'കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇറക്കിയവന്മാര്‍ അവരുടെ വ്യാജ പ്രചാരണങ്ങളുടെ മെഷീന്‍ ഓണാക്കിയിട്ടിട്ടുണ്ട് ': നിലമ്പൂരില്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; വ്യാജ പ്രചാരണത്തിന് എതിരെ കേസ് കൊടുത്തെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍
നിലമ്പൂരില്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് വടകര മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിക്കെതിരെ 'കാഫിര്‍' പരാമര്‍ശമുള്‍പ്പെട്ട വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് വലിയ വിവാദവും കേസുമായിരുന്നു. സമാനരീതിയില്‍, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇറക്കിയവര്‍ വ്യാജ പ്രചാരണങ്ങളുടെ മെഷീന്‍ ഓണാക്കിയിട്ടുണ്ടെന്ന് രാഹുല്‍ എഫ്.ബി. പോസ്റ്റില്‍ കുറിച്ചു. 'നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം - രാഹുല്‍ മാങ്കൂട്ടത്തില്‍' എന്നാണ് രാഹുല്‍ എഫ്.ബി പേജില്‍ പങ്കുവെച്ച പോസ്റ്ററിലുള്ളത്.
ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയും നന്നമുക്ക് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ സി.പി.എം ഇടപ്പാള്‍ ഏരിയ സെക്രട്ടറിയുമായ ടി. സത്യനാണ് പോസ്റ്റര്‍ പ്രചരിപ്പിച്ചതെന്ന് രാഹുല്‍ പറയുന്നു. നിലമ്പൂരിലെ പ്രബുദ്ധ വോട്ടര്‍മാര്‍ കരുതിയിരിക്കുക, പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സി.പി.എം ഇറങ്ങിയിട്ടുണ്ട്. കൊള്ളാവുന്ന അഭ്യന്തര മന്ത്രിയല്ലെങ്കിലും വ്യാജ പ്രചാരകനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പോസ്റ്റിലൂടെ അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇറക്കിയവന്മാര്‍ അവരുടെ വ്യാജ പ്രചാരണങ്ങളുടെ മെഷീന്‍ ഓണാക്കിയിട്ടിട്ടുണ്ട്.
ഞാന്‍ പറഞ്ഞിട്ടില്ലാത്ത, ഈ മാധ്യമ സ്ഥാപനം ഇറക്കിയിട്ടില്ലാത്ത പോസ്റ്റര്‍ വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് അന്തമില്ലാത്ത സൈബര്‍ കീടങ്ങള്‍ മാത്രമല്ല. ഇത് പ്രചരിപിച്ച ഈ സത്യന്‍ T എന്ന 'മഹാന്‍' CPIM ഇടപ്പാള്‍ ഏരിയ സെക്രട്ടറിയാണ്. ഈ 'മഹാന്‍' DYFI മുന്‍ ജില്ലാ സെക്രട്ടറിയും നന്നമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു.
ഈ മാന്യ വ്യാജ പ്രചാരകനെതിരെ കേസ് കൊടുത്തിട്ടുണ്ട്. കേസ് കൊടുത്തത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാകാന്‍ കൊള്ളാവുന്ന അഭ്യന്തര മന്ത്രി ഉണ്ടായിട്ടല്ല എങ്കിലും കൊടുത്തു എന്ന് മാത്രം.
നിലമ്പൂരിലെ പ്രബുദ്ധ വോട്ടറുമാര്‍ കരുതിയിരിക്കുക പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സിപിഎം ഇറങ്ങിയിട്ടുണ്ട്...