'ഷാജന്‍ സ്‌കറിയയ്ക്ക് തടയിടാനുള്ള ശ്രമമാണ് ഇവിടെ വരെ എത്തിച്ചത്'; മറുനാടനെ പൂട്ടാനിറങ്ങി തോറ്റമ്പി; തന്റെ പ്രശ്‌നം അതാണെന്ന് നിലമ്പൂര്‍ പൊതുയോഗത്തില്‍ ആവര്‍ത്തിച്ച് പി വി അന്‍വര്‍

'ഷാജന്‍ സ്‌കറിയയ്ക്ക് തടയിടാനുള്ള ശ്രമമാണ് ഇവിടെ വരെ എത്തിച്ചത്

Update: 2024-09-29 15:13 GMT

നിലമ്പൂര്‍: മറുനാടന്‍ മലയാളിയെ പൂട്ടാനിറങ്ങി അത് നടക്കാതെ പോയാതാണ് തന്റെ പ്രശ്‌നമെന്ന് ആവര്‍ത്തിച്ചു നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുമ്പ് വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ച നുണകള്‍ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു അന്‍വര്‍ ഇന്ന് പൊതുസമ്മേളനത്തിലും. നിലമ്പൂരിലെ പൊതിയോഗത്തില്‍ വീണ്ടും മറുനാടനാണ് തന്റെ പ്രശ്‌നമെന്ന് അന്‍വര്‍ ആവര്‍ത്തിച്ചത്.

ആര്‍ക്ക് വേണ്ടി താന്‍ ശബ്ദമുയര്‍ത്തിയോ അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനമെന്ന് അന്‍വര്‍ പറഞ്ഞു. ഷാജന്‍ സ്‌കറിയയെ തടയിടാന്‍ ഉള്ള പരിശ്രമമാണ് ഇവിടെ വരെ എത്തിച്ചത്. ഷാജന്‍ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും അന്‍വര്‍ പ്രസംഗത്തില്‍ ആരോപിച്ചു. താനാണ് മറുനാടനെതിരെ നടത്തിയ ഗൂഢാലോചനയെ കുറിച്ചും ആവര്‍ത്തക്കുകയായിരുന്നു ഇന്നത്തെ പൊതുയോഗത്തിലും അന്‍വര്‍.

പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന പരാതിയില്‍ മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ സൈബര്‍ തീവ്രവാദ വകുപ്പ് ചുമത്തി കേസെടുത്തില്ലെന്നായിരുന്നു അന്‍വര്‍ തുടക്കം മുതല്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ താന്‍ പരിശോധിച്ചെന്നും പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിന് ശേഷവും അന്‍വര്‍ തുടര്‍ ആരോപണങ്ങള്‍ അവര്‍ത്തിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് അടക്കം ജാമ്യം നേടിയാണ് ഷാജന്‍ സ്‌കറിയ

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയപ്പോഴും അന്‍വര്‍ തനിക്ക് നഷ്ടമായ പണത്തിന്റെ കണക്കുകളും പറഞ്ഞഇരുന്നു. തന്റെ ഒരു വര്‍ഷത്തെ അധ്വാനമാണ് ഷാജന്‍ സ്‌കറിയയ്ക്കെതിരെയുള്ളത്. എന്റെ കുറേ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരിപ്പോള്‍ അയാളെ മഹത്വവത്കരിക്കുകയാണെന്ന് മലപ്പുറത്തെ ഇന്നത്തെ പത്രസമ്മേളനത്തില്‍ അന്‍വര്‍ തുറന്നു സമ്മതിച്ചു. അതായത് മറുനാടന്‍ മലയാളിയെ തകര്‍ക്കാന്‍ പണം പോലും ഇറക്കിയുള്ള ഗൂഡാലോചനയുടെ ഭാഗമായി അന്‍വര്‍ മാറിയെന്നതാണ് വസ്തുത.

മറുനാടന്‍ മലയാളിയ്‌ക്കെതിരെ ചില കള്ളക്കേസുകള്‍ അന്‍വര്‍ നല്‍കിയിരുന്നു. ഈ കേസില്‍ പ്രോസിക്യൂഷനാണ് കേസ് നടത്തിയത്. അപ്പോള്‍ പിന്നെ എങ്ങനെയാണ് അന്‍വറിന് പണം നഷ്ടമായതെന്നതാണ് ഉയരുന്ന ചോദ്യം. അതായത് വലിയ ഗൂഡാലോചന മറുനാടന്‍ മലയാളിക്കെതിരെ അന്‍വര്‍ നടത്തി പരാജയപ്പെട്ടുവെന്നതിന്റെ കുറ്റസമ്മതാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Tags:    

Similar News