുഖത്ത് ഉപയോഗിച്ചതായി റൂമറുകള്‍ പരക്കുന്നുണ്ടെങ്കിലും സെലന്‍സ്‌കി ഇതേ കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല. വെള്ളിയാഴ്ച ടൗപസ് എണ്ണ ശുദ്ധീകരണ ശാലയ്ക്ക് സമീപം നെപ്റ്റിയൂണ്‍ മിസൈല്‍ സൈന്യം പരീക്ഷിച്ചതായി യുക്രൈനിലെ ടെലഗ്രാം ചാനലായ എക്സിലനോവ അവകാശപ്പെുന്നു. എണ്ണ ശുദ്ധീകരണ ശാലയ്ക്ക് സമീപമുണ്ടായ ഭീമാകരാനായ മേഘം രൂപപ്പെട്ടതിന് കാരണം മിസൈല്‍ പ്രയോഗമാണെന്നാണ് എക്സിലനോവ വ്യക്തമാക്കുന്നത്. ലിയ ശബ്ദത്തോട് കൂടിയ പത്ത് സ്ഫോടനങ്ങളാണ് ഇവിടെ ഉണ്ടായത്. റഷ്യന്‍ മിലിട്ടറിക്ക് എണ്ണ വിതരണം ചെയ്യുന്ന പ്രധാന സപ്ലൈര്‍ ആണ് ഈ എണ്ണ ശുദ്ധീകരണ ശാല.

അതേസമയം 130 റഷ്യന്‍ ഡ്രോണുകള്‍ തകര്‍ത്തുവെന്ന് യുക്രെയ്ന്‍ വെളിപ്പടുത്തലിനു പിന്നാലെ ഒറ്റ രാത്രികൊണ്ട് യുക്രെയ്‌നിന്റെ 126 ഡ്രോണുകള്‍ തകര്‍ത്തുവെന്ന് അവകകാശ വാദവുമായി റഷ്യയും രംഗത്തുവന്നിരുന്നു. വോള്‍ഗോഗ്രാഡിനും വോറോനെജ് പ്രദേശത്തിനും ഇടയി ല്‍ 64 ഡ്രോണുകള്‍ വെടിവച്ചു തകര്‍ത്തുവെന്നാണ് റഷ്യന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തല്‍.

2022ല്‍ ഇരുരാജ്യങ്ങള്‍ക്കമിടയില്‍ യുദ്ധം ആരംഭിച്ച ശേഷമുണ്ടാകുന്ന ഏറ്റവും ശക്തമായ ഡ്രോണ്‍ ആക്രമാണമാണ് റഷ്യക്ക് നേരെ യുക്രെയ്‌നില്‍ നിന്നുണ്ടായത്. അതിനിടെ കുര്‍സ്‌ക് ബോര്‍ഡറില്‍ യുക്രെയ്‌നിയന്‍ സേനയുടെ കൈവശമുണ്ടായിരുന്ന രണ്ടിലധികം ഗ്രാമങ്ങളുടെ നിയന്ത്രണം തങ്ങള്‍ തിരിച്ചു പിടിച്ചതായി റഷ്യ അറിയിച്ചു. ഇറാന്‍ നിര്‍മിത ഷഹേദ് ഡ്രോണുകള്‍ റഷ്യയുടെ 14 പ്രദേശങ്ങളില്‍ ആക്രമണം നടത്തിയെന്ന് യുക്രെയ്ന്‍ പറഞ്ഞു. കീവില്‍ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 14 ആയി ഉയര്‍ന്നതായും യുക്രെയ്ന്‍ അറിയിച്ചു.

റഷ്യയുമായി 30 ദിന വെടിനിര്‍ത്തലിനു തയ്യാറാണെന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍ ചൊവ്വാഴ്ച യുഎസുമായി നടത്തിയ ചര്‍ച്ചയില്‍ യുക്രൈന്‍ അറിയിച്ചിരുന്നു. പുടിനും വെടിനിര്‍ത്തലിന് സമ്മദം അറിയിച്ചിട്ടുണ്ട്. റഷ്യയുമായുള്ള യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ യുഎസിന്റെ സൈനികസഹായം യുക്രൈന് നിര്‍ണായകമാണ്. പോളണ്ടുവഴി യുഎസ് ആയുധങ്ങള്‍ യുക്രൈനിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News