പാലക്കാട് രാഹുലിന് പകരം കെ എസ് ജയഘോഷ്; ഒ.ജെ. ജനീഷും ബിനു ചുള്ളിയിലും അബിന്‍ വര്‍ക്കിയും കെ.എം. അഭിജിത്തും അടക്കമുള്ളവരുടെ പേരുകളുമായി 16 സീറ്റ് ചോദിച്ച് യൂത്ത് കോണ്‍ഗ്രസ്; കനുഗോലു റിപ്പോര്‍ട്ടും മിസ്ത്രിയുടെ വരവും നിര്‍ണ്ണായകമാകും; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് വേഗം കൂട്ടി കോണ്‍ഗ്രസ്

16 സീറ്റ് ചോദിച്ച് യൂത്ത് കോണ്‍ഗ്രസ്

Update: 2026-01-08 13:10 GMT

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി. ഏഴ് മണ്ഡലങ്ങളിലെ സാധ്യതാ സ്ഥാനാര്‍ത്ഥികളെയും യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പ്രചാരണത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേരളത്തിലെത്തി ചര്‍ച്ചകള്‍ നടത്തും.

പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷിനെയാണ് മുന്നോട്ടുവെക്കുന്നത്. നിലവില്‍ പരിഗണനയിലുണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് പകരമായി ജയഘോഷിനെ പരിഗണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒ.ജെ. ജനീഷ് (കൊടുങ്ങല്ലൂര്‍), ബിനു ചുള്ളിയില്‍ (ചെങ്ങന്നൂര്‍), അബിന്‍ വര്‍ക്കി (ആറന്മുള), കെ.എം. അഭിജിത് (നാദാപുരം / കൊയിലാണ്ടി), ജിന്‍ഷാദ് ജിന്നാസ് (അരൂര്‍), ജോമോന്‍ ജോസ് (തൃക്കരിപ്പൂര്‍), ജയഘോഷ് (പാലക്കാട്) എന്നിവരെ മത്സരിപ്പിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ധാരണയായിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വേഗത്തില്‍ ഒരുങ്ങാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യുവത്വത്തിനും അനുഭവസമ്പത്തിനും തുല്യ പ്രാധാന്യം നല്‍കുമെന്നും എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. കനഗോലുവിന്റെ റിപ്പോര്‍ട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണായക മാനദണ്ഡമാകും.

മധുസൂദന്‍ മിസ്ത്രി ചെയര്‍മാനായ നാലംഗ സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള നടപടികള്‍ക്ക് തുടക്കമിടുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വെച്ച് മിസ്ത്രി വിവിധ നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത മണ്ഡലങ്ങളിലും ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് ആലോചന. ജനുവരി അവസാനത്തോടെ ആദ്യ പട്ടികയും ഫെബ്രുവരി പകുതിയോടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

ദേശീയ നേതാക്കളടങ്ങിയ കമ്മിറ്റിക്ക് മൂന്ന് സിറ്റിങ്ങുകളെങ്കിലും നടത്തേണ്ടി വരും. മുന്‍പ് കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന നേതാവായതിനാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ മധുസൂദന്‍ മിസ്ത്രിക്ക് നന്നായറിയാം. രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ എഐസിസി നിരീക്ഷകരും ഉടന്‍ കേരളത്തിലെത്തും. സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണാടക ഊര്‍ജ്ജ മന്ത്രി കെ.ജെ. ജോര്‍ജ്ജ് തുടങ്ങിയ നിരീക്ഷകരും രണ്ടാഴ്ചക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് വിവരം.

\യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശിച്ച മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും താഴെ പറയുന്നവയാണ്:

* കൊടുങ്ങല്ലൂര്‍:** യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷ്.

* ചെങ്ങന്നൂര്‍:** ബിനു ചുള്ളിയില്‍.

* ആറന്മുള:** അബിന്‍ വര്‍ക്കി.

* നാദാപുരം അല്ലെങ്കില്‍ കൊയിലാണ്ടി:** യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്ത്.

* അരൂര്‍:** ജിന്‍ഷാദ് ജിന്നാസ്.

* തൃക്കരിപ്പൂര്‍:** ജോമോന്‍ ജോസ്.

Tags:    

Similar News