പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിച്ചു; ഡോക്ടര്‍ ഹാരിസിന്റെ വീട്ടില്‍ കേരള പോലീസ് എത്തി വിശദീകരണം ചോദിച്ചു; പിണറായി വിജയന്റെ നമ്പര്‍ വണ്‍ ആരോഗ്യ കേരളം എങ്ങനെയുണ്ട് ഗയ്സ്? പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്‌സ്

പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്‌സ്

Update: 2025-06-29 11:22 GMT

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട ഉപകരണങ്ങളും, മരുന്നുകളും ഇല്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിന്റെ പോസ്റ്റ് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഡോക്ടര്‍ ഹാരിസ് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ആശുപത്രിയിലെ അപര്യാപ്തതകളില്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ വിഷയത്തില്‍, സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്‌സ് കുറിപ്പിട്ടു.

ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ട് എഫ്.ബി പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും കേരള പൊലീസ് ഡോക്ടറുടെ വീട്ടിലെത്തി വിശദീകരണം തേടിയെന്നും താര ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി വിജയന്റെ നമ്പര്‍ വണ്‍ ആരോഗ്യ കേരളം എങ്ങനെയുണ്ടെന്നും എഫ്.ബി പോസ്റ്റിലൂടെ താരാ ചോദിക്കുന്നു.


തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയുന്നില്ലെന്ന് സഹികെട്ട് യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളെ അറിയിച്ച വിഷയത്തില്‍ ദ്രുതഗതിയില്‍ സര്‍ക്കാര്‍ രണ്ട് നടപടികള്‍ എടുത്തു:

1) ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് വിളിച്ചുപറഞ്ഞു ഡോക്ടറെ കൊണ്ട് പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിച്ചു.

2) ഡോക്ടറുടെ വീട്ടില്‍ കേരള പോലീസ് എത്തി വിശദീകരണം ചോദിച്ചു.

പിണറായി വിജയന്റെ നമ്പര്‍ വണ്‍ ആരോഗ്യ കേരളം എങ്ങനെയുണ്ട് ഗയ്സ്?

(മറ്റൊരു വിറ്റ് കമന്റില്‍ ഉണ്ട്.)


Full View


Tags:    

Similar News