വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ ഫോട്ടോ ഫിനിഷ്! മൂന്ന് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം ഒന്ന്; കരിങ്ങാരി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉണ്ണാച്ചി മൊയ്തു വിജയിച്ചത് 375 വോട്ടുമായി

വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ ഫോട്ടോ ഫിനിഷ്!

Update: 2025-12-14 06:03 GMT

കല്‍പ്പറ്റ: വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഫലം അറിഞ്ഞവര്‍ക്ക് ഞെട്ടല്‍ മാറുന്നില്ല. അത്രയ്ക്കും തീപാറിയ പോരാട്ടമാണ് ഇവിടെ ഒരു വാര്‍ഡില്‍ നടന്നത്. വെള്ളമുണ്ട പഞ്ചായത്തില്‍ കരിങ്ങാരി വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഫോട്ടോ ഫിനിഷായത്. വിജയിച്ച സ്ഥാനാര്‍ഥിയും രണ്ടാമതെത്തിയ സ്ഥാനാര്‍ഥിയും തമ്മില്‍ ഒരു വോട്ടിന്റെ വ്യത്യാസം മാത്രമാണ്. രണ്ടാമത്തെ സ്ഥാനാര്‍ഥിയും മൂന്നാം സ്ഥാനത്ത് എത്തിയ സ്ഥാനാര്‍ഥിയും തമ്മിലുള്ള വോട്ട് വ്യത്യാസവും ഒന്നുതന്നെ.

പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. വാര്‍ഡില്‍ വിജയിച്ച സിപിഎമ്മിന്റെ ഉണ്ണാച്ചി മൊയ്തു 375 വോട്ട് നേടിയപ്പോള്‍ ഒരു വോട്ടു മാത്രം പിന്നിലെത്തിയത് ബിജെപിയുടെ മനോജ് പടക്കോട്ടുമ്മല്‍ 374 വോട്ട്. കോണ്‍ഗ്രസിലെ ടി.കെ.മുഹമ്മദലിയാണ് മൂന്നാം സ്ഥാനത്ത് 373 വോട്ട്.

Tags:    

Similar News