'എന്തിനാണ് പാര്‍ട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്'; കെഎസ്‌യുവിന് പിന്നാലെ കൊടിക്കുന്നില്‍ സുരേഷിനെതിരെ യൂത്ത് കോണ്‍ഗ്രസും; കോണ്‍ഗ്രസിന് ഒറ്റക്ക് ജയിച്ചു കയറാവുന്ന ഒരു സ്ഥലമല്ല കൊട്ടാരക്കര എന്ന മറുപടിയുമായി എംപിയും

'എന്തിനാണ് പാര്‍ട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്'

Update: 2025-12-14 07:51 GMT

കൊട്ടാരക്കര: കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സുല്‍ഫികറിന്റെ വിമര്‍ശനത്തിന് പിന്നാലെ കൊടിക്കുന്നിലിനെതിരെ വിമര്‍ശനം ഉന്നയിച്ചു യൂത്ത് കോണ്‍ഗ്രസും രംഗത്ത്. കൊടിക്കുന്നിലിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

കൊട്ടാരക്കര നഗരസഭയിലെത് കൊടിക്കുന്നിലിന്റെ വിജയം എന്നാണ് പോസ്റ്റ്. കൊട്ടാരക്കര നഗരസഭയില്‍ ഒരു സീറ്റിന് എല്‍ഡിഎഫ് നിലനിര്‍ത്തിയിരുന്നു. എന്തിനാണ് പാര്‍ട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നതെന്നും ചോദ്യം. ശക്തമായ അടിവേരുകള്‍ അറുക്കപ്പെട്ട മഹാവൃഷം പോലെ കോണ്‍ഗ്രസ് കൊട്ടാരക്കരയില്‍ കത്തിത്തീരുന്നു. പാര്‍ട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടുത്തം വിടുക എന്നും അജു ജോര്‍ജ്.

അതേ സമയം എം.പിക്കെതിരെ കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സുല്‍ഫികറും രംഗത്തെത്തി. ദേശീയ നേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്നു. ഇഷ്ടമില്ലാത്തവരെ തെരഞ്ഞുപിടിച്ചു തോല്‍പ്പിക്കുന്നു.വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെപോയതിനു കാരണം ഇതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊടുക്കുന്നിലിന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു പോസ്റ്റിലെ പരാമര്‍ശം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചത്.

അതേസമയം ഇരുകൂട്ടരുടെയും വിമര്‍ശനങ്ങളെ തള്ളിക്കൊണ്ടാണ് കൊടിക്കുന്നില്‍ രംഗത്തുവന്നത്. കോണ്‍ഗ്രസിന് ഒറ്റക്ക് ജയിച്ചു കയറാവുന്ന ഒരു സ്ഥലമല്ല കൊട്ടാരക്കര എന്നായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി നല്‍കിയത്. പരാമര്‍ശം ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ആരുടെ പ്രേരണയിലാണെന്ന് പാര്‍ട്ടി പരിശോധിക്കണം.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തിച്ച അതേ നേതാവാണ് അന്‍വര്‍ സുല്‍ഫിക്കര്‍. തന്നെപ്പോലെ മുതിര്‍ന്ന നേതാവിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചത് ശരിയാണോ എന്ന് പരിശോധിക്കണം. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്താനുള്ള നീക്കമാണിത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കൊടിക്കുന്നില്‍ വ്യക്തമാക്കി.

Tags:    

Similar News