അന്‍വര്‍ ഇടഞ്ഞിട്ടില്ല; ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ നീരസം വന്നു എന്നു മാത്രം; യുഡിഎഫുമായി അന്‍വറിന് ഒരു പ്രശ്‌നവുമില്ല; അന്‍വറിനെ തള്ളിപ്പറയാതെ കെ സുധാകരന്‍

അന്‍വര്‍ ഇടഞ്ഞിട്ടില്ല; ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ നീരസം വന്നു എന്നു മാത്രം

Update: 2025-05-27 07:31 GMT

കണ്ണൂര്‍: പി.വി അന്‍വര്‍ യുഡിഎഫുമായി സഹകരിച്ചു പോകുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. തോട്ടട നടാലിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍വറിന് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ട്.അത് തല്‍ക്കാലം അംഗീകരിക്കാനാവില്ല. യുഡിഎഫുമായി അന്‍വറിന് ഒരു പ്രശ്‌നവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അന്‍വറിന് നീരസം വന്നു. എന്നാല്‍ അത് യുഡിഎഫുമായുള്ള അന്‍വറിന്റെ ബന്ധത്തെ പോറലേല്‍പ്പിക്കാന്‍ പോകുന്ന ഒന്നല്ല. തിങ്കളാഴ്ച രാത്രി അന്‍വറുമായി വിശദമായി സംസാരിച്ചിരുന്നു. അന്‍വറിന് അഭിപ്രായവ്യത്യാസമുണ്ടാകും. അത് സ്വാഭാവികമാണ്. ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്.

ആര്യാടന്‍ മുഹമ്മദിന്റെ ചരിത്രം തന്നെ മലപ്പുറം മണ്ണിനെ ഇളക്കിമറിക്കുന്ന ഒന്നാണ്. ആ വികാരത്തിന്റെ പ്രതിപുരുഷനാണ് ഷൗക്കത്ത്. ഷൗക്കത്തിന് സ്ഥാനമാനങ്ങള്‍ നല്‍കുക എന്നത് ആര്യാടന്‍ മുഹമ്മദിന് നല്‍കുന്നതിന് തുല്യമാണ്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം. അന്‍വര്‍ യുഡിഎഫ് മുന്നണിയുടെ ഭാഗമാകും.അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്'.. കെ.സുധാകരന്‍ പറഞ്ഞു. അതേസമയം, അന്‍വര്‍ ഒറ്റക്ക് മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Similar News