സഖാക്കള്‍ക്ക് പരിചയമുള്ള, ഷേവ് ചെയ്യാതെ നടത്തുന്ന ഓപ്പണ്‍ സര്‍ജറി വടിവാളുകൊണ്ടുള്ള സര്‍ജറിയാണ്; അത് പലപ്പോഴായി ചെയ്തിട്ടുണ്ട്; താടിയും മീശയും ഷേവ് ചെയ്യാതെ ഷാഫി പറമ്പില്‍ സര്‍ജറി ചെയ്തത് എങ്ങനെ? നിഷാന്‍ പരപ്പനങ്ങാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

സഖാക്കള്‍ക്ക് പരിചയമുള്ള, ഷേവ് ചെയ്യാതെ നടത്തുന്ന ഓപ്പണ്‍ സര്‍ജറി വടിവാളുകൊണ്ടുള്ള സര്‍ജറിയാണ്

Update: 2025-10-12 17:27 GMT

തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരെ സിപിഎം സഖാക്കള്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഓരോന്നായി പൊളിയുമ്പോഴും പുതിയ തത്വങ്ങളുമായി രംഗത്തു വരികയാണ് സഖാക്കള്‍. ആദ്യം ഷാഫിയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന കഥയിറക്കി. അത് പൊളിഞ്ഞപ്പോള്‍ ഷാഫിയുടെ ആശുപത്രി ചിത്രങ്ങളുമായാണ് രംഗത്തുവന്നത്. താടിയും മീശയും ഷേവ് ചെയ്യാതെ എങ്ങിനെയാണ് ഷാഫി പറമ്പില്‍ എംപി സര്‍ജറി ചെയ്തത് എന്ന ചോദ്യമാണ് ഇക്കൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്.

ഷാഫിയുടെ സര്‍ജറി വ്യാജമാണെന്ന തരത്തില്‍ ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് നിരവധി പോസ്റ്റുകളും ട്രോളുകളും സൈബറിടത്ത് നിറഞ്ഞു. എന്നാല്‍, ബേബി മെമ്മോറിയല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ അടക്കം ഇറക്കി. എന്നിട്ടും സൈബര്‍ പ്രചരണത്തിന് കുറവുണ്ടായിരുന്നില്ല. ഈ വിഷയത്തില്‍ നിഷാന്‍ പരപ്പനങ്ങാടി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഈ സര്‍ജറി വ്യാജമാണ് എന്നാണ് ഡോക്ടറേറ്റുള്ള അന്തങ്ങള്‍ തൊട്ട്, സൂപ്പര്‍മാര്‍ക്കറ്റില്‍ ബുച്ചറി സെക്ഷനില്‍ ഇറച്ചി വെട്ടുന്ന സാധാരണ അന്തങ്ങളുടെ വരെ വാദമെന്ന് നിഷാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചാണ് നിഷാന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിഷാന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

താടിയും മീശയും ഷേവ് ചെയ്യാതെ എങ്ങിനെയാണ് ഷാഫിയുടെ സര്‍ജറി ചെയ്തത്? ഈ സര്‍ജറി വ്യാജമാണ് എന്നാണ് ഡോക്ടറേറ്റുള്ള അന്തങ്ങള്‍ തൊട്ട്, സൂപ്പര്‍മാര്‍ക്കറ്റില്‍ ബുച്ചറി സെക്ഷനില്‍ ഇറച്ചി വെട്ടുന്ന സാധാരണ അന്തങ്ങളുടെ വരെ വാദം.

ഇനി വസ്തുത നോക്കാം..

കേരളത്തിലെ ഏറ്റവും പ്രമുഖ ആശുപത്രികളില്‍ ഒന്നായ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം, ഷാഫിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞത്, മൂക്കിന്റെ പാലത്തിന് (Nasal Bone) പൊട്ടുണ്ട് എന്നാണ്.

ഇത് സര്‍ജറി ചെയ്ത് സുഖപ്പെടുത്തുമ്പോള്‍ സര്‍ജിക്കല്‍ സ്‌പോട്ടിന്റെ പരിസരങ്ങള്‍, അഥവാ താടിയും മീശയും ഷേവ് ചെയ്യണ്ടേ? എന്നാണ് സി.പി.എം സൈബര്‍ കോമാളികള്‍ ചോദിക്കുന്നത്.

ബുള്ളറ്റിനില്‍ വ്യക്തമായി പറയുന്നുണ്ട്, സാധാരണ ചെയ്യുന്നത് പോലെ പുറത്തേക്ക് മുറിവുണ്ടാക്കുന്ന Open Surgery അല്ല, മറിച്ച്, കവണ പോലെ ഒരു സര്‍ജിക്കല്‍ ഉപകരണം മൂക്കിന്റെ അകത്തേക്ക് കയറ്റി ബാഹ്യമായി ഒരു മുറിവും സൃഷ്ടിക്കാത്ത വിധമുള്ള Closed Reduction സര്‍ജറി, പിന്നെ Endoscopy സര്‍ജറി (കുഴലിറക്കി ചികിത്സ) എന്നിവ വഴിയാണ് Nasal Bone (മൂക്കിന്റെ പാലം) നേരെയാക്കിയത്.

