നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോള്‍ പരിഹസിച്ചവന്മാര്‍ ഇപ്പോള്‍ എവിടെ ? അദ്ദേഹം രാജ്യങ്ങള്‍ ആയി ഉണ്ടാക്കിയ ബന്ധവും മിലിറ്ററിയെ ശക്തമാക്കാന്‍ എടുത്ത തീരുമാനവും ഒക്കെ അത്ര പെര്‍ഫെക്ട് ആയിരുന്നു; പ്രധാനമന്ത്രിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി

പ്രധാനമന്ത്രിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി

Update: 2025-05-09 14:07 GMT

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് തക്കതായ മറുപടി നല്‍കിയ പ്രധാനമന്ത്രിയെ വാഴ്ത്തി ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. നമ്മുടെ തലമുറ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന് അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോള്‍ പരിഹസിച്ചവന്മാര്‍ ഇപ്പോള്‍ എവിടെയെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു

അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ്

പറയാതിരിക്കാന്‍ വയ്യ.

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോള്‍ പരിഹസിച്ചവന്മാര്‍ ഇപ്പോള്‍ എവിടെ ? അങ്ങേര് നികുതി പണം കൊണ്ട് ലോകം ചുറ്റി നടക്കുന്നു എന്ന് പറഞ്ഞു തെറി വിളിച്ചവര്‍ എവിടെ ?

അങ്ങേര് ഓരോ രാജ്യങ്ങള്‍ ആയി ഉണ്ടാക്കിയ ബന്ധവും. മിലിറ്ററിയെ ശക്തമാക്കാന്‍ എടുത്ത തീരുമാനവും ഒക്കെ അത്ര പെര്‍ഫെക്ട് ആയിരുന്നു.ഇങ്ങേര്‍ അല്ലായിരുന്നേല്‍ ഇങ്ങനെ പ്രതിരോധിക്കാന്‍ പറ്റുമായിരുന്നില്ല.

ഒന്ന് പറയാം

നമ്മുടെ തലമുറ കണ്ട ഏറ്റവും ശക്തനായ പ്രൈം മിനിസ്റ്റര്‍..

നരേന്ദ്ര ദാമോദര്‍ദാസ് മോഡി


Tags:    

Similar News