കൊടി സുനിക്കും സംഘത്തിനും ജയിലില്‍ നക്ഷത്ര സൗകര്യം ഒരുക്കും; കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ജയിലിലേക്ക് യാത്രയാക്കുന്നത് മുദ്രാവാക്യം വിളികളോടെ; കൊലയാളികളെ വെളുപ്പിക്കാന്‍ മിടുക്കുന്ന സിപിഎമ്മിന് എന്ത് അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതി; ഷുക്കൂര്‍ വധക്കേസ് പ്രതിയെ മേഖലാ കമ്മിറ്റിയംഗമാക്കി ഡി.വൈ.എഫ്.ഐ; വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില

ഷുക്കൂര്‍ വധക്കേസ് പ്രതിയെ മേഖലാ കമ്മിറ്റിയംഗമാക്കി ഡി.വൈ.എഫ്.ഐ; വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില

Update: 2025-11-10 04:12 GMT

തളിപറമ്പ്: കൊലപാതക രാഷ്ട്രീയത്തില്‍ പ്രതികളായവരെ സംരക്ഷിക്കുന്ന കാര്യത്തില്‍ സിപിഎമ്മിന വലിയ മിടുക്കാണ്. ടിപി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികളുടെ കാര്യത്തിലും കാസര്‍കോട്ടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് കൊലയാളികളുടെ കാര്യത്തിലും സിപിഎം സംരക്ഷണം ഒരുക്കിയിട്ടുണ്ട്. കൊടി സുനിക്കും സംഘത്തിനും ജയിലില്‍ നക്ഷത്ര സൗകര്യം ഒരുക്കുന്ന പാര്‍ട്ടി കൊലക്കേസിള്‍ ശിക്ഷിക്കപ്പെട്ടവരെ ജയിലിലേക്ക് യാത്രയാക്കുന്നത് മുദ്രാവാക്യം വിളികളോടെ അകമ്പടികളോടെയാണ് താനും.

ഈ പശ്ചാത്തലത്തിലാണ് കണ്ണൂരിനെ നടുക്കിയ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ മേഖല സെക്രട്ടറിയാക്കി ഡിവൈഎഫ്ഐ നേതൃത്വം പ്രമേഷന്‍ നല്‍കിയത്. കേസിലെ പതിനഞ്ചാം പ്രതിയായ ഷിജിന്‍ മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയാക്കിയത്. 2012 ഫെബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. കേസിന്റെ വിചാരണ നടപടികള്‍ ഈ വര്‍ഷം മേയിലാണ് ആരംഭിച്ചത്.

എംഎസ്എഫ് തളിപ്പറമ്പ്മണ്ഡലം നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. 33 പ്രതികളുള്ള കേസില്‍ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും പ്രതികളാണ്. സിബിഐ ആണ് പി ജയാരാജനെയും ടി വി രാജേഷിനെയും പ്രതി ചേര്‍ത്തത്. ഈ കേസില്‍ അന്യായമായാണ് പ്രതിചേര്‍ക്കപ്പെട്ടതെന്നാണ് പി ജയരാജന്റെയും ടി വി രാജേഷിന്റെയും വാദം.

തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താനെന്നായിരുന്നു പി ജയരാജന്റെ വാദം. 24 വയസിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. തളിപ്പറമ്പ് പട്ടുവം മേഖലയില്‍ നടന്ന സി.പി.എം - ലീഗ് രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു കൊലപാതകം.സംഭവ ദിവസം അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പോയ അന്നത്തെ സി.പിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ബൊലേറോ ജീപ്പിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയിരുന്നു.

ഇതേ തുടര്‍ന്ന് വാഹനത്തിന്റെ ചില്ലുകള്‍ തകരുകയും ജയരാജന് നിസാര പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു ശേഷമാണ് പാര്‍ട്ടി കോടതി ചേര്‍ന്ന് കണ്ണപുരം കീഴറ വയലില്‍തടഞ്ഞുവെച്ച് അരിയില്‍ ഷുക്കൂറിനെ കുത്തിക്കൊല്ലുന്നത്. 'ഒരാഴ്ച്ച മുന്‍പ് പാനൂര്‍ മൂളിയത്തോട് ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിനെ രക്തസാക്ഷിയാക്കി കടവത്തൂര്‍ ഡി.വൈ.എഫ്.ഐ മേഖലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. സി.പി.എം തള്ളിപ്പറഞ്ഞയാളാണ് ഷെറിന്‍.

പ്രാദേശികമായി സംഘടനാ ഘടകമാണ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചതെന്നായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ വിശദീകരണം.

Tags:    

Similar News