സഖാക്കള്‍ കരുതിയത്, ഷാഫിയുടെ മൂക്ക് ഡോക്ടര്‍മാര്‍ നാല് പീസാക്കി നാല് ട്രേയില്‍ വെച്ച് പൊട്ടിയ ഭാഗം സൂപ്പര്‍ ഗ്ലൂ വെച്ച് ഒട്ടിച്ച് തിരികെ സ്‌ക്രൂ ഇട്ട് മുറുക്കിയെന്നാണ്.

മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോടെങ്കിലും ഒരാളോട് ചോദിച്ചാല്‍ നിമിഷങ്ങള്‍ കൊണ്ട് വ്യക്ത വരുത്താമെന്നിരിക്കെ, സര്‍ജറി വ്യാജമാണെന്ന് പറഞ്ഞ് ആശ്വസിച്ച് നടക്കുന്ന സൈബര്‍ അന്തങ്ങളെ സമ്മതിച്ചേ മതിയാകൂ.

വളരെ ശ്രദ്ധിക്കപ്പെട്ട കാര്യം, താടിയും മീശയും ഷേവ് ചെയ്യാത്ത ഈ സര്‍ജറി വ്യാജ സര്‍ജറിയാണെന്നും പറഞ്ഞ് ഒരൊറ്റ താത്വിക മെഡിക്കല്‍ ബുദ്ധിജീവികളും ഇതുവരെ വന്നില്ലെന്നതാണ് ആശ്ചര്യം. കാരണം പലരീതിയില്‍ വ്യാഖ്യാനം സാധ്യമായ ചരിത്രവും ആദര്‍ശവും പലപ്പോഴായി വളച്ചൊടിച്ച് ഇടത്തേക്ക് ചെരിക്കുന്ന പോലെ ചെരിക്കാവുന്നതല്ല മെഡിക്കല്‍ വസ്തുതകള്‍. കാരണം അതില്‍ സാങ്കേതിക യാഥാര്‍ഥ്യങ്ങള്‍ക്കാണ് പ്രാധാന്യം. നുണ പറയാന്‍ പറ്റില്ല. വട്ടത്തിലും നീളത്തിലും ആഴത്തിലും നാണംകെടും. ഗൈഡിനെ സ്വാധീനിച്ച് PhD നേടിയ സഖാക്കളെ പോലെ പഠിക്കാതെ MBBS നേടിയ അന്തങ്ങള്‍ ഇല്ലെന്ന് ഈ നിശബ്ദതകൊണ്ട് ബോധ്യമായി. ഇനി വരുമോ എന്നുമറിയില്ല.

:

സഖാക്കള്‍ക്ക് പരിചയമുള്ള, ഷേവ് ചെയ്യാതെ നടത്തുന്ന ഓപ്പണ്‍ സര്‍ജറി വടിവാളുകൊണ്ടുള്ള സര്‍ജറിയാണ്. അത് പലപ്പോഴായി ചെയ്തിട്ടുണ്ട്. മുഖത്ത് 51 വെട്ട് വെട്ടി ടിപിയെ കൊന്നപ്പോള്‍, ഷുക്കൂറിന്റെ ഇടത്തെ നെഞ്ചില്‍ നോക്കി കത്തിയിറക്കി ഒരൊറ്റ കുത്തിന് ജീവന്‍ തീര്‍ത്തപ്പോള്‍, ഷുഹൈബിന്റെ കാലിന് വെട്ടി ഞെരമ്പ് വലിച്ചെടുത്ത് രക്തം ഒഴുക്കി കൊന്നപ്പോള്‍ എല്ലാം സഖാക്കള്‍ മെഡിക്കല്‍ എക്സ്പേര്‍ട്ടുകളെ പോലും അതിശയിപ്പിക്കും വിധം കൈകാര്യം ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്കിത്തരം അനുഭവ പരിചയങ്ങളേ കാണൂ.

അടി കൊണ്ടില്ലെന്ന് ആദ്യം പറഞ്ഞു.

ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ ചോദിക്കുന്നത്,

തലക്ക് കൊണ്ടാല്‍ മൂക്കില്‍ നിന്നെങ്ങിനെ ചോര?

മെഡിക്കല്‍ ബുള്ളറ്റിന്‍ വന്നപ്പോള്‍ പറഞ്ഞത്,

ഷേവ് ചെയ്യാത്ത സര്‍ജറി വ്യാജം.

പോലീസിലെ ചിലര്‍ ബോധപൂര്‍വ്വം സംഘര്‍ഷത്തിന് ശ്രമിച്ചു എന്ന് അല്പം മുമ്പ് റൂറല്‍ എസ്പി പറഞ്ഞു.

റൂറല്‍ എസ്പിക്ക് പിന്നില്‍ ജമാഅത്തെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ഉടനെ പറയും. സഖാക്കളെ വെല്ലുവിളിക്കുന്നു, ഷേവ് ചെയ്യാതെ അങ്ങനെയൊരു സര്‍ജറി ചെയ്യാന്‍ കഴിയില്ലെന്ന് നിങ്ങളുടെ പാര്‍ട്ടി അനുഭാവികളായ ഏതെങ്കിലും മെഡിക്കല്‍ ഡോക്ടറെക്കൊണ്ട് ഒരു പ്രസ്താവന നടത്തിക്കൂ, എന്നിട്ട് ഷാഫിയെയും യു.ഡി.എഫുകാരെയും നാണം കെടുത്തൂ!


Full View


Tags:    

Similar News