അഡോള്‍ഫ് ഹിറ്റ്‌ലര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; നാസി സ്വേച്ഛാധിപതിയുടെ പേരില്‍ പ്രമുഖ നമീബിയന്‍ രാഷ്ട്രീയക്കാരന്‍ അഞ്ചാം തവണയും ജനവിധി തേടുന്നു

Update: 2025-11-25 04:32 GMT

ഡോള്‍ഫ് ഹിറ്റ്‌ലര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. നാസി സ്വേച്ഛാധിപതിയുടെ പേരില്‍ പ്രമുഖ നമീബിയന്‍ രാഷ്ട്രീയക്കാരന്‍ അഞ്ചാം തവണയും അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ച് മല്‍സരത്തിന് ഇറങ്ങുന്നു. നാസി സ്വേച്ഛാധിപതിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഉനോന 2020 ലെ തിരഞ്ഞെടുപ്പില്‍ വൈറലായി മാറിയിരുന്നു. അവിടെ അദ്ദേഹം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചയാണ് നമീബിയയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഒംപുണ്ഡ്ജ മേഖലയിലെ ജില്ലാ ഭരണാധികാരി സ്ഥാനത്തേക്കാണ് ഈ പുതിയ ഹിറ്റ്‌ലര്‍ മത്സരിക്കുന്നത്. നമീബിയ തെക്കേ ആഫ്രിക്കയിലെ ഒരു മുന്‍ ജര്‍മ്മന്‍ കോളനിയാണ്. അവിടെ ഇപ്പോഴും ജര്‍മ്മന്‍ സംസാരിക്കുന്ന ഒരു ചെറിയ സമൂഹമുണ്ട്. ചില ആളുകള്‍ക്ക് ഇപ്പോഴും ജര്‍മ്മന്‍ പേരുകള്‍ ഉണ്ട്. 2004 മുതല്‍ അധികാരത്തിലിരിക്കുന്ന ഹിറ്റ്‌ലര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. പേരിനെ കുറിച്ച് ഇയാള്‍ പറയുന്നത് അച്ഛന്‍ തനിക്ക് ഈ മനുഷ്യന്റെ പേരാണ് നല്‍കിയത്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്തിനു വേണ്ടിയാണ് നിലകൊണ്ടത് എന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാകില്ല എന്നാണ്.

കുട്ടിക്കാലത്ത് ഞാന്‍ അത് തികച്ചും സാധാരണമായ ഒരു പേരായിട്ടാണ് കണ്ടത്. വളര്‍ന്നപ്പോള്‍ മാത്രമാണ് ഈ മനുഷ്യന്‍ ലോകം മുഴുവന്‍ കീഴടക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തനിക്ക് മനസ്സിലായത് എന്നാണ് ഹിറ്റ്ലര്‍ പറയുന്നത്. തന്റെ ഭാര്യ തന്നെ അഡോള്‍ഫ് എന്ന് വിളിക്കാറുണ്ടെന്നും, താന്‍ സാധാരണയായി അഡോള്‍ഫ് ഉനോന എന്നാണ് വിളിക്കാറുള്ളതെന്നും, എന്നാല്‍ ഔദ്യോഗികമായി പേര് മാറ്റാന്‍ 'വളരെ വൈകുമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഈ പേരുണ്ടെന്നതിന്റെ അര്‍ത്ഥം തനിക്ക് സ്വന്തം മണ്ഡലമായ ഓഷാനയെ കീഴടക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല എന്നാണ് ഹിറ്റ്ലര്‍ പറയുന്നത്.

താന്‍ ലോക ആധിപത്യത്തിനായി പരിശ്രമിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം എന്നും ഇയാള്‍ പറയുന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍ ഹിറ്റ്‌ലര്‍ 1,196 വോട്ടുകള്‍ നേടി, എതിരാളിക്ക് 213 വോട്ടുകള്‍ ലഭിച്ചു. സര്‍ക്കാര്‍ ഗസറ്റില്‍ അച്ചടിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് 'അഡോള്‍ഫ് എച്ച്' എന്ന് ചുരുക്കിപ്പറഞ്ഞിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ പേര് ഔദ്യോഗിക ഫല വെബ്‌സൈറ്റില്‍ പൂര്‍ണ്ണമായി പ്രത്യക്ഷപ്പെട്ടു. ഒരുകാലത്ത് ജര്‍മ്മന്‍ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന നമീബിയ 1884 മുതല്‍ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സാമ്രാജ്യത്തിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതുവരെ ഒരു ജര്‍മ്മന്‍ കോളനിയായിരുന്നു.

നമീബിയയില്‍ ജര്‍മനിയുടെ കൊളോണിയല്‍ അതിക്രമങ്ങള്‍ വളരെക്കുറച്ച് മാത്രമാണ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. 1904 നും 1908 നും ഇടയില്‍ ഒരു പ്രാദേശിക കലാപം അടിച്ചമര്‍ത്താനുള്ള ശ്രമത്തില്‍ ജര്‍മ്മന്‍ പട്ടാളക്കാര്‍ ഏകദേശം 65,000 ഹെരെറോകളെയും 10,000 നാമ ഗോത്രക്കാരെയും കൊന്നൊടുക്കി. ജര്‍മ്മന്‍ അധിനിവേശക്കാര്‍ തദ്ദേശീയ ഗോത്രക്കാരെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കുകയും നിര്‍ബന്ധിത ജോലിക്ക് നിയമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകങ്ങള്‍ നടന്നത്. ഇത് ഒരു കലാപത്തിലേക്ക് നയിച്ചു, അതില്‍ ഹെറെറോ ജനത 123 ജര്‍മ്മന്‍ കുടിയേറ്റക്കാരെ കൊന്നു.

കൂട്ടക്കൊലയ്ക്ക് പുറമേ, ആയിരക്കണക്കിന് ഹെറെറോകളെ മരുഭൂമിയിലേക്ക് ഓടിക്കുകയും ദാഹവും പട്ടിണിയും മൂലം മരിക്കുകയും ബാക്കിയുള്ളവരെ ക്യാമ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റില്‍, കൊളോണിയല്‍ കൂട്ടക്കൊലകള്‍ക്ക് ജര്‍മ്മനിയുടെ 9 മില്യണ്‍ പൗണ്ട് നഷ്ടപരിഹാര വാഗ്ദാനം നമീബിയ നിരസിച്ചിരുന്നു. 1989-ല്‍ ഹിറ്റ്ലറുടെ 100-ാം ജന്മദിനാഘോഷം ഇവിടെ നടത്തിയിരുന്നു.

Similar News