എഡിജിപി അജിത്കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടും വരെ കാക്കാമെന്ന് ബിനോയ് വിശ്വത്തിന് മറുപടി; നിയമസഭാ സമ്മേളനത്തിന് മുമ്പ് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ

എഡിജിപി അജിത്കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി

Update: 2024-10-02 14:38 GMT

തിരുവനന്തപുരം: നിയമസഭാ സമ്മേളനം തുടങ്ങും മുമ്പ് ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റണമെണ് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് ആവര്‍ത്തിച്ചത്.

സിപിഎം - സിപിഐ നേതൃയോഗങ്ങള്‍ നാളെ ചേരാന്‍ ചേരുന്നതിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. എകെജി സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തില്‍ ഡിജിപി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്.

മരം മുറി, ഫോണ്‍ ചോര്‍ത്തല്‍, മാമി തിരോധാനം, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിവാദങ്ങളാണ് എഡിജിപിക്ക് കുരുക്കായത്്. ഒപ്പം അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് അന്വേഷണവും. പൂരം കലക്കലില്‍ അന്വേഷണം തുടങ്ങുന്നതേയുള്ളൂ. പൂരം കലക്കലിലും എഡിജിപിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

Tags:    

Similar News