കേരള സര്‍വ്വകലാശാലയില്‍ തങ്ങള്‍ക്ക് മുന്നേറ്റമെന്ന് കെ എസ് യു; 20 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം വിദ്യാധിരാജ കോളേജും 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാത്തിമ മാതാ കോളേജ് യൂണിയനും തിരിച്ചു പിടിച്ചു; അഭിമാനകരമായ നേട്ടങ്ങളെന്ന് അലോഷ്യസ് സേവ്യര്‍

കേരള സര്‍വ്വകലാശാലയില്‍ തങ്ങള്‍ക്ക് മുന്നേറ്റമെന്ന് കെ എസ് യു

Update: 2024-10-18 17:12 GMT

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയ്ക്ക് കീഴില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന് ഉജ്ജ്വല മുന്നേറ്റം. തിരുവനന്തപുരത്ത് മാര്‍ ഈവാനിയോസ്, വര്‍ക്കല എസ്.എന്‍ ഉള്‍പ്പടെയുള്ള പ്രധാന ക്യാമ്പസുകള്‍ നിലനിര്‍ത്തിയപ്പോള്‍ കൊല്ലത്ത ്ശ്രീവിദ്യാധിരാജ കോളേജ് 20 വര്‍ഷങ്ങള്‍ക്ക് ശേഷവും 13 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം ഫാത്തിമ മാതാ കോളേജും എസ്.എഫ്.ഐ യില്‍ നിന്ന് തിരിച്ചുപിടിച്ച് കരുത്തുകാട്ടി. ആലപ്പുഴയില്‍ ആലപ്പുഴ എസ്.ഡി കോളേജില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍, യുയുസി സ്ഥാനങ്ങള്‍ എസ്.എഫ്.ഐ യില്‍നിന്ന്‌കെ.എസ്.യുതിരിച്ചുപിടിച്ചതും നേട്ടമായി.

തിരുവനന്തപുരത്ത് കല്ലമ്പലം കെ.റ്റി.സി റ്റി പിടിച്ചെടുത്തപ്പോള്‍ മാര്‍ ഈവാനിയോസ്, വര്‍ക്കല എസ്.എന്‍ കോളേജ്,മന്നാനിയ കോളേജ് ,തുമ്പ സെന്റ് സേവ്യേഴ്‌സ്,എന്നിവിടങ്ങളില്‍ കെ.എസ്.യു യൂണിയന്‍ നില നിര്‍ത്തി.

കൊല്ലം ജില്ലയില്‍ എസ്.എഫ്.ഐ കോട്ടകള്‍ കെ.എസ്.യു തച്ചുതകര്‍ത്തു. കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജ് 20 വര്‍ഷങ്ങള്‍ക്ക് ശേഷവും 13 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം ഫാത്തിമ മാതാ കോളേജിലും ,5 വര്‍ഷങ്ങള്‍ക്ക് ശേഷം കുണ്ടറ ഐ.ച്ച്.ആര്‍.ഡി കോളേജും തിരിച്ചുപിടിച്ചു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും കെ.എസ്.യു വിജയിച്ചു. കൊട്ടാരക്കര എസ്.ജി കോളേജ്,കൊല്ലം എസ്.എന്‍ ലോ കോളേജ് എന്നിവിടങ്ങളിലും കെ.എസ്.യു യൂണിയന്‍പിടിച്ചു

ആലപ്പുഴയില്‍ അമ്പലപ്പുഴ ഗവ :കോളേജ് യൂണിയന്‍ കെ.എസ്.യു നിലനിര്‍ത്തി. ആലപ്പുഴ എസ്.ഡി കോളേജില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍, യുയുസി സ്ഥാനങ്ങള്‍ എസ്.എഫ്.ഐ യില്‍നിന്ന്‌കെ.എസ്.യുതിരിച്ചുപിടിച്ചു.കായംകുളം എം.എസ്.എം കോളേജില്‍ കെ.എസ്.യു മുന്നണിയും യൂണിയന്‍ നേടി

കേരളയില്‍ കെ.എസ്.യു മുന്നേറ്റം: അലോഷ്യസ് സേവ്യര്‍

കാലിക്കറ്റില്‍ തുടങ്ങിയ മുന്നേറ്റം എം.ജിയിലും, കേരളയിലും തുടരാന്‍ സാധിച്ചതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ക്യാമ്പസുകള്‍ കെ.എസ്.യുവിനും കോണ്‍ഗ്രസിനുമൊപ്പമാണെന്ന് വ്യക്തമായതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാധിരാജ,13 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം ഫാത്തിമ മാതാ, 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആലപ്പുഴ എസ്.ഡിയില്‍ ചെയര്‍മാന്‍, യുയുസി സ്ഥാനങ്ങള്‍ എസ്.എഫ്.ഐയില്‍ നിന്ന് തിരിച്ചുപിടിക്കാനായത് അഭിമാനകരമായ നേട്ടങ്ങളാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Tags:    

Similar News