ഉപയോക്താക്കളുടെ വര്‍ഷങ്ങളായുള്ള ആവശ്യം; ഒടുവില്‍ പരിഗണിക്കാമെന്ന് യുട്യൂബും; പ്ലേബാക്ക് ഫീച്ചറില്‍ സമഗ്ര മാറ്റവുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം; പുതിയ മാറ്റങ്ങള്‍ അറിയാം

സ്ലീപ് ടൈമറുമായി ബന്ധപ്പെട്ടതാണ് മറ്റൊരു അപ്ഡേഷന്‍

By :  Aswin P T
Update: 2024-10-21 09:29 GMT

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തമ്മില്‍ തന്നെ മത്സരം കടുക്കുമ്പോള്‍ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് അവരുടെ നിര്‍ദ്ദേശങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് ഒരോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും തങ്ങളുടെ ആപ്പുകളിലെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. ഇതേ ചുവട് പിടിച്ച് ഇപ്പോഴിത വര്‍ഷങ്ങളായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഒരു മാറ്റം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് യുട്യൂബ്. പ്ലേബാക്കുമായി ബന്ധപ്പെട്ടാണ് യുട്യൂബിന്റെ പുതിയ പരിഷ്‌കാരങ്ങള്‍.

യൂട്യൂബില്‍ പ്ലേ ബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പര്‍ ടൈമര്‍ ഫീച്ചറും വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിലവില്‍ 0.25 ആണ് ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. ഇത് 0.05 ആക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്പീഡ് 2ഃ ആണ് നിലവിലുള്ളത്. ഇത് ഇനിയും വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്ലീപ് ടൈമറുമായി ബന്ധപ്പെട്ടതാണ് മറ്റൊരു അപ്ഡേഷന്‍. നേരത്തെ പ്രീമിയം സബ്സ്‌ക്രൈബേഴ്സിന് മാത്രമായിട്ടായിരുന്നു ഈ ഫീച്ചര്‍.എന്നാല്‍ ഇനി ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ് ആകുന്നതാണ് ഈ പുതിയ ഫീച്ചര്‍. ഇതിനായി, എപ്പോഴാണ് വീഡിയോ സ്റ്റോപ് ആകേണ്ടത് എന്നനുസരിച്ച് നേരത്തെ തന്നെ നിങ്ങള്‍ക്ക് ടൈമര്‍ സെറ്റ് ചെയ്ത് വെക്കാം. നേരത്തെ പ്രീമിയം സബ്സ്‌ക്രൈബര്‍മാരില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചു വരുകയായിരുന്നു.

പ്ലേ ബാക്ക് മെനുവിലായിരിക്കും സ്ലീപ്പ് ടൈമര്‍ ഓപ്ഷന്‍ ഉണ്ടാകുക. 10, 15, 20, 45 മിനിറ്റായോ അല്ലെങ്കില്‍ ഒരു മണിക്കൂറായോ സെറ്റ് ചെയ്ത് വെക്കാന്‍ സാധിക്കും. വീഡിയോയുടെ അവസാനത്തില്‍ ടൈമര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേരം വീഡിയോ കാണണമെന്നുണ്ടെങ്കില്‍ പോപ്പ് അപ്പിലൂടെ ടൈമര്‍ നീട്ടാന്‍ സാധിക്കും. ഇനി അങ്ങനെ അല്ലെങ്കില്‍ പ്ലേ ബാക്ക് താത്ക്കാലികമായി സ്റ്റോപ് ആകും.

പ്ലേ ബാക്കുമായി ബന്ധപ്പെട്ട ഇത്തരം പരിഷ്‌കാരങ്ങള്‍ നേരത്തെ തന്നെ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് യുട്യൂബിന്റെ പരിഷ്‌കാരം

Tags:    

Similar News