വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി; ഇ എസ് ബിജിമോളെയും പരിഗണിച്ചെങ്കിലും സത്യന്‍ മൊകേരിക്ക് അനുകൂലമായത് മുമ്പ് വയനാട്ടില്‍ മത്സരിച്ചതും പാര്‍ട്ടിയിലെ സീനിയോരിറ്റിയും

വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Update: 2024-10-17 09:52 GMT

തിരുവനന്തപുരം: വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ ഇക്കാര്യത്തില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും. വയനാട്ടില്‍ സത്യന്‍ മൊകേരിയെയും ഇ.എസ്. ബിജിമോളെയുമാണ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്.

സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ മൊകേരി മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. 2014ല്‍ വയനാട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്.

മത്സരിക്കാനില്ലെന്നാണ് സത്യന്‍ മൊകേരി യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ പാര്‍ട്ടി തീരുമാനമാണെന്നും, മത്സരിക്കണമെന്നും സിപിഐ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

വയനാട് ജില്ലാ ഘടകം സത്യന്‍ മൊകേരിയുടെ പേരാണ് മുന്നോട്ടു വെച്ചിരുന്നത്. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്.

Tags:    

Similar News