കുഞ്ഞാലിയെ കൊന്ന ആര്യാടനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്; അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുക; സരിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എ കെ ബാലന്റെ പ്രതികരണം ഇങ്ങനെ

കുഞ്ഞാലിയെ കൊന്ന ആര്യാടനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്; അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുക; സരിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എ കെ ബാലന്റെ പ്രതികരണം ഇങ്ങനെ

Update: 2024-10-18 07:46 GMT

തിരുവനന്തപുരം: പി സരിനെ ഇടതുസ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടന്‍ മുഹമ്മദിനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയ കാര്യം ഓര്‍മ്മിപ്പിച്ചാണ് ബാലന്റെ മറുപടി. ആ രക്തത്തിന്റെ മണം മാറും മുന്നേയാണ് ആര്യാടന്‍ മുഹമ്മദ് എല്‍ഡിഎഫിലേക്ക് വന്നത്.

അന്ന് മുല്ലപ്പളളി രാമചന്ദ്രനെതിരെ ആര്യാടനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി. അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുക. കോണ്‍ഗ്രസ് വിട്ട ഡോ. സരിന്‍ ഉയര്‍ത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യും.

പാലക്കാട് കോണ്‍ഗ്രസ് -ബിജെപി ഡീലുണ്ടെന്നും എ.കെ ബാലന്‍ ആരോപിച്ചു. വടകരയില്‍ ഈ ഡീല്‍ നടത്തി. ബിജെപിക്കാര്‍ ഷാഫിക്ക് വോട്ട് കൊടുത്തു, പാലക്കാട് തിരിച്ച് വോട്ട് മറിക്കും. ഈ ഡീല്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എ.കെ ബാലന്‍ ആരോപിച്ചു. അതേസമം ഇന്ന് രാവിലെ ചേര്‍ന്ന സിപിഎം പാലക്കാട് ജില്ലാ ജില്ലാ സെക്രട്ടേറിയറ്റ് ഒറ്റക്കെട്ടായി പി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം നല്‍കി.

ഇന്നുതന്നെ ജില്ലാ കമ്മിറ്റിയും അംഗീകാരം നല്‍കും. തുടര്‍ന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്.ഇന്നുവൈകിട്ടോടെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്ന് എകെ ബാലന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News