അപകടം ഉണ്ടായത് നഴ്‌സായ മകളെ ജോലിക്ക് വിടാനായി പോകുന്നതിനിടെ; സംഭവ സ്ഥലത്ത് തന്നെ മരിച്ച് 55കാരന്‍: ഗുരുതരമായി പരിക്കേറ്റ മകള്‍ ആശുപത്രിയില്‍

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം

Update: 2024-09-14 01:31 GMT

കോട്ടയം: നഴ്‌സായ മകളെ ജോലിക്ക് വിടാനായി പോകുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവിന് ദാരുണാന്ത്യം. അരുവിക്കുഴി വരിക്കമാക്കല്‍ സെബാസ്റ്റ്യന്‍ ജയിംസ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30നു മഞ്ഞാമറ്റം - മണല്‍ റോഡില്‍ രണ്ടുവഴിയില്‍ വച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മകള്‍ മെറിനെ (24) ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലായിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന മെറിനെ കൊണ്ടുവിടാന്‍ പോകുന്നതിനിടയില്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സെബാസ്റ്റിയന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സീനിയര്‍ എല്‍ഐസി ഏജന്റായിരുന്നു സെബാസ്റ്റിയന്‍. പൂഞ്ഞാര്‍ അടിവാരം വാഴയില്‍ എല്‍സമ്മ സെബാസ്റ്റിയനാണ് ഭാര്യ. മറ്റു മക്കള്‍ മെല്‍വിന്‍, മാഗി.

Tags:    

Similar News