മലപ്പുറത്ത് മുസ്ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പ് കാലത്ത് ഒരു പെട്ടിക്കട പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല; വോട്ടുബാങ്ക് കാട്ടി സര്‍ക്കാരുകളെ മുസ്ലീം വിഭാഗം ഭീഷണിപ്പെടുത്തുന്നു; ലീഗ് ശരീഅത്ത് നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നും വെളളാപ്പള്ളി

ലീഗ് ശരീഅത്ത് നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നു: വെളളാപ്പള്ളി

Update: 2025-08-09 14:07 GMT

ആലപ്പുഴ: മലപ്പുറത്ത് മുസ്ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പ് കാലത്ത് ഒരു പെട്ടിക്കട പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എടത്വയില്‍ നടന്ന മേഖലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി.

മുസ്ലിം ലീഗ് അവരുടെ രാജ്യം സൃഷ്ടിക്കാനും അതുവഴി എല്ലാവരിലേക്കും ശരീഅത്ത് നിയമം കൊണ്ടുവരാനുമാണു ശ്രമിക്കുന്നത്്. കോണ്‍ഗ്രസ് എന്നും മുസ്ലിം ലീഗിന്റെ പുറകെയാണു നടക്കുന്നത്. മുസ്‌ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

''മലപ്പുറത്ത് മുസ്ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പ് കാലത്ത് ഒരു പെട്ടിക്കട പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. എന്നും വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നത്. കാലാകാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവര്‍ക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ല. സംഘടിതമായി ഒത്തുചേര്‍ന്നാല്‍ മാത്രമേ സമുദായത്തിന് അര്‍ഹമായത് വാങ്ങിയെടുക്കാന്‍ പറ്റുകയുള്ളൂ.'' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Tags:    

Similar News