ഷാജന്‍ സ്‌കറിയയ്ക്ക് നേരേയുള്ള ആക്രമണം കാടത്തവും ഭീരുത്വവും; സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എതിരെയുള്ള കയ്യേറ്റം; ആക്രമിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി നടപടി എടുത്ത് ശിക്ഷ ഉറപ്പാക്കണം: മറുനാടന് പിന്തുണയുമായി പി ജെ കുര്യന്റെ കുറിപ്പ്

ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ വധശ്രമം കാടത്തുവും ഭീരുത്വവുമെന്ന് പി ജെ കുര്യന്‍.

Update: 2025-08-31 12:48 GMT

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ വധശ്രമം കാടത്തുവും ഭീരുത്വവുമെന്ന് രാജ്യസഭ മുന്‍ ഉപാധ്യക്ഷനും കെപിസിസി നിര്‍വാഹകസമിതി അംഗവുമായ പി ജെ കുര്യന്‍. ആക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കിരാതവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എതിരെയുള്ള കയ്യേറ്റവുമാണ്.

ആക്രമിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി നടപടി എടുക്കണം. അവരെ നിയമത്തിനു മുന്‍പില്‍ എത്തിക്കുകയും, അര്‍ഹമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് പി ജെ കുര്യന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

പി ജെ കുര്യന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

മറുനാടന്‍ ഷാജനെതിരെയുള്ള ആക്രമണം

ശ്രീ മറുനാടന്‍ ഷാജന് എതിരെയുണ്ടായ ആക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കിരാതവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എതിരെയുള്ള കയ്യേറ്റവുമാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഭരണഘടന നല്‍കുന്ന അവകാശമാണ്. അത്തരം മാധ്യമ പ്രവര്‍ത്തനത്തില്‍ വിമര്‍ശനം പലപ്പോഴും അനിവാര്യമാണ്. അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കാടത്തവും ഭീരുത്വവുമാണ്.

ശ്രീ ഷാജനെ ആക്രമിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി നടപടി എടുക്കണം. അവരെ നിയമത്തിനു മുന്‍പില്‍ എത്തിക്കുകയും, അര്‍ഹമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം. മുഖ്യധാരാ മാധ്യമങ്ങളെ പ്പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും

Tags:    

Similar News