സമൂഹത്തിന്റെ മുന്നില്‍ എന്ത് പറയാന്‍ പാടില്ല എന്നും കമ്യൂണിസ്റ്റുകാരന്‍ പഠിക്കണം; എല്ലാവരെയും സംസ്ഥാനകമ്മിറ്റിയില്‍ എടുക്കാന്‍ കഴിയില്ല; കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങില്ലെന്നും എ പത്മകുമാറിന് മറുപടിയുമായി എ.കെ ബാലന്‍

എ പത്മകുമാറിന് മറുപടിയുമായി എ.കെ ബാലന്‍

Update: 2025-03-10 06:50 GMT

പാലക്കാട്: കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങില്ലെന്ന് എ.കെ ബാലന്‍. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പായും തിരിച്ചു വരുമെന്നും എ.കെ ബാലന്‍ പറഞ്ഞു. അത്രയ്ക്കും ആത്മവിശ്വാസം തനിക്കുണ്ടെന്നും വിചാരിച്ചതിലും അപ്പുറത്ത് ചര്‍ച്ചകള്‍ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സമൂഹത്തിന്റെ മുന്നില്‍ എന്ത് പറയാന്‍ പാടില്ല എന്നും കമ്യൂണിസ്റ്റ്കാരന്‍ പഠിക്കണം... എല്ലാവരെയും സംസ്ഥാനകമ്മിറ്റിയില്‍ എടുക്കാന്‍ കഴിയില്ല. പല ഘടകങ്ങളും പരിഗണിച്ചാണ് പദവികള്‍ നിശ്ചയിക്കുന്നത്'. വാര്‍ത്തകള്‍ ചോര്‍ന്നത് ഗൗരവകരമായി പാര്‍ട്ടി കാണണമെന്നും എ.കെ ബാലന്‍ പറഞ്ഞു.

പിണറായി വിജയനെ നിലനിര്‍ത്തിയത് ഔദാര്യത്തിന്റെ പുറത്തല്ലെന്നും മുഖ്യമന്ത്രിയായതു കൊണ്ടാണെന്നും എ.കെ ബാലന്‍ പ്രതികരിച്ചു. എല്ലാവരെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനാകില്ല. അതിനര്‍ത്ഥം ഇവര്‍ മോശക്കാരാകുന്നില്ല. പത്മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല. പാര്‍ട്ടി ആരെയും മനപ്പൂര്‍വം നശിപ്പിക്കില്ല

നടത്തുന്ന പരസ്യ പ്രതികരണം വര്‍ഗശത്രുക്കള്‍ക്ക് സഹായകമാകരുതെന്നും വാര്‍ത്ത ചോര്‍ന്നതിനെ പാര്‍ട്ടി ഗൗരവമമായി കാണണമെന്നും പത്മകുമാറിന്റെ വിമര്‍ശനം പെട്ടെന്നുള്ള വികാരത്തിന്റെ പുറത്താകാമെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. എം.ബി രാജേഷ് മികച്ച നേതാവാണ്. അയാള്‍ മോശക്കാരനായതു കൊണ്ടല്ല ഒഴിവാക്കിയത്. രാജേഷിന് അസംതൃപ്തിയില്ല. കേഡര്‍മാരെ നോക്കിയാണ് കണ്ണൂരിന് പ്രാമുഖ്യം നല്‍കുന്നതെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News