ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എസ്. ശ്രീകുമാര്‍ സഹോദരനെന്ന വ്യാജ പ്രചാരണം; നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വി.എസ്. ശിവകുമാര്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എസ്. ശ്രീകുമാര്‍ സഹോദരനെന്ന വ്യാജ പ്രചാരണം; നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വി.എസ്. ശിവകുമാര്‍
തിരുവനന്തപുരം: വ്യാജവാര്‍ത്ത പ്രചരണത്തിന് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എസ്. ശിവകുമാര്‍. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എസ്. ശ്രീകുമാര്‍ വി.എസ്. ശിവകുമാറിന്റെ സഹോദരനാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചതിലാണ് ശിവകുമാറിന്റെ പ്രതികരണം. സിപിഎം നേതാവ് കെ.എസ്. അരുണ്‍ കുമാര്‍ അടക്കമുള്ളവര്‍ ഈ വ്യാജ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.എസ്. ശിവകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശബരിമല സ്വര്‍ണ്ണക്കളവ് കേസില്‍ സിപിഎം നേതാക്കളും അവരുമായി ബന്ധമുള്ളവരും ഒന്നിന് പുറകെ ഒന്നൊന്നായി ജയിലിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന്റെ നാണക്കേട് മറയ്ക്കാന്‍ അറസ്റ്റിലാകുന്ന ഓരോരുത്തരെയും വി എസ് ശിവകുമാറിന്റെ സഹോദരനാക്കി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സിപിഎമ്മിന്റെ നെറികേടിനെതിരെ നിയമ നടപടി സ്വീകരിക്കും .
ഇന്ന് അറസ്റ്റിലായ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീകുമാറിനെയാണ് അവസാനമായി സിപിഎം എന്റെ സഹോദരനാക്കിയിരിക്കുന്നത്. ശ്രീകുമാര്‍ സി ഐ ടി യൂ ശബരിമല യൂണിയന്‍ നേതാവാണ്.ഇത്തരം വ്യാജപ്രചാരണങ്ങള്‍ കൊണ്ട് അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചതിന്റെ പാപക്കറ മായ്ക്കാനാവില്ല എന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്..!
എനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ അരുണ്‍ കുമാറിനും മറ്റുള്ളവര്‍ക്കും എതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകും.